Image

വെറുതെ മോഹിക്കാന്‍ ഒരു മോഹം' (ശ്രീകുമാര്‍ ഉണ്ണിത്താന്‍ )

Published on 28 January, 2017
 വെറുതെ മോഹിക്കാന്‍ ഒരു മോഹം' (ശ്രീകുമാര്‍ ഉണ്ണിത്താന്‍ )
അനുഭവങ്ങളെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാര്‍ അല്ലെ?.അനശ്വരമായ അക്ഷരങ്ങളിലൂടെയെങ്കിലും നിറമുള്ള കുട്ടിക്കാലം തലമുറകള്‍ കടന്നു കാലാതീതമായി നിലനില്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും എനിക്ക് എന്റെ അവധിക്കാലം ഓര്‍മ്മ വരും .നമുക്കുമുണ്ടായിരുന്നു ഒരു മനോഹരമായ അവധിക്കാലം ...
അല്ലെ...?
മാവിന് കല്ലെറിഞ്ഞും , മടല് മുറിച്ചു ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചും , മീന്‍ പിടിച്ചും ,നീന്തിക്കളിച്ച്ചും നടന്ന
സ്വാതന്ത്ര്യത്തിന്റെ ഒരു അവധിക്കാലം ....
കവി പാടിയത് പോലെ ഈ കുരുന്നുകളെ കാണുമ്പോള്‍ 'ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം ...' തോന്നുന്നു .
ഓര്‍മയില്‍ സൂക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും മനോഹരമായ ഒരു വിദ്യാലയ ജീവിതം ഉണ്ടാകും ...വലുതാകും തോറും വീണ്ടും കുഞ്ഞായെങ്കില്‍ എന്നോര്‍ത്തു പോകാത്ത ആരുണ്ട് ....??
ജൂണ്‍ലെ പെഴുമഴയില്‍ നനഞ്ഞു ക്ലാസ്സ് മുറിയിലെക്കെത്തുന്ന ആ നിമിഷം ഒന്ന് കൂടിയൊന്നു പൊടി തട്ടി കുടഞ്ഞു എടുത്തു നോക്കിയേ .....
നല്ല സുഖമുണ്ടല്ലേ.....
ഒരു വല്ലാത്ത ആനന്ദം ...
അനിര്‍വചനീയമായ ഒരു ഗ്രിഹാതുരത.....
മഴയാണെന്നു അമ്മ പലവട്ടം പറഞ്ഞിട്ടും , പുതിയ ഷൂ നനഞ്ഞു ചീത്തയാകും എന്ന് അച്ഛന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ വാശി പിടിച്ചു നിന്ന നമ്മുടെ കുട്ടിക്കാലം .....
സ്‌കൂളില്‍ പോകാന്‍ ധൃതി പിടിച്ചു ,ഒടുവില്‍ ക്ലാസ്സില്‍ നമ്മെ ഒറ്റയ്ക്കാക്കി പോകുന്ന അമ്മയെ വിളിച്ചു ഉറക്കെ കരഞ്ഞ കുരുന്നോര്‍മകള്‍.....
ഇത് വരെയും കണ്ടിട്ടില്ലാത്ത ഒരു അമ്മ ,ടീച്ചര്‍ എന്ന് വിളിക്കാന്‍ നമ്മെ പഠിപ്പിച്ച ആ അമ്മയുടെ വാത്സല്യം തുളുമ്പുന്ന മുഖം ......
കരഞ്ഞു പിണങ്ങി ഇരുന്ന നമ്മുടെ കൈത്തണ്ടയില്‍ കൈ ചേര്‍ത്തു കരയണ്ട എന്ന് ആദ്യമായി പറഞ്ഞ ചങ്ങാതി ....
നമുക്കെല്ലാം ആദ്യത്തെ ഗുഡ് മോര്‍ണിംഗ് നല്കി മിടായികള്‍ സമ്മാനിച്ച അധ്യാപകന്റെ മുഖം.
ആദ്യമായി നമ്മുടെ മുന്‍പില്‍ തുറക്കപ്പെട്ട ചങ്ങാതിയുടെ ടിഫിന്‍ ബൊക്‌സിലെ ഭക്ഷണത്തിന്റെ മണം....
അക്ഷരങ്ങള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത പുസ്തകങ്ങളുടെ കൂട്ട് ....
ആദ്യത്തെ ബെല്ലില്‍ തന്നെ ഓടി പോയി കയ്യടക്കിയ പാര്‍ക്കിലെ ഊഞ്ഞാല്‍ ....ഇവയെല്ലാം കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കതകളാണ് .
ഒപ്പം തന്നെ ചില കൗശലങ്ങളും കള്ളത്തരങ്ങളും കുറുമ്പുകളുമുണ്ട്ആ ആ കാലത്തിന്.
പ്രായത്തില്‍ അവ കുട്ടിത്തരങ്ങളും കുറുമ്പുകളുമാണ് ,,
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക, തുമ്പിയുടെ വാലില്‍ നൂലു കെട്ടിയിടുക, കുഴിയാനയെ പിടിച്ചു തീപ്പെട്ടിക്കൂടില്‍ ഇടുക, ചിത്രശലഭത്തിന്റെ പ്യൂപ്പയെ തപ്പിയിറങ്ങി അതിനെ കുപ്പിയിലോ തീപ്പട്ടിക്കൂടിലോ അടച്ചുവയ്ക്കുക, പട്ടിയെ കല്ലെറിയുക, കിളിക്കൂടുകള്‍ തേടിയിറങ്ങി മുട്ട കണ്ടെത്തുക, കവണ കൊണ്ട് കിളികളെ എറിഞ്ഞുവീഴ്ത്തുക, വേട്ടാവളിയന്റെ കൂടു കുത്തിയിടുക, പൂച്ചയെ പിടിച്ചു പൊക്കത്തില്‍ നിന്നു താഴേക്കെറിയുക, കള്ളക്കുഴിയുണ്ടാക്കി ആളുകളെ തള്ളിയിടുക തുടങ്ങി എന്തൊക്കെ ക്രൂരതകളാണ് കുട്ടിക്കാലത്തു നമ്മള്‍ ചെയ്തിട്ടുള്ളത്. ചില്ലറമോഷണങ്ങള്‍, കള്ളംപറച്ചില്‍, അസത്യപ്രസ്താവങ്ങള്‍, നുണകള്‍ എല്ലാം ബാല്യത്തിന്റെ ശീലങ്ങളായി വിട്ടുകളഞ്ഞാണ് കൗമാരത്തിലേക്കും യൗവനത്തിലേക്കും നമ്മള്‍ കാടേറുന്നത്.

അവിടെയും ഈ ശീലങ്ങള്‍ തുടരുമ്പോഴാണ് നമ്മള്‍ മനസ്സിനു വിശേഷമുള്ള പലവിധം മനുജാതികളെ പ്പറ്റിയോര്‍ത്തു വിഷമിക്കുന്നത്.നാം ചെയ്ത തെറ്റുകളെ ഓര്‍ത്തു ദുഃഖിക്കുന്നു.
ഇതു ഓരോ പ്രായത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതാതു പ്രായത്തിന്റെ ചാപല്യങ്ങള്‍ ആണ്. അണ്ണാറക്കണ്ണനെയും മൈനകളെയും കൂട്ടുകാരാക്കി അതെക്കെ വല്യ കാര്യങ്ങള്‍ ആയി കൂട്ടുകാരുടെ മുന്നില്‍ കാണിച്ചപ്പോള്‍ ആ ജീവജാലങ്ങേള്‍ക്കു ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി നമ്മള്‍ ചിന്തിച്ചിരുന്നില്ല. മിന്നാമിനുങ്ങിനെയും, ചിത്രശലഭങ്ങേളേയും കുപ്പിയിലിട്ടു അടച്ചു വെച്ചശേഷം പിറ്റേന്ന് ഉറക്കം എഴുനേറ്റ് നോക്ക്‌മ്പോള്‍ ചത്ത ജീവികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് നമ്മള്‍ ചിന്തിച്ചിരുന്നില്ല. കവണകൊണ്ട് കിളികളെ എറിഞ്ഞുവീഴ്ത്തിയ നമ്മള്‍ കിളികളുടെ ജീവനെ പറ്റി ചിന്തിച്ചില്ല പകരം നമ്മുടെ ഉന്നം ആയിരുന്നു നമ്മുടെ ലക്ഷ്യം. പട്ടിയെ കല്ലെറിയുമ്പോള്‍ പട്ടിയുടെ വേദനയെ പറ്റി നമ്മള്‍ ചിന്തിച്ചില്ല മറിച്ചു ഉന്നം തെറ്റത് എറിയുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം.
പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒത്തിരി പാവം ചെയ്ത ഒരു ജീവിതം ആയിപോയല്ലോ എന്ന ഒരു തോന്നല്‍. പ്രായത്തിന്റെതായ ചാപല്യങ്ങള്‍ ആണെന്ന് തോന്നി സമാധാനിക്കാം. ഓരോ പ്രായത്തിലും പ്രായത്തിന്റെ അനുസരിച്ചു നമ്മുടെ മനസ്സിന് നാം അറിയാതെ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നു. കുട്ടികാലത്തു എങ്ങെനെ എങ്കിലും ഒന്ന് വലുതാകാന്‍ സ്വപ്നം കണ്ട ഞന്‍ ഇന്ന് എന്റെ ബാല്യകാലം തിരുച്ചു കിട്ടാന്‍വേണ്ടി കൊതിക്കുന്നു. എന്റെ രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള്‍ നമ്മള്‍ അറിയാതെ മാറി മാറി വരുന്നു. ഒരു ദിവസം നാം പോലും അറിയാതെ നാം അപ്രേത്യക്ഷമായേക്കാം പിന്നെയും നമ്മുടെ പ്രവര്‍ത്തികള്‍ കുറേക്കൂടി ജീവിച്ചേക്കാം.

എന്നെ എന്റെ കുട്ടികാലത്തെ പറ്റി ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്റെ ഒരു സുഹൃത്തിന്റെ പുത്രി എട്ടു വയസായ കുട്ടിയോട് ഡോക്ടര്‍ പറയുന്നു മോളുടെ ശരീരത്തിലെ ക്യാന്‍സര്‍ മാറുകയില്ല. അപ്പോള്‍ ആ കുട്ടിക്ക് പിന്നെയും സംശയം അപ്പോള്‍ ഞാന്‍ മരിച്ചു പോകുമോ, ഡോക്ടറുടെ മറുപടി ഇപ്പോഴില്ല, കുറച്ചു നാളുകൂടെ കഴിയുമ്പോള്‍. അതുകേട്ട് കുട്ടിയുടെ അച്ചനും അമ്മയും പൊട്ടിക്കരയുന്നു. ഇന്നുവരെ ജീവിക്കണം എന്നോ, ജീവിതം എന്നോ ചിന്തിച്ചിട്ടുപോലും ഇല്ലാതിരുന്ന കുട്ടിയുടെ മാസിലേക്കു ജീവിക്കണം എന്ന ചിന്ത കടന്നു വരുകയായിരുന്നു. ആ കുട്ടി തന്റെ ഭാവി എങ്ങനെ ആയിരിക്കണം എന്ന് ഡോക്ടറോട് പറയുന്നു. തനിക്കു പഠിച്ചു പഠിച്ചു ഒരു ടീച്ചര്‍ ആകണം. കുട്ടികളെ പഠിപ്പിക്കണം, ശമ്പളം കൊണ്ട് ഒരു വീട് വാങ്ങണം. അച്ഛനെയും അമ്മയെയും നോക്കണം, അങ്ങനെ പല തരത്തിലുള്ള ചിന്തകള്‍ ആ കുഞ്ഞു മനസ്സില്‍ കൂടെ കടന്നു പോയി.

ഒരു ജീവിതത്തില്‍ ഏറ്റവും സുഖമുള്ള അനുഭവം ആണ് കുട്ടികാലം എന്നത്. ആ ഒരു സമയം ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്തതും. അന്നുമുതല്‍ ആ കൊച്ചു കൂട്ടുകാരി തന്റെ ഭൂതകാലത്തെ പറ്റി ചിന്തിക്കാനും അത് ഒരു ബുക്കില്‍ എഴുതുവാനും തുടങ്ങി. അവളുടെ പ്രേതിക്ഷകള്‍ ഒരു മഴവില്ലു പോലെ കളര്‍ ഫുള്‍ ആയിരുന്നു . പക്ഷേ ഒരുമാസത്തിനുള്ളില്‍ അ കുരുന്നിനെ മരണം കവര്‍ന്നു എടുത്തിരുന്നു. നമുക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ ആയിരിക്കണം എന്ന് ചിന്തിക്കാം പക്ഷേ സംഭവിക്കുന്നത് മറ്റൊന്ന് ആയിരിക്കും.
ഒരു ഒഎന്‍ വി കവിത പോലെ
'വെറുതെ ഈ മോഹങ്ങള്‍ എന്ന്അറിയുമ്പോഴും
വെറുതെ മോഹിക്കാന്‍ ഒരു മോഹം'
 വെറുതെ മോഹിക്കാന്‍ ഒരു മോഹം' (ശ്രീകുമാര്‍ ഉണ്ണിത്താന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക