Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ നേതൃത്വം

Published on 27 January, 2017
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ നേതൃത്വം

      ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ നാല്പത്തിയേഴാമത് പൊതുയോഗം സാല്‍ബൗ നോര്‍ത്ത് വെസ്റ്റ് സെന്ററിലെ ടൈറ്റസ് ഫോറത്തില്‍ ജനുവരി 22ന് നടന്നു. 

പ്രസിഡന്റ് ബോബി ജോസഫ് വാടപറന്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്രമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ ഇന്‍ ചാര്‍ജ് ഡോ. അജാക്‌സ് മുഹമ്മദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ച് ഭേദഗതികള്‍ കൂടാതെ ഐക്യകണ്‌ഠേന പാസാക്കി. മുന്‍കാലങ്ങളില്‍ തുടങ്ങിയ മലയാളം സ്‌കൂള്‍, ലേഡീസ് ക്ലബ് എന്നിവയെപ്പോലെ പോയ വര്‍ഷം ആരംഭിച്ച സീനിയേഴ്‌സ് ഫോറം സമാജത്തിന്റെ ഭരണഘടനയില്‍ എഴുതിചേര്‍ക്കാന്‍ പൊതുയോഗം അനുമതി നല്‍കി. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ പരിപാടികളും വരും തലമുറയെക്കൂടി പങ്കെടുപ്പിച്ചു നടത്തണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളായി കോശി മാത്യു (പ്രസിഡന്റ്), ഡോ. ബനേഷ് ജോസഫ് (സെക്രട്ടറി), വര്‍ഗീസ് മാത്യു(ട്രഷറര്‍) എന്നിവരേയും കമ്മിറ്റിയംഗങ്ങളായി പ്രിയങ്ക പ്രമോദ്, ബിനോയ് മാത്യു, തോമസ് നീരാക്കല്‍, ജോണ്‍ ജോസഫ് എന്നിവരെയും ഓഡിറ്ററായി സുധീഷ് മാത്യുവിനെയും തെരഞ്ഞെടുത്തു. ജോര്‍ജ് ജോസഫ്, ജോയിച്ചന്‍ പുത്തന്‍പറന്പില്‍, തോമസ് കടവില്‍ എന്നിവര്‍ വരണാധികാരികളായിരുന്നു. എ.എം മാത്യു പ്രോട്ടോകോളായി പ്രവര്‍ത്തിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക