Image

ജല്ലിക്കട്ട്‌ തമിഴ്‌ സംസ്‌ക്കാരത്തിന്റെ ഭാഗം; അതിനെ പിന്തുണയ്‌ക്കുന്നു: കമല്‍ഹാസന്‍

Published on 24 January, 2017
ജല്ലിക്കട്ട്‌ തമിഴ്‌ സംസ്‌ക്കാരത്തിന്റെ ഭാഗം;  അതിനെ  പിന്തുണയ്‌ക്കുന്നു: കമല്‍ഹാസന്‍


ചെന്നൈ:തമിഴ്‌ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌ ജല്ലിക്കട്ടെന്നും താനതിനെ പുര്‍ണമായും പിന്തുണയ്‌ക്കുന്നതായും പ്രമുഖ താരം കമല്‍ഹാസന്‍ . അപകടകരമെന്ന്‌ പറഞ്ഞ്‌ ജല്ലിക്കട്ടിനെ വിലക്കേണ്ട കാര്യമില്ല. ജെല്ലിക്കട്ടില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ അപകടങ്ങളില്‍ മരിക്കുന്നുണ്ട്‌. 

വാഹനാപകടങ്ങളില്‍ ജനം മരിക്കുന്നത്‌ കൊണ്ട്‌ വാഹനങ്ങള്‍ നിരോധിക്കുന്നുണ്ടോ. ഏത്തരം വിലക്കുകളേയും താന്‍ എതിര്‍ക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളിലും അവരുടെ ശക്തിയിലുമാണ്‌ തനിക്ക്‌ വിശ്വാസമെന്നും കമല്‍ പറഞ്ഞു.

സര്‍ക്കാരിനോടുള്ള അസംതൃപ്‌തിയാണ്‌ പ്രക്ഷോഭത്തിലൂടെ പുറത്ത്‌ വന്നത്‌. ജല്ലിക്കട്ടില്‍ സര്‍ക്കാരിന്‌ ഇരട്ടത്താപ്പാണ്‌. നിരോധനമല്ല , മറിച്ച്‌ നിയന്ത്രണമാണ്‌ വേണ്ടത്‌്‌. എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു.  കമല്‍ ഹാസന്‍പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക