Image

തമിഴ്‌നാട്‌ നിയമസഭ ജല്ലിക്കട്ട്‌ ബില്‍ പാസാക്കി

Published on 23 January, 2017
തമിഴ്‌നാട്‌ നിയമസഭ  ജല്ലിക്കട്ട്‌ ബില്‍ പാസാക്കി

ചെന്നൈ: ജല്ലിക്കട്ടിനുവേണ്ടിയുള്ള പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക്‌ വഴിമാറിയ സാഹചര്യത്തില്‍ തമിഴ്‌നാട്‌ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന്‌ ജല്ലിക്കട്ട്‌ ബില്‍ പാസാക്കി. ഇതോടെ ഒരു തടസ്സവും കൂടാതെ കായികയിനമെന്ന നിലയില്‍ ജല്ലിക്കട്ട്‌ നടത്താന്‍ നിയമപരമായുള്ള അനുമതിയായി. 

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (തമിഴ്‌നാട്‌ ഭേദഗതി) ആക്ട്‌ 2017 എന്ന പേരില്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം അവതരിപ്പിച്ച ബില്‍ സഭ ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. ബില്ലിന്‌ നിയമസഭ അംഗീകാരം നല്‍കിയതോടെ മറീന ബീച്ചില്‍ നടന്നുവരുന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം സ്വാഗതം ചെയ്‌തു.

നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നാണ്‌ ബില്‍ പാസാക്കിയത്‌. നിയമസഭ ബില്‍ പാസാക്കിയതോടെ ഇത്‌ നിയമമായി മാറും. ഗവര്‍ണറും രാഷ്ട്രപതിയും ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ ചെറുക്കാനായി 1960ലെ കേന്ദ്രനിയമത്തിലെ ഭേദഗതിയാണ്‌ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചത്‌. തമിഴ്‌നാട്ടില്‍മാത്രമാണ്‌ ബില്ലിന്‌ പ്രാബല്യം. 

അതേസമയം തമിഴ്‌നാട്ടില്‍ തിങ്കളാഴ്‌ച ജല്ലിക്കട്ടിന്റെ പേരില്‍വ്യാപക സംഘര്‍ഷമാണ്‌ അരങ്ങേറിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക