Image

സ്വിറ്റ്‌സര്‍ലന്‍ഡിലും ശൈശവ വിവാഹം

Published on 30 January, 2017
സ്വിറ്റ്‌സര്‍ലന്‍ഡിലും ശൈശവ വിവാഹം

      സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 14 നും 17 നും ഇടയില്‍ പ്രായമുള്ള 21 ബാലികമാരുടെ വിവാഹം 2016 ല്‍ നടന്നതായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയെ ഉദ്ധരിച്ചു ച ദ ദ അം സൊന്‍ടാഗ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, എറിറ്റീരിയ, സൊമാലിയ, കൊസോവൊ, മാസഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബാലികമാരുടെ മാതാപിതാക്കള്‍ മുസ് ലിം മത പണ്ഡിതന്മാരുടെ സഹായത്തോടെയാണ് ശൈശവ വിവാഹം നടത്തിയത്. 

വിവാഹം നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാനാവില്ലെങ്കിലും ബാലികമാര്‍ തങ്ങളുടെ സംസ്‌കാരത്തിന് വെളിയില്‍ നിന്നും വരനെ കണ്ടെത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പല വിവാഹങ്ങളിലും നൂറിലധികം അതിഥികള്‍ പങ്കെടുത്തിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇല്ലാത്ത വിദേശത്തുള്ള വരന്മാരെക്കൊണ്ട് ടെലിഫോണിലൂടെയായിരുന്നു ആഘോഷമായി കല്യാണം നടത്തിയതെന്നും പത്രം ആരോപിച്ചു.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക