Image

അയര്‍ലന്‍ഡില്‍ സ്റ്റീഫന്‍ ദേവസിയും സംഘവും മേയ് 28ന്

Published on 30 January, 2017
അയര്‍ലന്‍ഡില്‍ സ്റ്റീഫന്‍ ദേവസിയും സംഘവും മേയ് 28ന്
ഡബ്ലിന്‍: പ്രശസ്ത കീബോര്‍ഡ് വിദഗ്ധന്‍ സ്റ്റീഫന്‍ ദേവസിയും സോളിഡ് ബാന്‍ഡും മേയ് 28ന് അയര്‍ലന്‍ഡിലെത്തുന്നു. മലയാളി സംഘടനയായ മൈന്‍ഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഹെലിക്‌സില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഗീത നിശയില്‍നിന്നു ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ ഒന്പതു വര്‍ഷങ്ങളായി ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ നിര്‍ദ്ദനരായ നൂറില്‍ പരം രോഗികളെ സഹായിക്കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2016ല്‍ ഡബ്ലിന്‍ ടെന്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് 500 യൂറോയും ബാക്മാന്‍ ബെന്നിന്റെ ചികിത്സാര്‍ഥം 1615 യൂറോയും ചെന്നൈയിലെ അനാഥാലയത്തിനായി 50,000 രൂപയും നല്‍കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: ജോസ് പോളി 087 264 4351, മജു പേയ്ക്കല്‍ 087 963 1102.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക