Image

ബജറ്റ് മാറ്റേണ്ട; പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

Published on 23 January, 2017
ബജറ്റ് മാറ്റേണ്ട; പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. മുന്‍ നിശ്ചയപ്രകാരം അടുത്തമാസം ഒന്നാം തീയതി തന്നെ കേന്ദ്രത്തിന് ബജറ്റ് അവതരിപ്പിക്കാമെന്ന് കമ്മിഷന്‍ വിധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ബജറ്റില്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ, ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്ന് നിരീക്ഷിച്ചു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്നായിരുന്നു ഹര്‍ജി. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ, പൊതുതാത്പര്യ ഹര്‍ജിയുടെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. മാര്‍ച്ച് ഒന്നിനു പകരം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും ഇതിലൂടെ ഏതു നിയമമാണ് ലംഘിക്കപ്പെടുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക