Image

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 19 January, 2017
ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
നിരവധി തലമുറകളുടെ ചരിത്രസാക്ഷിയായ ശബരിമല ശാസ്താവും അവിടുത്തെ പൂങ്കാവനവും ഇന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആ പൂങ്കാവനത്തിനുള്ളിലാണ് അയ്യപ്പന്റെ ദേവസ്ഥാനവും. 

നിരവധിയായ പഴയതും പുതിയതുമായ സംസ്‌ക്കാര പരമ്പരകള്‍ അയ്യപ്പന്റെ സന്നിധാനത്തില്‍ക്കൂടി കടന്നു പോയിട്ടുണ്ട്. തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാല്‍ വരുമാനത്തില്‍ ശബരിമല രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. അന്യമതസ്ഥര്‍ അവിടെ ദര്‍ശനം നടത്തുന്നുവെങ്കില്‍ അന്നേ ദിവസം താന്‍ വിശ്വാസിയെന്നു എഴുതി കൊടുത്താല്‍ മതി. അങ്ങനെ മതസൗഹാര്‍ദ്ദത്തിന്റെ ഒരു ഈറ്റില്ലംകൂടിയാണവിടം. കേരളത്തിലെ മിക്ക അമ്പലങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അമ്പലത്തിന്റെ മുമ്പില്‍ അങ്ങനെ ബോര്‍ഡും കാണാം. പക്ഷെ ശബരിമലയില്‍ നൂറ്റാണ്ടുകളായി അങ്ങനെയൊരു വ്യവസ്ഥയില്ല. അവിടെ ഏതു വിശ്വാസിക്കും കയറാം. എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസം ശബരിമലയില്‍ വന്നതെങ്ങനെയെന്നും വിസ്മയകരമാണ്. മറ്റേതു അമ്പലത്തില്‍ നടക്കുന്ന പൂജാവിധികള്‍ മാത്രമാണ് ശബരി മലയിലുമാചരിക്കുന്നത്.

ശബരിമല ശാസ്താവിന്റെ അമ്പലമന്ദിരത്തിന്റെ കവാടത്തിങ്കല്‍ 'തത് ത്വം അസി' എന്ന മഹാവാക്യം ലിഖിതം ചെയ്തിട്ടുണ്ട്. 'അത് നീ ആകുന്നു' വെന്നാണ് അര്‍ത്ഥം. ഓരോ തീര്‍ത്ഥാടകനെയും സ്വാമി അവരുടെ ദൈവികത്വം അംഗീകരിക്കുകയാണ്. നീ പരമാത്മാവിന്റെ ചൈതന്യമാകുന്നുവെന്നും അതില്‍ അടങ്ങിയിട്ടുണ്ട്. അത് അദ്വൈത തത്ത്വങ്ങളുടെ സത്തയാണ്. തത്ത്വമസി, ഈ മഹാവാക്യത്തില്‍ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അര്‍ത്ഥം: 'തത് അത് (ആ പരമ സത്ത, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന അന്തഃസാരം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ സകല നക്ഷത്രവ്യൂഹങ്ങള്‍ക്കപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന അദൃശ്യമായ ഒരു ശക്തിയാണ്. അതാണ് പരബ്രഹ്മമെന്നു പറയുന്നത്.

ആദ്യകാലങ്ങളില്‍ അയ്യപ്പപ്രതിഷ്ഠ നടത്തുന്നതിന് ശ്രീ കോവിലുകളോ ബിംബങ്ങളോ ശബരിമല പ്രദേശങ്ങളില്‍ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കാവു പുരയിടങ്ങള്‍ കാണാമായിരുന്നു. അതുപോലെ ശബരിമലയിലും അയ്യപ്പപൂജ നടത്തിയിരുന്നത് കാവുകളിലായിരുന്നു. ബ്രാഹ്മണാധിപത്യം നിലവില്‍ വന്നതിനു ശേഷമായിരിക്കാം അയ്യപ്പനെ നാലുകെട്ടിനുള്ളില്‍ പൂജാമുറികളില്‍ വിഗ്രഹവുമായി പ്രതിഷ്ഠിച്ചത്. മലകളും താഴ്വരകളും ചുറ്റും നിറഞ്ഞിരുന്നതുകൊണ്ടു പ്രകൃതി ദത്തമായും അയ്യപ്പന്‍ സുരക്ഷിതമായിരുന്നു. വൈദികാചാരങ്ങളുടെ കാലം തുടങ്ങിയതില്‍ പിന്നീടാണ് മണി കൊട്ടിക്കൊണ്ടുള്ള പൂജയും കൊടിയേറ്റിയുള്ള ഉത്സവമൊക്കെ ആരംഭിച്ചത്. പഴങ്കാല പാട്ടുകളില്‍നിന്നും കാവുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. 'വേട്ട വിളി തോട്ടം', 'കാവെണ്ണല്‍ തോറ്റം' എന്നീ പാട്ടുകള്‍ അയ്യപ്പന്‍കാവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പണ്ട് ശബരി മലയ്ക്ക് പോകുന്നവര്‍ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി അയ്യപ്പനു കൊടുക്കാന്‍ കൊണ്ടുപോകുമായിരുന്നു. അതെല്ലാം നിയമവിരുദ്ധമായി പിന്നീട് തള്ളപ്പെട്ടു.

പൊന്നമ്പലമേടിലുള്ള മകരവിളക്കിന് ഒരു ഐതിഹ്യ കഥയുണ്ട്. ശബരിമലയിലുള്ള കാട്ടില്‍ ശബരിയെ ശ്രീ രാമനും സഹോദരന്‍ ലക്ഷ്മണനും കണ്ടുമുട്ടി. 'ശബരി' നീലിമലകളുടെ അടിവാരത്തില്‍ താമസിച്ചിരുന്ന ഒരു യോഗിനിയായിരുന്നു. പമ്പയുടെ കിഴക്കുഭാഗത്തു താമസിച്ചുകൊണ്ട് ധര്‍മ്മശാസ്താവിന്റെ വരവിനായി തപസു ചെയ്തുകൊണ്ടിരുന്നു. ശബരി താമസിച്ച നീലി മലകളെയാണ് ശബരിമലയെന്നു പറയുന്നത്. അവര്‍ മോക്ഷപ്രാപ്തി നേടിയതും ഈ മലയില്‍ നിന്നായിരുന്നു. ഭക്തി പരവശയായ ശബരി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടമാത്രയില്‍ രുചിയുള്ള പഴവര്‍ഗങ്ങള്‍ സമ്മാനിച്ചു. ശ്രീ രാമന്‍ ശബരിയില്‍ അതീവ സന്തുഷ്ടനായിക്കൊണ്ട് അനുഗ്രഹങ്ങള്‍ നല്‍കി. അവിടെ ഒരു ദേവന്‍ തപസു ചെയ്യുന്നത് കണ്ടുകൊണ്ട് ശ്രീരാമന്‍ അതാരെന്നു ശബരിയോട് ചോദിച്ചു. ശാസ്താവെന്നു മറുപടി പറഞ്ഞു. രാമന്‍, ശാസ്താവിന്റെ സമീപം വന്നു നിന്നു. ശാസ്താവ് അയോധ്യയായിലെ രാജകുമാരനെ സ്വാഗതം ചെയ്തു. അതിന്റെ സൂചകമായി മകരവിളക്ക് എല്ലാവര്‍ഷവും അതെ സമയം തെളിയിക്കാനും ആചരിക്കാനും തുടങ്ങി. മകരവിളക്കു പ്രകാശിപ്പിക്കുന്ന ദിവസം ധര്‍മ്മ ശാസ്താവ് ഭക്തജനങ്ങളെ തപസു നിര്‍ത്തി അനുഗ്രഹിക്കുമെന്ന വിശ്വാസമാണുള്ളത്. ആ ദിവസത്തെ മകര സംക്രാന്തിയെന്നും പറയും.

ബുദ്ധന്മാരുടെ തത്ത്വമനുസരിച്ചു 'ശാസ്താ' അല്ലെങ്കില്‍ ധര്‍മ്മശാസ്തായെന്നു പറഞ്ഞാല്‍ ബുദ്ധന്റെ പതിനെട്ടു പേരുകളില്‍ ഒന്നാണെന്നാണ് കരുതുന്നത്. താമരയുടെ ആകൃതിയില്‍ ഒരു യോഗിയെപ്പോലെ അയ്യപ്പന്റെ ഇരിപ്പും പീഠവും ബുദ്ധവിഹാരത്തെ കാണിക്കുന്നു. അയ്യപ്പ ഭക്തന്മാരുടെ ശരണം വിളികളും സ്‌തോത്ര മന്ത്രങ്ങളും ബുദ്ധശിക്ഷ്യന്മാരുടെ പോലെയാണ്. അത്തരം മന്ത്രോച്ഛരണം മറ്റു ക്ഷേത്രങ്ങളില്‍ കാണാനുമില്ല. ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. ചരിത്രപരമായോ, ഭൂമിശാസ്ത്രപരമായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുരാവസ്തു ശാസ്ത്ര വിഷയങ്ങളിലുള്ളതുമല്ല.

ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ക്കൂടി യാത്ര ചെയ്ത ചൈനീസ് യാത്രക്കാരന്‍ 'ഹുയാങ് സാങ്'(Huan Tsang) ന്റെ യാത്രക്കുറിപ്പില്‍ പോടലക പര്‍വ്വത നിരകള്‍ക്കു സമീപമുള്ള 'അവലോകിദീശ്വര' എന്ന ബോധിസത്വയെ സൂചിപ്പിച്ചിട്ടുണ്ട്. അവലോകിദീശ്വരയെന്നാല്‍ വിഷ്ണുവിന്റെയും ശിവന്റെയും വെളിപാടുകളുടെ സങ്കേതമെന്നും കരുതുന്നു. ശബരിമലയെന്നത് ആദ്യം ശിവന്റെയും വിഷ്ണുവിന്റെയും വാസസ്ഥാനമായിരുന്നുവെന്നു പഴമൊഴിയിലുണ്ട്.

1821ല്‍ പന്തളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. ശബരിമലയുള്‍പ്പടെ നാല്പത്തിയെട്ടു അമ്പലങ്ങള്‍ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി. 1910 ലാണ് അയ്യപ്പന്റെ വിഗ്രഹം ശബരിമലയില്‍ പ്രതിഷ്ഠിച്ചത്. 1950ല്‍ അമ്പലം പൂര്‍ണ്ണമായി തീയില്‍ നശിച്ചു. ക്രിസ്ത്യന്‍ തീവ്രവാദികളാണ് അമ്പലം കത്തിച്ചതെന്നു പറയുന്നു. ആ സ്ഥാനത്തു പിന്നീട് പുതിയ അമ്പലം പണിയുകയുമുണ്ടായി. സംഘപരിവാര്‍ എത്രമാത്രം പ്രചരണം നടത്തിയാലും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമെന്നുള്ളത് പ്രമാണികരിക്കാത്ത വെറും കെട്ടുകഥയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുള്ളൂ.വൈദിക കാലത്തെ ഹൈന്ദവത്വത്തിന്റെ വിശ്വാസങ്ങളെ തുരങ്കം വെച്ചുകൊണ്ട് ഹിന്ദുത്വയെന്ന പുതിയ മതം പ്രചരിപ്പിക്കുകവഴി ശബരിമല അവരുടെ സ്വാധീനവലയത്തില്‍ അകപ്പെടുത്തുവാന്‍ ശ്രമിക്കുന്നുമുണ്ട്.

ഹിന്ദുമതമെന്നു പറഞ്ഞാല്‍ വിവിധ ഗുണങ്ങളോടുകൂടിയ കോടാനുകോടി ആശയസംഹിതകളുടെ, ദൈവങ്ങളുടെ പ്രഭവകേന്ദ്രമാണ്. അവരില്‍ സ്ത്രീ ദൈവങ്ങളും ആരാധനമൂര്‍ത്തികളായി കാണാം.അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെ അയ്യപ്പന്റെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീര്‍ഥാടകര്‍ എത്താത്ത കാലത്തില്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പന്റെ വാഗ്ദാനവും ഉണ്ട്.

ശബരിമലയമ്പലത്തിലെ അയ്യപ്പനെ ഹൃദയാമൃതമായി സ്വീകരിച്ചിരിക്കുന്ന 'മാളികപ്പുറത്തമ്മ' സുന്ദരിയായ ഒരു ദേവതയാണ്. ശബരിമല അയ്യപ്പന്റെ ശ്രീകോവിലിനു സമീപമായി മറ്റൊരു കോവിലില്‍ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പനെ തൊഴുന്ന ഭക്തജനങ്ങള്‍ അവരെയും നമസ്‌ക്കരിച്ചിട്ടേ മടക്കയാത്ര പുറപ്പെടുകയുള്ളൂ. മാളികപ്പുറത്തമ്മയെ ദര്‍ശിക്കുന്നതും ചിലര്‍ ജന്മസായൂജ്യമായി കരുതുന്നു. ഐതിഹ്യ കഥകളനുസരിച്ച് അവര്‍ ഒരിക്കല്‍ മഹിഷിയെന്ന രാക്ഷസിയായിരുന്നു. അയ്യപ്പന്‍ അവരെ നിഗ്രഹിച്ചുകൊണ്ടു ശാപമോക്ഷം നല്‍കിയെന്നു വിശ്വസിക്കുന്നു. കാട്ടുപോത്തിന്റെ തലയുള്ള മഹിഷിയെന്ന രാക്ഷസിയെ അയ്യപ്പന്‍ കൊന്നപ്പോള്‍ അവള്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ ഒരു രൂപമായി മാറി. അവരുടെ മുന്‍ജന്മത്തില്‍ അവര്‍ 'ഗല്‍വന്‍' എന്ന ജ്ഞാനിയായ യതിയുടെ മകളായിരുന്നു. ഗല്‍വന്റെ ഒരു ശിക്ഷ്യന്‍ അവരെ പോത്തിന്റെ തലയുള്ള ഒരു രാക്ഷസിയാകട്ടെയെന്നു ശപിച്ചിട്ടുണ്ടായിരുന്നു.

'മഹിഷി' എന്ന രാക്ഷസി അയ്യപ്പനാല്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ക്ക് ശാപമോഷം കിട്ടി. സുന്ദരിയായ ആ സ്ത്രീ അയ്യപ്പനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയ്യപ്പന്‍ ബ്രഹ്മചാരിയെന്ന് അവരെ അറിയിച്ചു. ശബരിമലയില്‍ ശാസ്താവായ അയ്യപ്പനു സമീപമുള്ള കോവിലില്‍ അവരോടു പാര്‍ക്കാനും ആവശ്യപ്പെട്ടു. കാലക്രമത്തില്‍ അവര്‍ വസിക്കുന്നടം 'മാളികപ്പുറത്തമ്മ ശ്രീ കോവിലെ'ന്നും അറിയപ്പെടാന്‍ തുടങ്ങി.

അയ്യപ്പന്‍ അവരോട് 'കന്നി തീര്‍ത്ഥാടകരായ ഭക്തന്മാര്‍ അയ്യപ്പ സന്നിധാനത്തില്‍ എത്താത്ത കാലത്ത് മാളികപ്പുറത്തു ദേവിയെ വിവാഹം ചെയ്തുകൊള്ളാമെന്നും' പ്രതിജ്ഞ ചെയ്തു. അയ്യപ്പന്റെ അവതാരോദ്ദേശ്യവും മഹിഷിയെന്ന രാക്ഷസിയെ കൊല്ലാന്‍ വേണ്ടിയായിരുന്നു. ശിവനും മോഹിനിയുടെ രൂപത്തില്‍ വന്ന വിഷ്ണുവും സംഭോഗിച്ചശേഷം അയ്യപ്പന്‍ ജനിച്ചുവെന്നാണ് വിശ്വാസം. മഹിഷിക്ക് ലഭിച്ച ഒരു വരമനുസരിച്ചായിരുന്നു അയ്യപ്പനെന്ന അവതാരമൂര്‍ത്തി ജനിച്ചത്. മഹിഷിയെന്ന രാക്ഷസി രാക്ഷസനായ മഹിഷാസുരയുടെ സഹോദരിയായിരുന്നു. ദുര്‍ഗാദേവി നിഗ്രഹിച്ചു രൂപം പ്രാപിച്ച രാക്ഷസനാണ് മഹിഷാസുരന്‍. ഒരു പുരുഷനും മഹിഷാസുരനെ കൊല്ലാന്‍ സാധിക്കില്ലാന്നുള്ള വരവുമുണ്ടായിരുന്നു. കാലക്രമേണ 'ദുര്‍ഗാദേവി' ശക്തിയുടെ ദേവതയായി ഈ രാക്ഷസനെ കൊല്ലുകയായിരുന്നു. മഹിഷിയെന്ന രാക്ഷസി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ ഉഗ്രമായ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. അവസാനം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവര്‍ക്ക് ഒരു വരം കൊടുത്തു. ശിവനില്‍നിന്നും വിഷ്ണുവില്‍ നിന്നും ജനിക്കുന്ന പുത്രനുമാത്രമേ മഹിഷിയെ നിഗ്രഹിക്കാന്‍ സാധിക്കുള്ളൂവെന്നായിരുന്നു ആ വരം.

പുരുഷദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മില്‍ പരിഗ്രഹിച്ചുകൊണ്ട് ഒരു കുട്ടിയെ ജനിപ്പിക്കുകയെന്നതു പ്രായോഗികമായിരുന്നില്ല. വിഷ്ണു നൃത്തപ്രിയയായി മോഹിനിയുടെ രൂപം പ്രാപിച്ചു. ശിവനും മോഹിനിയും സംഭോഗത്തിലേര്‍പ്പെട്ടശേഷം ജനിച്ച കുട്ടിയാണ് അയ്യപ്പന്‍. പന്തളം രാജാവ് വനത്തില്‍ക്കൂടി പരിവാരങ്ങളുമായി നായാട്ടിനു പോയ സമയം ശിശുവായ അയ്യപ്പനെ വനാന്തരങ്ങളില്‍ അനാഥനായി കിടക്കുന്നതു കണ്ടു. അദ്ദേഹം അയ്യപ്പനെ രാജകുമാരനായി വളര്‍ത്തി. അയ്യപ്പന്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ രാക്ഷസിയായ മഹീഷിയെ വധിച്ചുവെന്നാണ് കഥ.

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് തീവ്രമത വിശ്വാസികള്‍ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകള്‍ യുക്തിരഹിതങ്ങളാണ്. സ്ത്രീയെ കണ്ടാല്‍ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കില്‍ അങ്ങനെയുള്ള അയ്യപ്പന്‍ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും.കേരളത്തിനു പുറത്തുള്ള പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ ഉള്ളവരാണ് സ്ത്രീകളെ അമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന വാദഗതികളുമായി കൂടുതലും മുറവിളി കൂട്ടുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ സമത്വവും അമ്പലങ്ങളില്‍ പ്രവേശനം വേണമെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ പരമ്പരാഗതമായ വിശ്വാസം മാറ്റുവാന്‍ സാധിക്കില്ലെന്നും സ്ത്രീകളുടെ പ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ബാധിക്കുമെന്നും രണ്ടാമത്തെ കൂട്ടര്‍ വിശ്വസിക്കുന്നു. എതിര്‍ഭാഗത്തുള്ള വാദഗതികളെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നു.

അട്ടയ്ക്കും പുഴുവിനും കീടങ്ങള്‍ക്കും വരെ അയ്യപ്പ ശാസ്താവിന്റെ വിഗ്രഹങ്ങള്‍ക്ക് ചുറ്റും ഇഴഞ്ഞു നടക്കാം. സമീപപ്രദേശങ്ങളില്‍നിന്നും ശ്വാനന് ഓലിയാനുമിടാം. അഹിന്ദുക്കള്‍ക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികള്‍ക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധര്‍മ്മമാണ്. അവരുടെ ആര്‍ത്തവകാലവും കാരണങ്ങളായി ചൂണ്ടികാണിക്കുന്നു. ഒരു കൊച്ചുപെണ്‍കുട്ടി വിഗ്രഹത്തെ സ്പര്‍ശിച്ചപ്പോള്‍ അയ്യപ്പന്‍ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതൊക്കെ ചോദിക്കാന്‍ അഹിന്ദുവിന് എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിമുകളും റോമ്മായില്‍ നിന്നോ, മെക്കായില്‍നിന്നോ വന്നവരല്ല. അവരും ഈ രാജ്യത്തിന്റെ വെളിച്ചവും ചൂടുമനുഭവിച്ച കറയറ്റ പൗരന്മാരാണ്. വൈദികകാലത്തിന്റെ പാരമ്പര്യം അവര്‍ക്കുകൂടി അവകാശപ്പെട്ടിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകള്‍ക്ക് സമത്വം മാത്രമേ കല്‍പ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്‌കൃതത്തില്‍ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയില്‍ക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തില്‍ ദൈവങ്ങളില്‍പ്പോലും അസമത്വമില്ല. ദുര്‍ഗപോലുള്ള ദൈവങ്ങളില്‍ക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പന്റെ മുമ്പില്‍ മാത്രം അശുദ്ധമോ? നീതിയും സത്യവും കൈമുതലായുള്ള അയ്യപ്പനുപോലും ഈ അധര്‍മ്മം പൊറുക്കാന്‍ സാധിക്കില്ല.

വേദങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് അവരുടെ സര്‍വ്വവിധ പ്രവര്‍ത്തനമണ്ഡലങ്ങളിലും പൂര്‍ണ്ണമായ സ്വാതന്ത്ര്യം കല്പിക്കുന്നുണ്ട്. ഒരു മകനും ഒരു മകള്‍ക്കും മാതാപിതാക്കളുടെ പാരമ്പര്യമായ സ്വത്തിന്മേല്‍ തുല്യാവകാശമാണുള്ളതെന്നു ഋഗ്‌വേദം പറയുന്നു. ഒരു രാജ്യത്തിന്റെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്വം വഹിക്കണമെന്ന് അഥര്‍വ്വ വേദവും പഠിപ്പിക്കുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ത്രിമൂര്‍ത്തി ദൈവങ്ങളിലും സ്ത്രീയുണ്ട്. സ്ത്രീത്വവുമുണ്ട്.

ശബരിമലയില്‍ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിക്കവഴി ഹിന്ദുക്കളുടെ അടിസ്ഥാന തത്ത്വങ്ങളെവരെ അവിടെ ലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്ന സമയം ആണാണെങ്കിലും പെണ്ണാണെങ്കിലും പരിശുദ്ധവും നിഷ്‌കളങ്കവുമാണ്. ദൈവത്തിന്റെ കൃപ ജനനത്തിലും ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ലഭിക്കുന്നു. വൈവാഹിക ജീവിതത്തിലും ഭാര്യയേയും ഭര്‍ത്താവിനെയും തുല്യപങ്കാളികളായിട്ടാണ് ഋഗ്‌വേദം ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുരുഷന്‍ ദിവസേന പത്തു പ്രാവിശ്യം കുളിച്ചില്ലെങ്കില്‍ അശുദ്ധനെന്നുണ്ട്. അങ്ങനെയെങ്കില്‍ സന്നിധാനത്തിലെത്തുന്ന പുരുഷന്മാരെല്ലാം അശുദ്ധരല്ലേ! അവിടെ സ്ത്രീയ്ക്ക് മാത്രം വിലക്ക് കല്പിക്കണോ? സ്ത്രീകള്‍ ആര്‍ത്തവകാലങ്ങളില്‍ അശുദ്ധരെങ്കില്‍ പുരുഷന്മാരും ബീജപ്രതിക്രിയകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അശുദ്ധരല്ലേ?അനേക സ്ത്രീ ദൈവങ്ങളുള്ള സ്ഥിതിക്ക് ഈ നൈഷ്ഠിക ബ്രഹ്മചര്യമെല്ലാം അര്‍ത്ഥമില്ലാത്തതാണ്. അതുകൊണ്ടു ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും അമ്പലത്തില്‍ പോവാനുള്ള അനുവാദം കൊടുക്കുന്നത് നീതിയും സനാതനത്തവുമാണ്.

കുറുനരികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും ശബരിമല കേറാം. എന്നാല്‍ സ്ത്രീയായി പിറന്നവര്‍ക്ക് അവിടം നാരികേറാ മലയായിട്ടു മതപൂജാരികളും തീവ്രവാദികളും വിധിയെഴുതിയിരിക്കുന്നു. അമ്പലങ്ങളില്‍ പൂജയ്ക്കായും പ്രാര്‍ഥനയ്ക്കായും പോവുന്ന ഭക്തജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളെന്നു സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. പക്ഷെ ദേവസ്വം ബോര്‍ഡിലെ ഭരണതലങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അവിടെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒറ്റയൊരു സ്ത്രീയുമില്ലെന്നു കാണാം.

ശബരിമലയില്‍ സ്ത്രീകള്‍ക്കു മൊത്തം പ്രവേശനമില്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു വാദം. അവിടെ പ്രവേശനമില്ലാത്തതു യുവതികള്‍ക്ക് മാത്രമെന്ന വിഷയം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നുമില്ല. എന്നാല്‍ ഭരണഘടനപ്രകാരം വിവേചനം ഒരു വിഭാഗത്തിനും പാടില്ലാന്നുള്ളതാണ്. എല്ലാ ജാതിക്കാര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. വാവറിനു പോലും അയ്യപ്പസ്വാമിയുടെ മുമ്പില്‍ സ്ഥാനമുണ്ട്. ഇഴജന്തുക്കള്‍ക്കു പോലും അകത്തു കടക്കാം. അതിലും അധമമായിട്ടാണ് സ്ത്രീയെ കരുതുന്നത്. ദൈവം പൂര്‍ണ്ണനെന്നും പറയുന്നു. അങ്ങനെ പൂര്‍ണ്ണമായ ദൈവത്തിനു ഒരു യുവതിയെ കണ്ടാല്‍ ഇകഴ്ന്നുപോവുമോ. 'സ്ത്രീ', ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു തെറ്റല്ലെന്ന കാര്യം സ്ത്രീയെ വിലക്കുന്നവര്‍ എന്തുകൊണ്ടു ചിന്തിക്കുന്നില്ല.

വേദങ്ങളും ഹിന്ദു പുരാണങ്ങളും സ്ത്രീകളെപ്പറ്റിയും സ്ത്രീ ശക്തിയെപ്പറ്റിയും വ്യത്യസ്തങ്ങളായി വിവരിച്ചിട്ടുണ്ട്. സ്ത്രീയെ പരമസത്യമായ ദൈവം മുതല്‍ അനുസരണയുള്ള മകളായും അമ്മയായും വീട്ടുകാര്യങ്ങള്‍ നോക്കേണ്ടവളായും വര്‍ണ്ണിച്ചിരിക്കുന്നു. ഋഗ്‌വേദത്തിലെ ദേവീസൂക്തയില്‍ ഇക്കാണുന്ന പ്രപഞ്ച സൃഷ്ടിയില്‍ നിഴലിക്കുന്നത് സ്ത്രീയുടെ ചൈതന്യമെന്നു വിവരിച്ചിരിക്കുന്നു. അതേ ചൈതന്യമാണ് പദാര്‍ത്ഥങ്ങളെയും, ഉപബോധ മനസ്സുകളെയും വേര്‍തിരിക്കുന്നത്. ഉപബോധ മനസിലുള്ള ആത്മം നിത്യതയും പ്രദാനം ചെയ്യുന്നു. അത് ഭൗതികതയുടെ സത്യവും വാസ്തവികതയും അതീന്ദ്രിയവും ഭാവനാധീതവുമാകുന്നു. സൃഷ്ടികര്‍ത്താവും ബ്രഹ്മനും പരമാത്മാവും ഒന്നുതന്നെയാണ്. ഉപനിഷത്തുക്കളിലും ശാസ്ത്രങ്ങളിലും വേദങ്ങളിലും പ്രത്യേകിച്ച് ദേവി മാഹാത്മ്യത്തിലും ദേവി ഭാഗവത പുരാണത്തിലും സ്ത്രീയെ ശക്തിയുടെ കേന്ദ്രമായി വര്‍ണ്ണിച്ചിട്ടുണ്ട്.

മനുസ്മ്രിതിയില്‍ പറഞ്ഞിരിക്കുന്നത് 'ഒരുവള്‍ കുട്ടിയായിരിക്കുമ്പോള്‍ അവള്‍ക്ക് അപ്പന്റെ സംരക്ഷണവും പരിപാലനവും വേണം. അപ്പനെ അനുസരിക്കണം. ഒരു യുവതിയെന്ന നിലയില്‍ ഭര്‍ത്താവിനെയും വിധവയെന്ന നിലയില്‍ മകനെയും അനുസരിക്കണം.' മറ്റൊരിടത്തു പ്രമാണികരിച്ചിരിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം, അടയാഭരണങ്ങള്‍ അണിയിച്ചൊരുക്കണം. എവിടെ സ്ത്രീയെ പൂജിതയായി കാണുന്നുവോ അവിടെ ദൈവങ്ങള്‍ ആനന്ദിക്കും. വേദങ്ങളുടെ അപ്രസക്തിയില്‍, പില്‍ക്കാലങ്ങളില്‍ സ്ത്രീയെ തിരസ്‌ക്കരിക്കാന്‍ തുടങ്ങിയിരിക്കാം. സ്ത്രീയെ തരം താഴ്ത്തിക്കൊണ്ടുള്ള ആചാരോപാനുഷ്ഠാനങ്ങള്‍ രണ്ടാം നൂറ്റാണ്ടിനുശേഷം അന്നത്തെ സാമൂഹിക ചുറ്റുപാടുകളനുസരിച്ചു മാറ്റപ്പെട്ടതുമാകാം. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ സുവിശേഷത്തിലും സ്ത്രീ പുരുഷന്റെ അടിമയായി പുരുഷന്‍ പറയുന്നനുസരിച്ചു ജീവിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ഋഗ്വേദത്തിലെ ദേവീസൂക്തായില്‍ പ്രമാണികരിച്ചിരിക്കുന്നത് 'ദേവി ബ്രഹ്മനാകുന്നു'വെന്നാണ്. അവളില്‍നിന്ന് പ്രകൃതിയും പുരുഷനും ഉയര്‍ന്നു വന്നു. പ്രകൃതിയില്‍ നിന്ന് പദാര്‍ത്ഥങ്ങളും പുരുഷനില്‍ നിന്ന് ആത്മവും. ആത്മമെന്നുള്ളത് അന്തര്‍ബോധമെന്നര്‍ത്ഥം. അവള്‍ പരമമായ നിത്യാനന്ദവും നിര്‍വൃതിയുമാകുന്നു. പ്രപഞ്ചം അവളില്‍ അടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ താത്ത്വികമായ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും ഉപനിഷത്ത് പറയുന്നുണ്ട്. അവരുടെയിടയില്‍ പണ്ഡിതരും, അദ്ധ്യാപകരും പുരോഹിതരുമുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ 'ആചാര്യ' എന്നാല്‍ ഗുരുവെന്നര്‍ത്ഥം. 'ആചാരിണി' ഗുരുവിന്റെ ഭാര്യയും. സ്ത്രീകളില്‍ ഗുരുക്കന്മാരുമുണ്ടായിരുന്നു.

ബ്രാഹ്മണാധിപത്യത്തില്‍ തകര്‍ന്ന ജനത ജാതിയില്‍ താണ അധഃകൃതര്‍ മാത്രമല്ല, അന്തപ്പുരകളില്‍ വസിച്ചിരുന്ന അന്തര്‍ജനങ്ങളും അക്കൂടെയുണ്ട്. അവരുടെ ജീവിതം ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ മുമ്പില്‍ അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ബ്രാഹ്മണിക്കല്‍ ശാസ്ത്രങ്ങളില്‍ പുരുഷ മേധാവിത്വമായിരുന്നു നിഴലിച്ചിരുന്നത്. നാലുകെട്ടിനുള്ളില്‍ ഒന്നു ശബ്ദിക്കാനുള്ള അവകാശമില്ലാതെ സ്ത്രീകള്‍ വീര്‍പ്പുമുട്ടിയിരുന്നു. അവരെ സംബന്ധിച്ച് ജീവിതംതന്നെ ശവക്കുഴികളും അന്തപ്പുരകള്‍ ഒരു മഹാനരകവുമായിരുന്നു.

പഴയകാലത്ത് ജാതിയില്‍ താണവനു, വഴി നടക്കാനും കുളിക്കാനും സമാധാനമായി ഉറങ്ങാന്‍പോലും സാധിക്കില്ലായിരുന്നു. ജനകീയം വന്നപ്പോള്‍ അത്തരം വ്യവസ്ഥകള്‍ക്കെല്ലാം പരിവര്‍ത്തനം വന്നു. എന്നിട്ടും സ്ത്രീയ്ക്ക് മാത്രം ശാസ്താവിനെ ദര്‍ശിക്കാനുള്ള അവകാശം നിഷേധിക്കുന്നതു' തികച്ചും ലജ്ജാവഹമല്ലേ? അത്തരം പുരുഷന്റെ ചിന്തകള്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കു തന്നെ അപമാനവുമാണ്. ആധുനിക കാലത്തിലെ ജനകീയ ദേവസ്ഥാനത്ത് സ്ത്രീയ്ക്ക് പ്രവേശനമില്ലാത്തതും അന്ധവിശ്വാസങ്ങളടങ്ങിയ കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ്. മാനവിക സംസ്‌ക്കാരത്തെ തന്നെ അമ്പലത്തിലെ ഭരണകര്‍ത്താക്കളും പൂജാരികളും തന്ത്രികളും ചവുട്ടിമെതിക്കുന്നതു ദുഃഖകരം തന്നെ.

ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കു വിലക്ക് കല്‍പ്പിക്കുന്ന വിധി 1991ലെ ജസ്റ്റിസ് പരിപൂര്‍ണ്ണനും ജസ്റ്റീസ് കെ.ബി.മാരാരുമടങ്ങിയ കേരള ഹൈക്കോടതി ബെഞ്ച് ഒപ്പുവെച്ചിരുന്നു. അതുവരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. അന്നൊന്നും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വന്നില്ല. ശബരിമലയില്‍ ഇന്നുകാണുന്ന മാറ്റങ്ങള്‍ ആരംഭിച്ചത് 1950 നു ശേഷമാണ്. ക്ഷേത്രം ഭരിക്കുന്നവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഓരോ തീരുമാനങ്ങളിലും സ്പഷ്ടമായി കാണാം.

വേദങ്ങളും പുരാണങ്ങളും സ്ത്രീയുടെ മഹത്വം പ്രമാണികരിക്കുന്നുണ്ടെങ്കിലും ശബരിമല പ്രദേശങ്ങളില്‍ സ്ത്രീകളുടെ യാത്രകള്‍ സുരക്ഷിതമല്ലെന്നുള്ള വസ്തുതകളും അംഗീകരിക്കേണ്ടതായുണ്ട്. ശക്തമായ സുരക്ഷിതാ സംവിധാനം നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെപ്പറ്റി ഗൗരവപരമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കുള്ളൂ. അമ്പതു വയസുള്ള സ്ത്രീകളുടെയും പത്തു വയസുള്ള കുഞ്ഞു കുട്ടികളുടെയും ദേഹത്തു സ്പര്‍ശിക്കുന്ന അയ്യപ്പന്മാരുണ്ട്. വയസ്സായ സ്ത്രീകള്‍ക്കുപോലും സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത നാട്ടില്‍ ശബരി മലയെന്ന കാട്ടുപ്രദേശത്തുള്ള പുണ്യഭൂമിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ആലോചിക്കുക. അയ്യപ്പന്മാരെ വിശ്വസിക്കേണ്ട ആവശ്യമില്ല. ടോയിലറ്റുകള്‍ ഒരു സ്ഥലത്തുമില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ തുറസായ സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കില്ല. പൊതുവഴികളില്‍ അത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതും സംസ്‌ക്കാരത്തിന് ചേര്‍ന്നതുമല്ല.

പമ്പയാറും അതിന്റെ തീരപ്രദേശങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളും വനഭൂമികളും അതിനുള്ളിലെ വന്യമൃഗങ്ങളും ഇഴജന്തുക്കളും മൊട്ടക്കുന്നുകളും തരണം ചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ ശബരിമല തീര്‍ത്ഥയാത്രകളെ അനുകൂലിക്കാനും പ്രയാസമാണ്. ഇങ്ങനെയൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്, സ്ത്രീകളോടുള്ള വിവേചനം കൊണ്ടല്ല മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യങ്ങളായ പ്രദേശങ്ങളല്ലാത്തതുകൊണ്ടാണ്. കൂടാതെ അയ്യപ്പന്മാരുടെ മറവില്‍ കപടവേഷധാരികള്‍ കൊള്ളയും ആക്രമണങ്ങളും നടത്തും. സ്ത്രീകളെ പീഡിപ്പിക്കാനും ശ്രമിക്കും. വനങ്ങളുടെ നടുവില്‍ വ്യപിചാര ശാലകളും നക്ഷത്ര ബംഗ്‌ളാവുകളും പൊന്തിവരാം. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമായ സ്ത്രീകളെയും പീഡിപ്പിച്ച കഥകള്‍ ശബരിമല പരിസരങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല എന്ന ഒരു ഉത്സവം ആഘോഷിക്കാറുണ്ട്. ആ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കുള്ളൂ. പുരുഷന്മാരെ അവിടെ വിലക്കിയിരിക്കുകയാണ്. അവിടെയുള്ള ആ വിവേചനത്തില്‍ ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്നും ചോദ്യം വരാറുണ്ട്. ഒരു സ്ത്രീയ്ക്ക് പൊതുവഴികളില്‍കൂടി പോലും സുരക്ഷിതമായി നടക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ദുരിതപൂര്‍ണ്ണമായ യാത്രകളില്‍ക്കൂടി ഒരു അമ്പലത്തില്‍ സ്ത്രീകള്‍ക്കും പോവണമെന്നുള്ള ആകാംഷകളില്‍ എന്തര്‍ത്ഥമാണുള്ളത്? നമ്മുടെ ചിന്താഗതികളില്‍ ദൈവം സര്‍വ്വവ്യാപിയെന്നിരിക്കെ ആ കൊടുംവനത്തില്‍ക്കൂടി സ്ത്രീയ്ക്ക് തീര്‍ത്ഥാടനം നടത്തണമെന്നുള്ള വാദഗതികള്‍ക്ക് പ്രായോഗികതയുണ്ടോ?

സ്ത്രീകളുടെ തീര്‍ത്ഥ യാത്രമൂലം ഉണ്ടാകാവുന്ന ജനബാഹുല്യം പരിസ്ഥിതിയെ നശിപ്പിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റില്‍ അയ്യപ്പപ്രവാഹം മൂലം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ഥാടകര്‍ കേരളത്തില്‍നിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി മില്യന്‍ കണക്കിന് ഭക്തജനം അവിടെയെത്തുന്നു. സ്ത്രീകള്‍ക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. വനവിഭവങ്ങളോടൊപ്പം മൃഗസമ്പത്തും നശിക്കുന്നു. വനങ്ങള്‍ നശിച്ചാല്‍ പ്രകൃതിയും വരണ്ടുപോകും. ഭൂപ്രദേശങ്ങള്‍ മരുഭൂമിയായി തീരും. വെള്ളത്തിന്റെ ഉറവിടകളും നിലനില്‍ക്കും.

ശബരിമലയിലെ പതിനെട്ടാം പടിക്കും നിര്‍വ്വചനങ്ങള്‍ കല്പിച്ചിട്ടുണ്ട്. പതിനെട്ടു മലകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു വാദങ്ങളുണ്ട്. നാലു വേദങ്ങള്‍, ആറു ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍, നാല് വര്‍ണ്ണങ്ങള്‍ ചേര്‍ന്നാല്‍ പതിനെട്ടാംപടിയാകുമെന്നു പറയുന്നവരുമുണ്ട്. അയ്യപ്പദര്‍ശനവും കഴിഞ്ഞ് പരബ്രഹ്മത്തിന്റെ പൊരുളും മനസിലാക്കി മലയിറങ്ങുന്ന ഭക്തരെ നോക്കിക്കൊണ്ട് ഒരു പാവം പെണ്ണിന്റെ നീണ്ട കാത്തിരുപ്പ് തുടര്‍ന്നുകൊണ്ടിരിക്കും. അയ്യപ്പനെ പ്രണയിച്ച മാളികപ്പുറത്തമ്മയെന്ന ദേവസുന്ദരി വേളി കഴിക്കാമെന്നുള്ള മോഹങ്ങളോടെ നോക്കി നില്‍ക്കുമ്പോള്‍ കന്നി അയ്യപ്പന്മാരെ കണ്ടാല്‍ പ്രതീക്ഷകളസ്തമിച്ചു ദുഃഖിതയുമാവും.

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
onlooker 2017-01-19 18:35:49
Mr. Joseph Padannamakal  you should not worry about sabarimala. It is the decision of the ayyappa devototes,,whether ladies should go to sabarimala. You should worry about your religion. How many ladies in chiristanity become priest/cardinal/pope, etc. did u ever think of this. please donot make a big issue of sabarimala now as it is place, all religious people are going their. Ladies are also going there but ages of 12-55 are not going. Please Mr. Joseph   you think about yr religion and try your best to do best for it. ( so many backword class people become Christian and is a single one from them become a priest/cardinal, etc.)
Joseph Padannamakkel 2017-01-20 08:32:07
Sreemathi Sheela N.P. (Onlooker) :- "Mr. Joseph Padannamakal  you should not worry about sabarimala. It is the decision of the ayyappa devototes,,"

താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ലന്നു ഖേദപൂർവ്വം പറയട്ടെ. ഒരു ജനാധിപത്യ പരിഷ്കൃത രാജ്യത്തു തീരുമാനങ്ങളെടുക്കുന്നത് അതാത് രാജ്യത്തിലെ സർക്കാരുകളും നിയമങ്ങളും കോടതികളും ആണ്. അല്ലെങ്കിൽ മതമെന്നുള്ളത് ഒരു ഭീകര കൾട്ടായി മാറും. ഗാന്ധിജിയെ വധിച്ച രാഷ്ട്രീയ ഗ്രൂപ്പ് അത്തരം അയ്യപ്പന്മാരുടെ ഒരു കൾട്ട് തുടങ്ങി വെച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയന് അതിനെ സ്വാഗതം ചെയ്യാൻ സാധിക്കില്ല. അയ്യപ്പഭക്തർ തീരുമാനം എടുക്കണമെന്നു പറയുമ്പോൾ നിയമം അവരുടെ കൈകളിൽ കൊടുക്കണമെന്ന് പറയുന്നതിനു  തുല്യമാണ്. അമേരിക്കയിലെ 'ജിം ജോൺസ്' എന്ന ഒരു ക്രിസ്ത്യൻ കൾട്ട് നേതാവ് (November 18, 1978) മതഭ്രാന്ത് മൂത്ത് ഗയാനയിൽ ആയിരക്കണക്കിന് അനുയായികളുമായി ആത്മഹത്യ ചെയ്ത കാര്യമാണ് ഓർമ്മ വരുന്നത്. 

"You should worry about your religion.:"
ഇത്തരം അഭിപ്രായങ്ങൾ താങ്കളേപ്പൊലുള്ളവർക്ക് അന്തസ്സിനു ഭൂഷണമല്ല. ഇത് വളരെ നിലവാരം കുറഞ്ഞ അഭിപ്രായമാണ്. എനിക്ക് എന്റെ മതത്തെപ്പറ്റി യാതൊരു പ്രയാസവുമില്ല. കാരണം മതം ഞാൻ അനുഷ്ടിക്കാറില്ല. ഹിന്ദുമതം ഒരു മതമല്ലെന്നും ഹിന്ദുവെന്ന പേരു തന്നെ ബ്രിട്ടീഷുകാരുടെ സൃഷ്ടിയെന്നും മനസിലാക്കുക. 

"How many ladies in chiristanity become priest/cardinal/pope, etc. did u ever think of this. ?"
താങ്കൾ പറഞ്ഞത് ശരിയാണ്.ഞാൻ യോജിക്കുന്നു. അപ്പോൾ താങ്കളെ ക്രിസ്തുമതം പ്രയാസപ്പെടുത്തുന്നുവെന്നു മനസിലായി. ക്രിസ്ത്യൻ പൗരാഹിത്യം തന്നെ ഇല്ലാതാക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അത്തരം കച്ചവടക്കാർക്കെതിരായുള്ള എന്റെ ലേഖനങ്ങൾ ഈമലയാളിയും മറ്റു മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണത്തിനിടെ പൂട്ടുകച്ചവടമെന്നു പറഞ്ഞപോലെ എന്റെ ലേഖനം ക്രിസ്തീയ പുരോഹിതരെപ്പറ്റിയായിരുന്നില്ല. താങ്കൾ ഒരു പണ്ഡിതയെന്ന നിലയ്ക്ക് വിഷയവുമായി അനുബന്ധിച്ച മറുപടികൾ എഴുതുക. 

"please donot make a big issue of sabarimala now as it is place, all religious people are going their.?" താങ്കൾ എന്റെ ലേഖനം മുഴുവൻ വായിച്ചുവോ. ലേഖനം മതസൗഹാർദ്ദത്തെ  അഭിനന്ദിച്ചുകൊണ്ടുള്ളതാണ്. സുപ്രീം കോടതിയിൽ ഈ വിഷയം തീരുമാനത്തിലിരിക്കുന്നതുകൊണ്ടും മാദ്ധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയമായതുകൊണ്ടും ഇത് വർത്തമാനകാലത്തിലെ ഇഷ്യുവും പ്രധാന വാർത്തകളിലൊന്നുമാണ്.   
 
"Ladies are also going there but ages of 12-55 are not going."

യുവതികളുടെ സുരക്ഷിതത്വമെന്ന കാരണമെങ്കിൽ ഈ അഭിപ്രായത്തോട് യോജിക്കുന്നു. പരിസ്ഥിതി നശീകരണമെങ്കിലും ശരി തന്നെ. ലേഖനത്തിൽ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന അഭിപ്രായമെങ്കിൽ പരമ വിഡ്ഢിത്തമെന്നാണ് എന്റെ മറുപടി. സനാതനം അങ്ങനെ അനുശാസിക്കുന്നില്ല. എന്റെ ലേഖനത്തിൻറെ സാരാംശവും അതുതന്നെയാണ്. 

("so many backword class people become Christian and is a single one from them become a priest/cardinal, etc.") 
പൂർണ്ണമായും ഞാൻ യോജിക്കുന്നു. പണ്ഡിതയായ താങ്കൾ വിഷയമായി ബന്ധമില്ലാത്ത കാര്യങ്ങൾ എഴുതുന്നു. 'ദളിതരുടെ ചരിത്രം' എന്ന 'ഇമലയാളിയിൽ' പ്രസിദ്ധീകരിച്ച എന്റെ ലേഖനപരമ്പരകളിൽ ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും ഹോസ്പിറ്റലുകളും കച്ചവടമായി നടക്കുന്ന പുരോഹിതരുടെ അനുഭാവിയല്ല ഞാനെന്നും അറിയുക. അവിടെയൊന്നും ദളിതർക്ക് പ്രവേശനം പോലുമില്ല. 

"Please Mr. Joseph   you think about yr religion and try your best to do best for it." 

My intake: ശ്രീമതി ലീല അഭിപ്രായങ്ങൾ എഴുതുമ്പോൾ കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ചു എഴുതണമെന്ന് ഒരു അപേക്ഷയുണ്ട്. താങ്കളുടെ നിലവാരത്തിൽ വന്നു ഒരു മറുപടി തരാനും പ്രയാസം. മതമെന്ന് പറഞ്ഞാൽ 'അഭിപ്രായം' എന്നാണ് അർത്ഥമെന്നും മനസിലാക്കുക. സങ്കുചിത മനസ്ഥിതിയിൽനിന്നു താങ്കൾ ഇനിയും ബഹുദൂരം വളരാനുണ്ട്. കൾട്ടുകളുടെ ചിന്താഗതികളിൽനിന്നും മോചിതയാകേണ്ടതുമുണ്ട്. 
andrew 2017-01-20 10:15:24

[pls. Forgive the typo]

പോകു പോകു വേദന്ത്യം നിന്‍റെ പോയ്മുഗം കണ്ടു മടുത്തു

'ഹിന്ദുമതം' തുടക്കത്തില്‍ അമ്പലമതം ആയിരുന്നില്ല .മര ചുവട്ടിലും മല മുകളിലും കാവുകളിലും ദൈവങ്ങള്‍ മാത്രം അല്ല ഭക്തരും സോന്തോഷമായി കഴിഞ്ഞിരുന്നു. പ്രകൃതിയുടെ ഭാഗമായിരുന്ന സമാദാനം പരം ആയിരുന്നു. സനാദനവും തത് മസിയും ജീവിത ഭാഗം ആയിരുന്നു. എന്നാല്‍ വേദ മതവും പുരുഷ പുരോഹിത മതവും ദൈവങ്ങളെ അബലങ്ങളില്‍ തടവില്‍ ഇട്ടു. അതോടെ മനുഷനിലെ പിശാച് നാട് വാഴുവാന്‍ തുടങ്ങി. വിശ്വാസിയെ അടിമ ആക്കി അവിസ്വാസിയെ കൊല ചെയിതു. മതത്തിന്‍റെ ചങ്ങലകള്‍ കറുത്തതും തടവറ വ്ര്‍ത്തി കെട്ടതും ആയിരുന്നു. എന്നാല്‍ ഭയം വിശ്വാസിയെ അന്ദന്‍ ആക്കി, ചങ്ങലയും തടവറയും കണ്ടില്ല എന്നു നടിച്ചു വിശ്വാസി. അവസരവാദി പുരോഹിതര്‍ നാടുവാഴികള്‍ ആയി .

1829 ല്‍ സതി നിരോദിക്കും കാലം വരെ 90% ഭക്തരും 50% സ്ത്രികളും സതിയെ അനുകൂലിച്ചു

1936 നവബര്‍ 12 നു 'അവര്‍ണ്ണര്‍ക്കു ഷേത്ര പ്രവേസനം നല്കിയപോള്‍ 99% സവര്‍ണരും 90% അവര്‍ണരും അതിനെ ദൈവ നീന്ന എന്നു കരുതി.

1822 ല്‍ കല്‍കുളം ചന്തയിലൂടെ ഒരു ചാന്നാര്‍ സ്ത്രി മാറിടം മറച്ചു നടന്നപോള്‍ മാര്‍ മറക്കാത്ത സ്രികള്‍ അതു നിയമ വിരുദ്ദം എന്നു കരുതി


1800 ല്‍ വസുരിക്ക് വാക്സിന്‍ കണ്ടു പിടിച്ചപ്പോള്‍ ഭക്തര്‍ എതിര്‍ത്തു, കാരണം അമ്മ ദേവി കോപിച്ചു ഉണ്ടാക്കുന്ന രോഗംമാണ് വസുരി അതിനാല്‍ സഹിച്ചേ ഒക്കു ചികിത്സ പാടില്ല എന്നവര്‍ വിശ്വസിച്ചു.

ശാസ്ത്രം മങ്ങളയാന്‍ ചൊവ്വ ഗ്രഹത്തിലേക്ക്‌ വിഷേപിച്ചു എങ്കിലും ഇന്നും നൂറു ആയിരകണക്കിന് പെണ്‍കുട്ടികളുടെ വിവാഹം ഈ ചൊവ്വ മുടക്കുന്നു

എന്തോന്നു സനാതനം?

എന്തോന്നു തത് മസി ?

മതം ഇന്നു മാഫിയകള്‍ ഭരിക്കുന്ന കപട ഭക്തരുടെ തടവറ ആണ് .

ആകാശ ദൈവങ്ങളും, മലമുകളിലെ ദൈവങ്ങളും ശാസ്ത്രം വളര്‍ന്നതോടെ എങ്ങോ പോയി മറഞ്ഞു.

നന്മ വരേണ്ടിയതും വളരെണ്ടിയതും നിങ്ങളില്‍ നിന്നു മാത്രം ആണ്.

പുരുഷന് തുല്യമായ സമത്ത്യോം സ്രികള്‍ അനുഭവിക്കണം .അതു അവരുടെ മനുഷ അവകാശം ആണ് . സ്രികളെ മാറ്റി നിര്‍ത്തുന്ന മതത്തേയും പുരുഷനേയും സ്രികള്‍ വര്‍ജിക്കണം .

സബരി മല കയറുന്ന പുരുഷനും പുരോഹിതനും നല്ലവര്‍ അല്ലാത്ത കാലം, മല കയറ്റം സ്രികള്‍ വര്‍ജിക്കണം .

പകരം പോകു പോകു വേദന്തമേ നിന്‍റെ പോയ്മുഗം കണ്ടു ഞാന്‍ മടുത്തു എന്ന മന്ത്രം തന്നെ ശരണം

 - a writer has the right & duty to  express  own opinion. Writer is above religion, race , gender...... 

Church of South India (CSI) 2017-01-20 10:20:41
Just for a clarification about the priests from the backward community/Dalits in Christianity (from my limited knowledge):
Church of South India has several priests from the Dalit community. In Kottayam diocese has several priests are in active service and they had a Bishop (Bishop John) a few years ago from the Dalit community. Mar Thoma church has also a few priests from the backward community. 

One more thing, CSI has ordained several women priests and they have a women Bishop too (Bishop Pushpalatha).  

I don't know other churches. This is just for an information not for an argument.
andrew 2017-01-20 12:06:02
To the CSI
if they are church members, why you still using 'Dalits & Backward'. Those words are insulting, discriminating.
Sad, even Christians discriminate more than Hindus.
None of the Christian churches has no clue; what is written in the gospels.
CSI 2017-01-20 12:49:04
Thank you, Andrew.
What I said were some facts and some clarification of comments below. I don't personally discriminate anyone. I used these "Dalit/Backward community " words from below comments to clarify my points. 

Sometimes the so-called "discrimination" is positive too when you deal with strong and weak. Weak needs extra care and support. That is strong's responsibility.  Identifying the weak and giving extra support is not a discrimination. it is all how you take it.

I mentioned about a women bishop below. The term women Bishop is not discrimination. She is a Bishop for men and women. But her background or gender is women. That is all it means.  Same as Bishop John was bishop of all members of CSI, not one group. But he came from a poor Dalit family. That is what I meant.  People say Obama was the first African-American president.  Is it discrimination? He was the president all Americans.
Victor 2017-01-22 16:04:13
This Joseph thinks when he establish/comment  some Hindu Puraanam and few pictures , people will follow him, but you are wrong Joseph.  Some systems, rules, regulations stipulated  at temples, mosques, churches etc. etc. when it started that follows the believers.  If possible do something for your Church where you follow because there are
several problems existed too.  
Victor 2017-01-22 16:07:39
Mind you own business Joseph.  Let believers and followers comment on their own religion of Hindu, Muslim , christian etc. etc. that is the reality and honesty.    
അയ്യപ്പൻ 2017-01-22 18:24:15
എനിക്ക് സ്ത്രീകളെ ഇഷ്ടമാണ് 
എന്റെ ജനനവും അവരിലൂടെയാണ് 
പക്ഷെ എന്നെ ഭക്തൻമാർ ഈ കട്ടിൽ 
തളച്ചു കളഞ്ഞു, അതിൽ എനിക്ക് വിരോധം ഇല്ല 
ഈ വനത്തിന്റെ ഏകാന്തത എനിക്ക് ഇഷ്ടമാണ് 
കിളികളുടെ കളകളാരവും, കുളിർക്കാറ്റും'  
ചിലപ്പോൾ  ഞാൻ ചങ്ങമ്പുഴയുടെ "കാനന ചോലയിൽ 
ആടുമേക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ "
എന്ന ഗാനം പാടാറുണ്ട്. അതോടെ ഒരു അജ്ഞാതമായ 
ദുഃഖം എന്റെ മനസ്സിനെ ബാധിക്കും 
സഖിത്വത്തിനുവേണ്ടി എന്റെ മനം തുടിക്കും 
"ത്യാജ്യം സുഖം വിഷയ സംഗമജന്മ പുംസാം 
ദുഃഖോപസൃഷ്ടമിതി മൂർഖവിചാരണൈഷാ "
വിഷയസംഗംകൊണ്ട് ഉണ്ടാകുന്ന സുഖം 
വേണ്ടെന്ന് വയ്ക്കുന്നത് മൂർഖന്മാരുടെ വിചാരമാണ് "
എന്റെ ഭക്തന്മാരുടെ പ്രശനങ്ങൾ എന്റെ 
തലയിൽ കെട്ടി വയ്ക്കുകയാണ് . എനിക്ക് 
സ്ത്രീകളുടെ അടിമുടി ഇഷ്ടമാണ്. അംഗവടിവോടെ 
അവർ നടന്നു വരുന്നത് കാണുമ്പൊൾ ഞാൻ 
പ്രസാദിക്കും. സൃഷിടിയുടെ  പെരുമാറ്റച്ചട്ടങ്ങളിൽ 
രതി ഒഴിവാക്കണം എന്ന് എങ്ങും പറഞ്ഞിട്ടില്ല 
നിങ്ങളുടെ മനസ്സിലെ സംഘർശങ്ങൾ ഒഴിവാക്കാൻ 
എന്നെ നിങ്ങൾ കരുവാക്കുകയാണ് 
എന്നിട്ട് അയ്യപ്പന്റെ പേര് പറഞ്ഞു സ്ത്രീകളെ 
ഇവിടെ കൊണ്ടുവരാതിരുന്നാൽ 
നിങ്ങളുടെ പ്രാത്ഥന ഞാൻ തള്ളിക്കളയും 
പ്രത്യകിച്ച് കുട്ടികൾ വേണമെന്ന ആഗ്രഹത്തോടെ 
മല ചവിട്ടുന്ന ഭക്തന്മാരുടെ പ്രാത്ഥന 
ഞാനൊന്ന് കാണട്ടെ നിങ്ങളുടെ സ്ത്രീകളെ 
എന്റെ അനുഗ്രഹമില്ലാതെ അവർ നിങ്ങളോ

ഈ മലയിൽ സ്ത്രീകൾ ഇല്ലാതെ എന്തൊരേകാന്തത 
സർവ്വസുഖങ്ങളും അനുഭവിച്ചു കഴിയുന്ന ദേവസം ബോർഡ്കാർക്കും 
സൗകര്യം കിട്ടുമ്പോൾ വ്യഭിചാരം നടത്തുന്ന തന്ത്രിമാർക്കും അറിയില്ലല്ലോ 
വീർപ്പ് മുട്ടൽ . ങാ! ഒരു സ്ലോകം ചൊല്ലി  ദീർഘം ശ്വാസം വിട്ടു കിടക്കുകയല്ലാതെ എന്ത് ചെയ്യാം?  

"നർമ്മലാഭം ചുരുങ്ങി ജന സദസിമണം 
              ചേർന്ന മാനാക്ഷ വേഗാൽ 
കമ്രം  കാർകൂന്തലേന്തും പരിമളലളിതം 
              ചെന്നു കാലോടിടഞ്ഞു 
തമ്മിൽ തിക്കിത്തുടങ്ങി കുളിർമുലയുഗളം 
             നന്നുനന്നെന്നു വേണ്ടാ 
നിർമ്മയാം യൗവനശ്രീ സ്വയമലമകരോ 
             ദംഗനാ മൗലിമാലാം 

(അർത്ഥം വിദ്യാധരനോട് ചോദിച്ചാൽ പറഞ്ഞു തരും 
അദ്ദേഹം ഇതിന്റെ ഒരാശാനാ)

വിദ്യാധരൻ 2017-01-22 21:19:40
പറഞ്ഞ സ്ഥിതിക്ക് അർത്ഥം പറഞ്ഞില്ലെങ്കിൽ അദ്ദേഹം കോപിച്ചാലോ അതുകൊണ്ട് അർഥം പറയുന്നു. സ്ത്രീകളെകൊണ്ടു അയ്യപ്പ സന്നിധാനം പുളകം കൊള്ളട്ടെ.

"നർമ്മലാഭം ചുരുങ്ങി ജന സദസിമണം 
              ചേർന്ന മാനാക്ഷ വേഗാൽ 
കമ്രം  കാർകൂന്തലേന്തും പരിമളലളിതം 
              ചെന്നു കാലോടിടഞ്ഞു 
തമ്മിൽ തിക്കിത്തുടങ്ങി കുളിർമുലയുഗളം 
             നന്നുനന്നെന്നു വേണ്ടാ 
നിർമ്മയാം യൗവനശ്രീ സ്വയമലമകരോ 
             ദംഗനാ മൗലിമാലാം 

നർമ്മസല്ലാപം കുറഞ്ഞു. ജനക്കൂട്ടത്തിൽ മാധുര്യമുള്ള ലജ്‌ജാവേഗമുള്ളവളായി മനോഹരവും സൗരഭ്യമേന്തുന്നവയായ കാർകൂന്തൽ കാലടികളോളം വളർന്നെത്തി . കുളിർമുലകൾ രണ്ടും തമ്മിൽ മത്സരിച്ചു വർത്തിച്ചു .  ആശ്ചര്യം! മായമില്ലാത്ത യൗവന ശോഭയാൽ ലോകകൈ സുന്ദരിയായ അവൾ സ്വയം അലംകൃതയായി .  

അയ്യപ്പൻ ബ്രഹ്‌മാവിനോട് പരാതി പ്രാർത്ഥന നടത്താതെ എന്ത് ചെയ്യാം   

"നായകമേത് ഫണിലോകമേത് നര-
              ലോകമേതിവ ഭവിക്കിലി -
ന്നാകണം  സകലദർശിയാം തവ 
             വിലോകത്തിനിതു ഗോചരം " (കേരളവർമ്മ വലിയകോയിത്തമ്പുരാൻ)

ഏതു സ്വർഗ്ഗം, ഏതു പാതാളം, ഏതു മനുഷ്യലോകം? ഇവ ഉണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഇത് കാണാൻ കഴിയുമായിരുന്നു .  ( സ്ത്രീകളില്ലാതെ എന്ത് മുഷിപ്പൻ ജീവിതമാണ് ഈ ശബരിഗിരിയിൽ.
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക