Image

ഈശ്വര പ്രാര്‍ത്ഥനാ ബാനര്‍ മാറ്റണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പുമായി നിരീശ്വരവാദികള്‍

പി.പി.ചെറിയാന്‍ Published on 21 February, 2012
ഈശ്വര പ്രാര്‍ത്ഥനാ ബാനര്‍ മാറ്റണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പുമായി നിരീശ്വരവാദികള്‍
റോഡ് ഐലന്റ്:  വര്‍ഷങ്ങളായി സ്‌ക്കൂളിനു മുമ്പില്‍ കെട്ടിയിരിക്കുന്ന പ്രാര്‍ത്ഥനാ ബാനര്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് പിന്തുണയുമായി നിരീശ്വരവാദികള്‍.

ക്രേന്‍സ്റ്റണ്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ജെസ്സിക്ക അല്‍ക്വസ്റ്റ് എന്ന പതിനാറുകാരിയാണ് ഈ ബാനര്‍ കെട്ടിയിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്.

ജെസിക്കയെ പിന്തുണച്ച് രംഗത്തെത്തിയ അമേരിക്കന്‍ ഹ്യൂമനിസ്റ്റ് അസ്സോസിയേഷന്‍ വെബ്‌സൈറ്റിലൂടെ നടത്തിയ ക്യാമ്പയിനില്‍ 40,000 ഡോളറാണ് പിരിച്ചെടുത്തത്. ഇത് ജസിക്കയുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പു നല്‍കുന്നതിന് വേണ്ടിയാണെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്.

ജെസിക്കയുടെ കേസ് കേട്ട ഫെഡറല്‍ ജഡ്ജി സ്‌ക്കൂളിനു മുമ്പില്‍ കെട്ടിയിരിക്കുന്ന ഞങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ… ആമേന്‍ എന്ന ബാനര്‍ എടുത്തുമാറ്റുവാന്‍ ഉത്തരവിട്ടു.

ഫെബ്രുവരി രണ്ടാം വാരം പ്രഖ്യാപിച്ച ഈ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നാണ് സ്‌ക്കൂള്‍ കമ്മിറ്റിയുടെ തീരുമാനം.
ഈശ്വര പ്രാര്‍ത്ഥനാ ബാനര്‍ മാറ്റണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പുമായി നിരീശ്വരവാദികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക