Image

സ്വിറ്റ്‌സര്‍ലന്‍ഡ് ആര്‍മിയില്‍ പൊണ്ണതടിയന്മാര്‍ക്കും വികലാംഗര്‍ക്കും അവസരം

Published on 27 January, 2017
സ്വിറ്റ്‌സര്‍ലന്‍ഡ് ആര്‍മിയില്‍ പൊണ്ണതടിയന്മാര്‍ക്കും വികലാംഗര്‍ക്കും അവസരം
 ബേണ്‍: സ്വിസ് ആര്‍മിയില്‍ പൊണ്ണതടിയന്മാര്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും തൊഴിലവസരം നല്‍കുന്നു. രാജ്യത്ത് 18 വയസില്‍ നിര്‍ബന്ധിത സൈനിക സേവനം നിര്‍ബന്ധമാണന്നിരിക്കെ 2016 ല്‍ 6000 പേര്‍ വോളന്ററി സേവനത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ അപേക്ഷ നല്‍കുന്നവരില്‍ മുഴുവന്‍പേരും ശാരീരികമായി ജോലി ചെയ്യുവാന്‍ പ്രാപ്തരല്ലാ യിരുന്നു. നാല് ലക്ഷം അംഗസംഖ്യയുണ്ടായിരുന്ന സ്വിസ് ആര്‍മിയുടെ ഇപ്പോഴത്തെ അംഗബലം വെറും രണ്ടുലക്ഷമാണ്. 

2014 ല്‍ മൊത്തം അപേക്ഷകരില്‍ 26.5 ശതമാനം പേരും ശാരീരിക അയോഗ്യത ഉള്ളവരായിരുന്നു. എന്നാല്‍ സൈനികരുടെ ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ വണ്ണക്കൂടുതല്‍ ഉള്ളവരെയും ചെറിയ ശാരീരിക വൈകല്യമുള്ള യുവാക്കളെയും സൈനിക സേവനത്തിനായി പരിഗണിക്കണമെന്നാണ് രാജ്യത്തെ സുരക്ഷാ കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം.

2012 ല്‍ അമിത വണ്ണം മൂലം 672 അപേക്ഷകരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അമിത വണ്ണമുള്ളവരെ ഫീല്‍ഡ് സേവനത്തിനായി ഉപയോഗിക്കാതെ അവര്‍ക്ക് കഴിവ് തെളിയിക്കാവുന്ന മറ്റു രംഗങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് അമിത വണ്ണക്കാരുടെ സംഘടന അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക