Image

ദേശീയതയും ദേശസ്നേഹവും ഒരു വികാരമായി വളര്‍ത്തണം: പ്രൊഫ. പി.ജെ. കുര്യന്‍

Published on 23 January, 2017
ദേശീയതയും ദേശസ്നേഹവും ഒരു വികാരമായി വളര്‍ത്തണം: പ്രൊഫ. പി.ജെ. കുര്യന്‍
പാലാ: ദേശീയതയും ദേശസ്നേഹവും ഒരു വികാരമായി വളര്‍ത്തണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മഹത്വം മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ദേശീയപതാക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള 'മിഷന്‍ഫ്ളാഗ്' പദ്ധതിയുടെ ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു പി.ജെ. കുര്യന്‍.

ദേശീയപതാകയും ദേശീയഗാനവും ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും പി.ജെ. കുര്യന്‍ നിര്‍ദ്ദേശിച്ചു.

ദേശീയോദ്ഗ്രഥന സന്ദേശ പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 'ഫ്ളാഗ് അമ്പാസിഡര്‍' സര്‍ട്ടിഫിക്കറ്റിന്റെ വിതരണോത്ഘാടനവും ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' മാഗസിന്റെ പ്രകാശന കര്‍മ്മവും പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ. ടോമി കല്ലാനി, ഫൗണ്ടേഷന്‍ ഭാരവാഹികളായ ആര്‍. അജിരാജകുമാര്‍, ജോസ് പാറേക്കാട്ട്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, ചാവറ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദിയാ ആന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.



ദേശീയതയും ദേശസ്നേഹവും ഒരു വികാരമായി വളര്‍ത്തണം: പ്രൊഫ. പി.ജെ. കുര്യന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ മിഷന്‍ ഫ്ളാഗ് പദ്ധതിയുടെ 'ഫ്ളാഗ് അമ്പാസിഡര്‍' സര്‍ട്ടിഫിക്കേറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ചാവറ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന എല്‍സാ ജോസിന് നല്‍കി നിര്‍വ്വഹിക്കുന്നു. അഡ്വ. ടോമി കല്ലാനി, ദിയാ ആന്‍ ജോസ്, സാംജി പഴേപറമ്പില്‍, ആര്‍. അജിരാജകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, ജോസ് പാറേക്കാട്ട്, ഡോ. സിന്ധുമോള്‍ ജേക്കബ്, ജോസഫ് കുര്യന്‍ എന്നിവര്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക