Image

ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി

ജിനേഷ് തമ്പി Published on 24 January, 2017
ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി
ഫിലാഡല്‍ഫിയ: യൂണിഫൈഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ റീജിയന്റെ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് സി. പി. എ. യെനോമിനേറ്റ് ചെയ്തതായി റീജിയന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഒരു പ്രേത്യേക പത്രകുറിപ്പിലൂടെ അറിയിച്ചു.

സാമ്പത്തീക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍അടിസ്ഥാനമാക്കി എടുക്കണ്ട സമയോചിത തീരുമാനങ്ങള്‍ മലയാളിസമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം സംഘടനക്കുംസാമ്പത്തീകവും ദീര്‍ഘ കാല വളര്‍ച്ചക്കുവേണ്ടതായ ഉപദേശങ്ങള്‍നല്‍കുന്നതിനും ഈ സി. പി. എ. ക്കാരന്‍ ക്രിയാണ്മകം ആയിരിക്കുമെന്ന്‌ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, പ്രസിഡണ്ട് പി. സി. മാത്യു, സെക്രെട്ടറി കുര്യന്‍സഖറിയാ, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വൈസ് പ്രസിഡണ്ട് ചാക്കോ കോയിക്കലേത് മുതലായ റീജിയന്‍ ക്യാബിനറ്റ് അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ചരിത്രത്തില്‍ ഒരുനാഴികക്കല്ല് നാട്ടി 2016 ജൂണില്‍ ഡബ്ല്യൂ. എം, സി.അമേരിക്ക റീജിയന്റെബയനിയല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ അതി മനോഹരമായി വിജയിപ്പിച്ച ഈപ്രൊഫെഷണല്‍ സ്‌കോളര്‍ പ്രോവിന്‌സിന്റെ ഫൗണ്ടര്‍ പ്രസിഡന്റ്കൂടിയാണ്. പ്രസ്തുത കണ്‍വെഷനില്‍ വച്ചാണ് ഇപ്പോഴത്തെ അമേരിക്കറീജിയന്റെ വൈബ്രന്റ് കമ്മിറ്റിക്കു രൂപം കൊടുക്കപ്പെട്ടത്.

ശ്രീ. സാബു ജോസഫ് മറ്റു ചാരിറ്റബിള്‍ സഘടനകളുടെ പ്രസിഡന്റായുംപ്രവര്‍ത്തിച്ചു നേതൃത്വം തെളിയിച്ചിട്ടുണ്ട്. സെയിന്റ് വിന്‍സന്റ് ഡി പോള്‍സൊസൈറ്റി, സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസ് മുതലായവഇവയില്‍ പേരെടുത്ത് പറയാവുന്നവയാണ്. കമ്മ്യൂണിറ്റിക്കു പ്രയോജനംലഭിക്കുന്ന പല പ്രൊജെക്ടുകളും നടപ്പാക്കിയതും, യുവാക്കളുടെഎംപോവര്‍മെന്റിനു മുന്‍തൂക്കം നല്‍കികൊണ്ട് കര്‍ദിനാള്‍ വിതയത്തില്‍മെമ്മോറിയല്‍ ഇന്റര്‍ സ്‌റ്റേറ്റ് ബാസ്കറ് ബോള്‍ ടൂര്‍ണമെന്റ് ഫിലഡല്ഫിയയില്‍തുടങ്ങിവച്ചതും അഭിനന്ദാര്‍ഹമാണ്.

പ്രൊഫെഷന്‍ കൊണ്ട് സി.പി. എ. കാരനായ ശ്രീ സാബു ജോസഫ് ഇ പ്പോള്‍അമേരിക്കന്‍ ഗവണ്മെന്റിന്റെ സ്സ്ഥാപനത്തില്‍ ഉത്തരവാദിത്തമുള്ളപൊസിഷനില്‍ ജോലി ചെയ്യുന്നു. എസ്. ജെ. ടാക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍കണ്‍സല്‍ട്ടന്‍റ് ഉടമ കൂടിയായ ഇദ്ദേഹത്തിന്റെ സേവനം ഡബ്ല്യൂ. എം. സിക്ക്മുതല്‍ക്കൂട്ടാകും. ഈ വരുന്ന 28 നു ഡാളസില്‍ (St. Mary's Orthodox Church, 14133 Dennis Ln, Farmers Branch) നടക്കുന്ന ടാലെന്റ്‌റ് ഷോ യുമായി ബന്ധപ്പെട്ടുനടത്തപ്പെടുന്ന പരിപാടിയില്‍ "IRS Reporting Requirements on Foreign Bank Accounts and Money Transfer from Another Coutnry and their Importance" എന്ന വിഷയത്തില്‍ക്ലാസ് എടുക്കും. ഡാളസിലെ മലയാളീ സമൂഹം ഈ അവസരംഉപയുക്തമാക്കണമെന്നു പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് അബ്രഹാമുംചെയര്‍മാന്‍ തോമസ് ചെല്ലേതും സംയുക്തമായി അറിയിച്ചു.

ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി
Join WhatsApp News
thampan 2017-01-24 08:18:54
Where did this association came?  it seems like we have more association than people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക