Image

അമിതാഭ്‌ ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ്‌ ജീവിക്കുന്നതെന്ന്‌ അമര്‍ സിങ്‌

Published on 24 January, 2017
അമിതാഭ്‌ ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ്‌ ജീവിക്കുന്നതെന്ന്‌ അമര്‍ സിങ്‌

അമിതാഭ്‌ ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ്‌ ജീവിക്കുന്നതെന്ന്‌, കുറച്ചുകാലം മുമ്പുവരെ അമിതാഭ്‌ ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും അടുത്ത സുഹൃത്തായിരുന്ന അമര്‍ സിങ്‌. മുമ്പു അമര്‍ സിങ്‌ നടത്തിയ ഒരു പരാമര്‍ശത്തിലൂടെ അമിതാഭ്‌ -  അമര്‍ സിങ്‌ സൗഹൃദം തകര്‍ന്നിരുന്നു. ഇപ്പോഴിതാ   അമിതാഭ്‌ബച്ചനും ഭാര്യ ജയ ബച്ചനും ഒരുമിച്ചല്ല ജീവിക്കുന്നത്‌ എന്ന ഞെട്ടിക്കുന്ന  പ്രസ്‌താവനയുമായി എത്തിയിരിക്കുകയാണ്‌ അമര്‍ സിങ്‌.


 സമാജ്‌ വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം അമര്‍ സിങ്ങാണെന്ന തരത്തില്‍ മാധ്യമങ്ങളുയര്‍ത്തിയ ആരോപണങ്ങളോട്‌ പ്രതികരിക്കവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.
`രാജ്യത്തുണ്ടാവുന്ന എല്ലാ അകല്‍ച്ചയ്‌ക്കും ആളുകള്‍ എന്നെയാണ്‌ കുറ്റംപറയുന്നത്‌. അംബാനിമാര്‍ പിരിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയയാള്‍ ഞാനാണെന്ന്‌ പ്രചരിപ്പിച്ചു. അത്‌ ഞാനായിരുന്നില്ല.

ബച്ചന്‍സിന്റെ കാര്യത്തിലും ആളുകള്‍ എന്നെ ഇത്തരത്തില്‍ കുറ്റപ്പെടുത്തി. പക്ഷെ ഞാന്‍ അമിതാഭ്‌ ബച്ചനെ കാണുന്നതിനു മുമ്പു തന്നെ അദ്ദേഹവും ജയ ബച്ചനും വേര്‍പിരിഞ്ഞാണ്‌ കഴിഞ്ഞത്‌. ഒരാള്‍ പ്രതീക്ഷയിലും മറ്റേയാള്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജനകിലും. ഐശ്വര്യ റായിക്കും ജയ ബച്ചനുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കേള്‍ക്കുന്നുണ്ട്‌. ഇതിനൊന്നും ഉത്തരവാദി ഞാനല്ല.' അമര്‍ പ റയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക