Image

പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ഓര്‍ഡറും ആദ്യത്തെ കൂടിക്കാഴ്ചയും

എബി മക്കപ്പുഴ Published on 23 January, 2017
പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ഓര്‍ഡറും ആദ്യത്തെ കൂടിക്കാഴ്ചയും
നാല്പ്പാത്തിയഞ്ചാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ട്രംപ് ആദ്യം ഒപ്പു വച്ചതു ഒബാമ കെയറില്‍. അമേരിക്കന്‍ ജനതയുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആവിഷ്കരിച്ച ഒബാമ കെയര്‍ അവസാനിപ്പിക്കുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുകയാണ് ട്രംപ്. സത്യപ്രതിഞ്ജയ്ക്ക് ശേഷം ഒവല്‍ ഓഫീസിലെത്തിയ ട്രംപ്, ഒബാമ കെയര്‍ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറാണ് ആദ്യം പരിഗണിച്ചത്. ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കുന്നതാണിത്.

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച ഏത് ലോക നേതാവുമായിട്ടായിരിക്കും എന്നതറിയാന്‍ കൗതുകത്തോടെയുള്ള കാത്തിരിപ്പിനു തീര്‍പ്പായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയായിരിക്കും ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോക നേതാവ്.നാറ്റോ സഖ്യം, ഫ്രീ ട്രേഡ് ഉള്‌പ്പെആടെയുള്ള വിഷയങ്ങളില്‍ ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് തെരേസ മെയ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് തെരേസ മെയിനെ വാഷിങ്ടണിലേക്ക് ക്ഷണിച്ചത്.ബ്രിട്ടനുമായി അമെരിക്ക ബന്ധം ശക്തിപ്പെടുത്താന്‍ മുന്നോട്ടു വരുന്നതിന്റെ തെളിവാണ് തെരേസ മെയിനെ ക്ഷണിച്ചിരിക്കുന്നതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ഓര്‍ഡറും ആദ്യത്തെ കൂടിക്കാഴ്ചയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക