Image

ആലിയയെയോര്‍ത്ത് ദുഖിച്ച് പിതാവ്

Published on 23 January, 2017
ആലിയയെയോര്‍ത്ത് ദുഖിച്ച് പിതാവ്

ഇളയമകള്‍ ആലിയയുടെ  നിലപാടില്‍ ഏറെ ദുഃഖിതനാണ് മഹേഷ് ഭട്ട്. ഇളയമകളും ബോളിവുഡിലെ മുന്‍നിര താരവുമായ ആലിയ ഭട്ടാണ് അച്ഛനെ വിഷമിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ തിരക്കേറിയതോടെ ആലിയ സഹോദരി ഷഹീനെയും കൂട്ടി മുംബയില്‍ ഒരു ഫ്‌ളാറ്റെടുത്ത് താമസമാക്കി.അവളുള്ളപ്പോള്‍ ആ വീടൊരു ഫെയറി ലേഡി പോലെയായിരുന്നു.

അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ വീടുമുഴുവന്‍ പാറി നടക്കും. ഇപ്പോള്‍ രാവിലെ ഉണരുമ്പോള്‍ മകളുടെ ബഹളമില്ലാത്ത വീട്ടില്‍ താമസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് വിലപിക്കുകയാണ് മഹേഷ്. മക്കള്‍ വളര്‍ന്നാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണമെന്ന് അറിയാമെങ്കിലും ആലിയ ഇല്ലാതെ വീടിന് പൂര്‍ണത വരുന്നില്ലെന്നാണ് മഹേഷ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക