Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 February, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അനുശോചിച്ചു
ഡാളസ്‌: ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാനേജിംഗ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പ്രസംഗത്തെപ്പോലെ പ്രവര്‍ത്തനവും, സ്‌നേഹത്തിലൂടെ സേവനവും പ്രാവാര്‍ത്തികമാക്കിയ ശ്രേഷ്‌ഠ പിതാവായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌.

സഭയ്‌ക്കും സമൂഹത്തിനും അതിനുള്ളിലെ ഏറ്റവും പാവപ്പെട്ടവനുവേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു തിരുമേനിയെന്ന്‌ വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌ പറഞ്ഞു. സെക്രട്ടറി റോജി ഏബ്രഹാം, ട്രസ്റ്റി പ്രിന്‍സ്‌ സഖറിയ, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക