Image

അയര്‍ലന്‍ഡില്‍ മലയാളി രണ്ടര വയസുകാരന്‍ സാമുവല്‍ നിര്യാതനായി

Published on 26 January, 2017
അയര്‍ലന്‍ഡില്‍ മലയാളി രണ്ടര വയസുകാരന്‍ സാമുവല്‍ നിര്യാതനായി
 ഡബഌന്‍ : സ്‌ളൈഗോയില്‍ മലയാളി ദമ്പതികളുടെ മകന്‍ നിര്യാതനായി. പെരിന്തല്‍മണ്ണ മാലാപറമ്പ് കോട്ടൂപറമ്പില്‍ ജിജി വര്‍ഗീസിന്റെയും പുല്‍പ്പള്ളി വേലിയമ്പം കുന്നപ്പള്ളി സിജിയുടെയും മകന്‍ സാമുവല്‍ ജോസഫ് വര്‍ഗീസ്(രണ്ടര) ആണ് നിര്യാതനായത്. ശ്വാസകോശസംബന്ധമായ അസുഖത്തേത്തുടര്‍ന്ന് സാമുവല്‍ കഴിഞ്ഞ ജൂലൈ മുതല്‍ ചികിത്സയിലായിരുന്നു. 

സംസ്‌കാരം 27 നു വെള്ളിയാഴ്ച രാവിലെ 11.30 ന് സ്‌ളൈഗോ സെന്റ് മേരീസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടക്കും. സഹോദരങ്ങല്‍ ആരണ്‍, ജോആന്‍ മേരി,പോള്‍. നിര്യാതനായ സാമുവലിന്റെ മാതാപിതാക്കളായ ജിജിയും സിജിയും സ്‌ളൈഗോ കമ്യുണിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരാണ്. 

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക