Image

പൊതു ബജറ്റ്‌ ഫെബ്രുവരി ഒന്നിനു തന്നെ അവതരിപ്പിക്കാമെന്ന്‌ സുപ്രീം കോടതി

Published on 23 January, 2017
പൊതു ബജറ്റ്‌ ഫെബ്രുവരി ഒന്നിനു തന്നെ അവതരിപ്പിക്കാമെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: കേന്ദ്രബജറ്റ്‌ ഫെബ്രുവരി ഒന്നിനു തന്നെ അവതരിപ്പിക്കാമെന്നു സുപ്രീം കോടതി. അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ്‌ അവതരണം മാറ്റി വെക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ്‌ സുപ്രീം കോടതി വിധി പ്‌ഖ്യാപിച്ചിരിക്കുന്നത്‌.


തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പൊതു താല്‍പ്പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞാണ്‌ കോടതി ഫെബ്രുവരി ഒന്നിനു തന്നെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്‌.


സാധരണ ഗതിയില്‍ ഫെബ്രുവരി 28ന്‌ അവതരിപ്പിക്കേണ്ട ബജറ്റാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ നേരത്തെയാക്കിയത്‌. ഏപ്രില്‍ ഒന്നിന്‌ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ്‌വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. റെയില്‍വേ ബജറ്റും പൊതു ബജറ്റും സമന്വയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക