Image

സിസ്റ്റര്‍ ജോവാന്‍ ചുങ്കപുര മാര്‍ച്ച് 17ന് ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 21 February, 2012
സിസ്റ്റര്‍ ജോവാന്‍ ചുങ്കപുര മാര്‍ച്ച് 17ന് ഡാളസ്സില്‍
ഡാളസ് : മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ ഇടവക മിഷന്‍ സേവിക സംഘം സെന്റര്‍ മീറ്റിങ്ങിനോടനുബന്ധിച്ച് മാര്‍ച്ച് 13 ശനിയാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സിസ്റ്റര്‍ ജോവാന്‍ ചുങ്കപു പങ്കെടുക്കും.

രാവിലെ 10 മുതല്‍ 1 വരെ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം ഫാമിലി ലൈഫ് മ്യൂച്ചല്‍ സബ്മിഷന്‍ എന്നതാണ്.

സെന്റര്‍ മീറ്റിങ്ങിന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.

സമ്മേളനത്തില്‍ എല്ലാ അംഗങ്ങളും വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് റവ. എ.പി. നോബിള്‍ (സെന്റ് പോള്‍സ്), റവ. മിനോയ് കുരുവിള(ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്), റവ. ജോര്‍ജ് വര്‍ഗ്ഗീസ് (സെഫിയോന്‍), റവ. കെ.പി. തോമസ്(കരോള്‍ട്ടണ്‍), റവ. ജയ്‌സണ്‍ തോമസ് (യൂത്ത് ചാപ്ലൈയിന്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സിസ്റ്റര്‍ ജോവാന്‍ ചുങ്കപുര മാര്‍ച്ച് 17ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക