Image

അമിതാഭ് ബച്ചന്‍ അന്തരിച്ചതായി വ്യാജ ചിത്രം പ്രചരിക്കുന്നു

Published on 24 January, 2017
അമിതാഭ് ബച്ചന്‍ അന്തരിച്ചതായി വ്യാജ ചിത്രം പ്രചരിക്കുന്നു
മുംബൈ: സോഷ്യല്‍ മീഡിയയുടെ കൊലക്കത്തിക്ക് ഇരയായ സിനിമാതാരങ്ങള്‍ നിരവധിയുണ്ട്. മനോരോഗം ബാധിച്ച ഇവരുടെ ഒടുവിലെ ഇരയായത് ബിഗ്ബിയാമ്. അമിതാബ് ബച്ചന്‍ അന്തരിച്ചതായി കാണിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തയും പ്രചരിക്കുന്നത്.

അമിതാഭ് ബച്ചന്‍ കണ്ണടച്ചു കിടക്കുന്ന ചിത്രത്തിനൊപ്പമാണ് വാര്‍ത്ത പരക്കുന്നത്. മകനായ അഭിഷേക് ബച്ചന്‍ അമിതാഭിനെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രവും പ്രചരിക്കുന്നു. ബച്ചന് സുഖമില്ലാതിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ എത്തിയ ഈ ചിത്രവും റിപ്പോര്‍ട്ടും ആരാധകര്‍ക്കിടയില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍, നിലവില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബച്ചന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ എടുത്തിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം വാട്സ് ആപ്പിലും ഇത്തരം വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. സമാനമായ സംഭവമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം, വ്യാജ വാര്‍ത്തയില്‍ ബച്ചന്‍ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക