Image

നോര്‍ത്ത്‌ കരോലിന സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നോമ്പുകാല ധ്യനയോഗം

ജോയിച്ചന്‍ പുതുക്കുളം Published on 21 February, 2012
നോര്‍ത്ത്‌ കരോലിന സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നോമ്പുകാല ധ്യനയോഗം
നോര്‍ത്ത്‌ കരോലിന: സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ ദേവാലയത്തില്‍ ഫെബ്രുവരി 24-ന്‌ വെള്ളിയാഴ്‌ച, 25-ന്‌ ശനിയാഴ്‌ച എന്നീ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനവും സുവിശേഷഘോഷണവും ക്രമീകരിച്ചിരിക്കുന്നതായി വികാരി റവ.ഫാ. ബിജോ മാത്യു അറിയിച്ചു.

ഫാമിലി കൗണ്‍സിലിംഗില്‍ ദീര്‍ഘകാല പ്രാവീണ്യമുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ഭദ്രാസന സെക്രട്ടറി വെരി റവ. കടവില്‍ ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ മുതിര്‍ന്നവര്‍ക്കായും, യൗവ്വനക്കാര്‍ക്കായി റവ. ഡീക്കന്‍ ഷെറില്‍ മത്തായിയും പ്രത്യേകം പ്രത്യേകം ക്ലാസുകള്‍ എടുക്കുന്നതാണ്‌. നോര്‍ത്ത്‌ കരോലിനയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും ധ്യാനയോഗത്തിലേക്ക്‌ സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. ബിജോ മാത്യു (വികാരി) 404 702 8284, ഷാജി പീറ്റര്‍ (സെക്രട്ടറി) 704 458 8832, ഷാജി ചാക്കോ (ട്രഷറര്‍) 704 231 4194.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക