Image

ഇത് വിധിയുടെ ക്രൂരവിനോദം...(ഭാഗം-1: ഡോ. എന്‍. പി. ഷീല)

Published on 20 January, 2017
ഇത് വിധിയുടെ ക്രൂരവിനോദം...(ഭാഗം-1: ഡോ. എന്‍. പി. ഷീല)
1. ദിവസങ്ങള്‍ക്കു മുമ്പ് കണ്ട പത്രവാര്‍ത്തയാണ് ഈ ലേഖനത്തിന്നാധാരം.

പീഡനക്കേസ്സില്‍ ഒരു വൈദികന് ഇരട്ട ജീവപര്യന്തം!

ഇത് ഒരു കടന്ന കയ്യായിപ്പോയി. പ്രത്യേകിച്ചും ആ വൈദികന്റെ കണ്‍കളിലെ ദൈന്യം! "നരനായിങ്ങനെ ജനിച്ചുഭൂമിയില്‍ ....' എന്ന വചനം ആ കണ്‍കളില്‍ നിന്നും സൂക്ഷ്മദൃക്കുകള്‍ക്കു വായിച്ചെടുക്കാം.

അഹോ കഷ്ടം!

ഓര്‍മ്മയുടെ കോല്‍വിളക്കുമേന്തി ഏറെ പുറകോട്ടു നടന്നാല്‍ സ്ത്രീയുടെ സ്ഥാനം താരതമ്യേന പുരുഷനോടു തുല്യമോ തദുപരിയോ ആയിരുന്നു. ശ്രീശങ്കരനും മണ്ഡന്‍ മിത്രനുമായുണ്ടായ ശാസ്ത്രാര്‍ത്ഥത്തില്‍ വിധികര്‍ത്താവായിരുന്നത് അദ്ദേഹത്തിന്റെ സഹധര്‍മ്മണിയായിരുന്നു. അതിനുമുമ്പുള്ള സപ്തര്‍ഷികളുടെ കാലവും അരുന്ധതി തുടങ്ങിയ സ്ത്രീരത്‌നങ്ങള്‍....നില്ക്കട്ടെ, ഇതൊരു ഹ്രസ്വലേഖനമാണ് എന്ന ബോധം വിടരുതല്ലോ.

കുടുംബത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന സ്ത്രീയെ വനിത (സംരക്ഷക) യെന്നും മഹിള (മഹത്തായ ശക്തിയുള്ളവള്‍) എന്നും വാഴ്ത്തിയിരുന്ന ഒരു സുവര്‍ണ്ണ കാലവും സ്ത്രീക്കുണ്ടായിരുന്നു. സമൂഹമധ്യത്തിലും പുരുഷനു തുല്യമോ തദ്ദുപരിയോ സ്ഥാനമാനങ്ങളുണ്ടായിരുന്ന സത്രീവര്‍ഗ്ഗം ചരിത്രത്തിന്റെ ഏതോ അഭിശപ്തദശാസന്ധിയില്‍ ഗൃഹാന്തര്‍ഭാഗത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീടു വീട്ടിലൊരു സ്ത്രീയുണ്ടെന്നു മാലോകരെ അറിയിക്കേണ്ട ഗതികേടുവന്നു ഭവിച്ചു. കുടുംബത്തില്‍പോലും അവളുടെ വാക്കിന് പുല്ലുവില! എന്തിനെന്നും ഏതിനെന്നുമില്ലാതെ പുരുഷന് അവളുടെമേല്‍ കുതിരകയറാമെന്ന നില!

"തിരുവായ്ക്ക് എതിര്‍വായില്ല'! എന്തെങ്കിലുമൊന്ന് പറയാനാഞ്ഞാല്‍ "പോടി പോ അകത്തുപോ!
ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കെന്തുകാര്യം'? എന്ന ഗര്‍ജ്ജനം! കതകിനു മറഞ്ഞുനിന്ന് അപേക്ഷ സമര്‍പ്പിക്കേണ്ട ഗതികേട്! ചില സാധുക്കള്‍ വെറും "സാധനങ്ങള്‍' മാത്രമാകുകയും പുരുഷന്‍ മരിച്ചാല്‍ അവന്റെ ചിതയില്‍ച്ചാടി മരിക്കണമെന്നും, വിസമ്മതിച്ചാല്‍ ഓടിച്ചിട്ടു പിടിച്ചുകെട്ടി ചിതയിലിടുന്ന കാലവും നമുക്കു മറക്കാറായിട്ടില്ല. പുരുഷന്റെ കാര്യത്തില്‍ നിയമം വേറെ. സ്ത്രീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ അവളുടെ ചിതയിലെ തീ കെടുന്നതിനുമുമ്പുതന്നെ പുരുഷന് പുനര്‍വിവാഹത്തിന് ആലോചന തുടങ്ങാം. "ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ' മാത്രം.

മനുസ്മൃതിലാകട്ടെ, സ്ത്രീയുടെ കാര്യത്തില്‍ പ്രത്യേക സംരക്ഷണം വേണം; കാരണം പുരുഷന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു തലമുറകളെ നിലനിര്‍ത്തേണ്ടവള്‍ സ്ത്രീയാകയാല്‍ ചെറുപ്പത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും അവളെ സംരക്ഷിക്കേണ്ടതാണെന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം അടര്‍ത്തിമാറ്റി "ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നതിന് "സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല' എന്നു ദുര്‍വ്യാഖ്യാനം ചെയ്ത് അവളെയിട്ട് തട്ടിയുരുട്ടാന്‍ തുടങ്ങി....എന്തിനേറെ നമ്മുടെ "മഹാത്മ' പോലും അര്‍ദ്ധരാത്രിയില്‍ ഭാര്യയെ വീടിനു വെളിയിലാക്കി ഗേറ്റടച്ച സംഭവവും ഉണ്ടല്ലോ!!

കാലം മാറി. സ്ത്രീയുടെ അവശ്യപഠനം ഗൃഹത്തിലായിരുന്നത് മിഷണറിമാരുടെ ആഗമനത്തോടെ പാഠശാലകളിലായി; പഠിച്ചു പഠിച്ച് മിടുക്കികളായി. ക്രമേണ സമൂഹത്തില്‍ സ്ഥാനം നേടിത്തുടങ്ങി.
അവളുടെ ശബ്ദം ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നെ, പിന്നെ "കന്നിനെ കയം കാണിക്കരുത്' എന്ന ചൊല്ലുപോലെ "ഇതു പിടക്കോഴി കൂവുന്ന കാലം' എന്നുവരെയായി, സംഗതികളുടെ പോക്ക്! ഈയടുത്തകാലത്തല്ലെ തമിഴ്പദം കടംകൊണ്ടാല്‍ കുറേ "പരുവപെണ്‍കൊടികള്‍' ഹാലിളകി തെരുവിലിറങ്ങി കാണുന്നവരെയെല്ലാം ഓടിച്ചിട്ടു പിടിച്ച് ഉമ്മവെച്ച് "ചുംബനസമരം' ഘോഷത്തോടെ ആഘോഷിച്ചത്.

ഇപ്പോഴോ സമസ്തകാര്യങ്ങളിലും സ്ത്രീ മേല്‍ക്കൈ നേടിയിരിക്കയാണ്. "ഞങ്ങളെ കുറേ ചവിട്ട് അരച്ചതല്ലെ. കാണിച്ചുതരാം' എന്ന ഹുങ്ക്! കാലചക്രചംക്രമണത്തില്‍ ചക്രത്തിന്റെ കീഴ്ഭാഗം മുകളിലായിരിക്കുന്നു. സ്ത്രീ ഉയര്‍ന്നു പുരുഷനിപ്പോള്‍ ചക്രത്തിനിടയിലാണെന്ന പരുവത്തിലും കാര്യങ്ങള്‍ കുഴഞ്ഞു
മറഞ്ഞിരിക്കുന്നു.

പുരുഷനൊന്ന് അബദ്ധത്തിന് നേരെയോ, ചെരിഞ്ഞോ പെണ്ണിനെയൊന്ന് നോക്കിപോയാല്‍ ഉടനെവന്നു സ്ത്രീപീഢനം, കേസ്, കോടതി, കൂട്ടം, ബഹളം എന്നുവേണ്ട പുകിലൊന്നും വിസ്തരിക്കേണ്ടതില്ല; നിത്യം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതല്ലേ.

ഒരു വൈദികനാണ് ഇവിടെ പ്രതിക്കൂട്ടില്‍, അതുകൊണ്ടുതന്നെയാണ് എനിക്ക് ഇങ്ങനെയൊരു
മുഖവുരയോടെ ഒന്നു പ്രതികരിക്കണമെന്നു തോന്നിയതും പത്തുമുപ്പത്തഞ്ചു വര്‍ഷം അവരെ നിരീക്ഷിക്കാനും പഠിപ്പിക്കാനും ഭാഗ്യമുണ്ടായ ഒരാളെന്നനിലയില്‍ ഞാന്‍ മനസ്സിലാക്കിയത് ഒരിക്കല്‍മാത്രം ലഭ്യമായ മനുഷ്യജന്മം മാനവസേവയ്ക്കായി ഉഴിഞ്ഞുവെച്ച മഹാത്യഗികളാണ് അവരെന്ന അഭിപ്രായമാണ് എന്നും ഇന്നും എനിക്കുള്ളത്. കലപ്പയില്‍ കൈവെയ്ക്കും മുമ്പ് ഏതു സമയത്തും സലാം പറഞ്ഞുപോകാന്‍
സ്വാതന്ത്ര്യമുള്ളവര്‍; സ്വമേധയാ പോകാം. അയോഗ്യരെ പറഞ്ഞുവിടാം. ക്ലീന്‍, ക്ലീന്‍!

ഒരു കാര്യം നിങ്ങള്‍ക്കു ശരിക്കും ബോധ്യമുള്ളതാണെങ്കിലും "അധികസ്യ അധികം ഫലം' എന്നപോലെ ഒരോര്‍മ്മപുതുക്കല്‍ നല്ലതാണല്ലോ എന്നു കരുതി പറയുന്നതാണ്. സഹജമായ ലൈഗികചോദന ഉദാത്തവത്ക്കരിക്ക ((Sublimation of sex)യെന്നത് ചില്ലറ കാര്യമല്ല; അത് ഒരുമാതിരിപ്പെട്ട സാധാരണക്കാര്‍ക്ക് അസാധ്യവും അപ്രാപ്യവുമാണ്. സ്വാഭാവികചോദനകളെ നിഹനിക്കുന്നതുകൊണ്ടുണ്ടാകുന്ന
അപകടങ്ങള്‍ മനഃശ്ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ടല്ലോ. കൂടാതെ ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്.

അതിലേക്കുവരുംമുമ്പ് ലൈഗികതയെക്കുറിച്ചുള്ള ഭാരതീയ കാഴ്ച്ചപ്പാടിലേക്ക് അല്പമൊരു വിഗഹവീക്ഷണം അപേക്ഷണീയമെന്നു കരുതുന്നു.

(തുടരും....)
ഇത് വിധിയുടെ ക്രൂരവിനോദം...(ഭാഗം-1: ഡോ. എന്‍. പി. ഷീല)
Join WhatsApp News
JEGI 2017-01-20 17:33:45
പീഡനക്കേസ്സില്‍ ഒരു വൈദികന് ഇരട്ട ജീവപര്യന്തം!  ഇതൊരു കടന്നകയ്യായിപ്പോയി എന്നാണ് ശ്രീമതി ഷീലയുടെ വിലാപം. 11-12 വയസ്സുള്ള പിഞ്ചു ബാലികയെ മാസങ്ങളോളം ആണ് ഈ വൈദികൻ ദുരുപയോഗം ചെയ്തത്. അത് താങ്കളെപ്പോലുള്ള ഒരു വ്യക്തിക്ക് കേവലം ഒരു പീഡനം ആയിട്ട് മാത്രമേ തോന്നുന്നുള്ളോ. ഒന്നും പറയാനില്ല  തുടർന്നും എഴുതുക ഫോട്ടം വെക്കാൻ മറക്കരുത് 
ഇര 2017-01-20 18:43:31
വൈദികന്റെ കൺ‌കളിലെ ദൈന്യം പോലും. ഇരയുടെ വേദനയോ? കഷ്ടം, ളോഹയോടുള്ള ആരാധന.
വിദ്യാധരൻ 2017-01-20 19:05:33
ചോദ്യം : അരിയെത്ര ?
ഉത്തരം: പയറഞ്ഞാഴി 

ഡോക്ടർ ഷീലയുടെ ലേഖനം ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ ജഗ്ഗി ഇതുപോലെ ഒരു ബുദ്ധികെട്ട അഭിപ്രായം എഴുതുകയില്ലായിരുന്നു.  ജഗ്ഗിയുടെ രോക്ഷം തന്നെയാണ് ഡോക്റ്റർ ഷീലക്കുമുള്ളതെന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷെ ജഗ്ഗി ലേഖന കർത്താവിന് നേരെ തിരിയുന്നത് എന്തെന്ന് ചിന്തിച്ചാൽ ഉത്തരം ഒന്ന് തന്നെയാണ് . സ്ത്രീയോടുള്ള പുരുഷന്റെ പൊതു മനോഭാവം.  വൈദികനിൽ അടങ്ങിയിരിക്കുന്ന ലൈംഗിക ആസക്തിയും സ്ത്രീകളോടുള്ള പുരുഷന്റ മനോഭാവവുമാണ്  ആ പെൺകുട്ടിയെ പീഡിപ്പിക്കാൻ അയാളെ പ്രേരിപ്പിച്ചത്.  ജഗ്ഗി വൈദ്യകന്റെ നേരെ വിരൽ ചൂണ്ടുകയും എഴുത്തുകാരിയെ വിമർശിക്കുകയും ചെയ്യുന്നതിന്റെ കാരണവും സ്ത്രീകളോടുള്ള മനോഭാവം തന്നെ.

വാനപ്രസ്ഥ  ജീവിതത്തിന് ഇറങ്ങി തിരിച്ചുവരും ഗൃഹസ്ഥാശ്രമത്തിൽ ഗൃഹനാഥൻ അനുഷ്‌ഠിക്കേണ്ടതായ ധർമ്മങ്ങളെക്കുറിച്ചും  തിരുവുള്ളവർ ഇങ്ങനെ പറയുന്നു 


"അറത്താറ്റിൻ ഇൽവാഴ്‌കൈ ആറ്റിൻ പുറത്താറ്റിൻ 
പോഒയ് പെറുവതു എവൻ "

ധാർമ്മിക കർമ്മങ്ങൾ അനുഷ്‌ഠിച്ച് ഗൃഹസ്ഥാശ്രമ ജീവിതം നയിക്കണ്ടവൻ സന്യാസിയായി വാനപ്രസ്ഥ ജീവിതത്തിനു തുനിഞ്ഞാൽ വൈദികനെപ്പോലെ ഇരട്ട ജീവപര്യന്ത ജീവിതം നയിക്കേണ്ടിവരും.( ഇത് ആർക്കും സംഭവിക്കാതിരിക്കട്ട 

" ആറ്റിൻഒഴുക്കി  അറൻ ഇഴുക്കാ ഇൽവാഴ്കക്കൈ
നോർപാരിൻ നോൻമൈ ഉടൈത്തു "

ഗൃഹനാഥൻ ഒരു തപോധനനെപ്പോലെ ജീവിതം നയിക്കുകയും പുത്രകളത്രാദികളെ കാത്തു സംരക്ഷിക്കുകയും വേണം. (നമ്മളാരും വീട്ടിലുള്ള സ്ത്രീകളായ അമ്മയേയോ , സഹോദരിയെയോ പെണ്മക്കളെയോ പീഡിപ്പിക്കാറില്ലല്ലോ? പിന്നെ എന്തുകൊണ്ട് ആ മനോഭാവം മറ്റുള്ള സ്ത്രീകളോട് സ്വീകരിച്ചുകൂടാ?) അഥവാ അങ്ങനെ ചെയ്യതാൽ അവൻ മനുഷ്യരൂപം പൂണ്ട മൃഗം തന്നെ (മനുഷ്യരൂപേണ മൃഗാശ്ചരന്തി)

നല്ലൊരു ലേഖനത്തിന് നന്ദി 
 

Tom abraham 2017-01-21 05:48:13

Nobody is above law. Once a crime is committed by a priest or bishop, that person is not  'holy' for law. If we start judging the judges in one case, we are undermining the legal system, corrupting it. A woman told me just now the priest hypocrite should get three lifetime !


Ninan Mathullah 2017-01-21 05:45:27

Considering the previous articles of Dr. N. P. Sheela, it is natural to think of the intention of this article- to give an opportunity to disparage Christian priests and their services in front of others. This article gave an opportunity for those who enjoy priest bashing to focus discussion on priests while we have many other more serious pressing social, economic and political issues. These people do not see the good work they do as they are incapable to see it as they are blind. Exceptions are pictured as the rule to disparage them as a class. Besides the priestly class in all religions and Swami, leaders in other areas of social life such as political leaders are not exceptions to this behavior. But focus is always put on the exception among priests by the emalayalee gang bent on destroying the influence of one group and to disparage them. Generally priests life is an open book as they are in public eye and closely watched, and if there is any sign of this behaviour they are removed from service.This is not fair. Readers beware.

Anthappan 2017-01-21 17:54:11

The religious fanatic is not seeing the crime and abuse committed by the priest. More than the abuse committed by priests from all religion on women, for him christianity and the priests are important. He is drinking too much wine made by religion,     
Ninan Mathullah 2017-01-21 19:45:29

How many Christian priests are all over the world? How many of them get into trouble with law? It must be just a microscopic fraction of the total only. I think some of the BJP Christians and atheists in this forum have ‘crimikadi’. This itching makes them harp on this subject again and again. When somebody here criticized their faith, rituals or tradition we saw their intolerance. What we call this? What is this other than pure hypocrisy? I have not seen a single priest come here to defend them as they have important things to do- to serve the members of their church the community and being faithful to their calling. If I do not defend them, these stones will rise to defend them. I have nothing to do with priests in my day to day life. I meet them once in a while only. Still my sense of justice tell me that it is not fair.

andrew 2017-01-22 06:52:05
വെക്തി പരമായ  കാരിയങ്ങള്  എഴുതിയാൽ  വിമര്ശിക്കപെടും. നിങ്ങളുടെ വിസ്‌വാസ൦ , പള്ളി ,പട്ടക്കാരൻ ,മെത്രാൻ , പൂചാരി അമ്പലം , മോസ്‌ക്‌ , ഇതൊക്കെ  വെറും വെക്തി  പരം , അതിനാൽ അവ  ന്യൂസ് ലെറ്റെറിൽ  പ്രചരിപ്പിക്കു.  വിശ്വസവും  പേർസണൽ  ആയി  കരുതുക. നിങ്ങളുടെ  പള്ളിയിലെ അച്ചനെ  രൂപ കൂട്ടിൽ  വെച്ചോളൂ , കാടാപുറത്തിന്റെ  ഫാം , പുത്തൻ കുരിശിന്റെ  മഞ്ഞൾ , പണിക്കവീട്ടിലിന്റെ  ലേഖങ്ങൾ  അത് പോലെ  എഴുത്തു , 
  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക