ദുബായി: മാര്‍ച്ച് 12 മുതല്‍ എമിരേറ്റ്സ് ന്യു ജെഴ്സിയ്ലെ ന്യുവാര്‍ക്ക്
വിമാനത്താവളത്തില്‍ നിന്നു ദൂബായിയ്ലേക്ക് ഫ്ളൈറ്റ് തുടങ്ങുന്നു.
ഗ്രീസിലെ ഏതന്‍സില്‍ ഒരു സ്റ്റോപ്പ് ഉണ്ടായിരിക്കും
ഇപ്പോള്‍ ന്യു യോര്‍ക്ക് ജെ.എഫ്.കെ വിമാനത്താവളത്തില്‍ നിന്നു നാലു
സര്‍വീസുകളാണു നിത്യേന എമിറെറ്റ്സ് ദൂബായിയ്ലേക്കു നടത്തുന്നത്.
ഒരെണ്ണത്തിനു മാത്രം ഇറ്റലിയിലെ മിലാനില്‍ ഒരു സ്റ്റോപ്പുണ്ട്.
ഗവണ്മെന്റുകളുടെ സബ്സിഡിയോടെയാണു ഗല്‍ഫിലെ വിമാന കമ്പനികള്‍
പ്രവര്ത്ത്തിക്കുന്നതെന്നും ഇത് തങ്ങളെ ദോഷമായി ബാധിക്കുന്നുവെന്നും
അമേരിക്കന്‍ വിമാന കമ്പനികളുടെ പരാതി നിലനില്‍ക്കെയാണു പുതിയ സര്‍വീസ്.