Image

യുഎഇയില്‍ ചെറിയ കാനുകളിലെ കോളയ്‌ക്കും പെപ്‌സിക്കും നിരോധനം

അനില്‍ സി. ഇടിക്കുള Published on 21 February, 2012
യുഎഇയില്‍ ചെറിയ കാനുകളിലെ കോളയ്‌ക്കും പെപ്‌സിക്കും നിരോധനം
അബുദാബി: യുഎഇയില്‍ ചെറിയ കാനുകളിലെ കോക്കോകോളയുടെയും പെപ്‌സിയുടെയും നിരോധനം ഏര്‍പ്പെടുത്താന്‍ യുഎഇ സാമ്പത്തിക കാര്യ വകുപ്പ്‌ തീരുമാനിച്ചു. മറ്റു വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ തീരുമാനം. യുഎഇ ഔട്ട്‌ലെറ്റുകളില്‍ 1.5 ദിര്‍ഹത്തിനാണ്‌ ഇവ വിറ്റുകൊണ്‌ടിരുന്നത്‌.

ഉപഭോക്തൃസംരക്ഷണ നിയമം ലംഘിച്ചതിനാണ്‌ ഇരു കമ്പനികളുടെയും ഉത്‌പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഉപഭോക്തൃസംരക്ഷണ വകുപ്പ്‌ തലവന്‍ ഹാഷിം നുയാമി അറിയിച്ചു. വില്‍പ്പന നടത്തുന്ന ക്യാനുകളുടെ വലിപ്പം അംഗീകാരമില്ലാതെ കുറച്ചതിനെത്തുടര്‍ന്നാണ്‌ നടപടിയെടുത്തതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

355 മില്ലിയുടെ ക്യാനിലായിരുന്നു പെപ്‌സിയും കോളയും വിറ്റിരുന്നത്‌. ഇത്‌ 300 മില്ലി ആക്കി കുറയ്‌ക്കുകയും വിലയും അളവും വ്യക്തമാക്കുന്ന ലേബല്‍ മാറ്റുകയും ചെയ്‌തതാണ്‌ ഇരു കമ്പനികള്‍ക്കും വിനയായത്‌.
യുഎഇയില്‍ ചെറിയ കാനുകളിലെ കോളയ്‌ക്കും പെപ്‌സിക്കും നിരോധനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക