Image

ഫാമിലി മീറ്റ്

Published on 30 January, 2017
ഫാമിലി മീറ്റ്

      അബുദാബി: യുഎഇയിലെ ഭക്ഷണപ്രിയരുടെ കൂട്ടായ്മയായ ന്ധഫുഡ് കലവറ’ അബുദാബി ക്യാപിറ്റല്‍ പാര്‍ക്കില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. രക്ഷാധികാരി ഗഫൂര്‍ കൊടക്കാടിനു മാതൃഭൂമി ന്യൂസ് അബുദാബി പ്രതിനിധി സമീര്‍ കല്ലറ മധുരം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. 

കൂട്ടായ്മ പ്രസിഡന്റ് സൈദു കെ.വി.എസ്, സെക്രട്ടറി എം.കെ. ഫിറോസ്, അബുദാബിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം, ഷജീര്‍, റജുല സൈനുദ്ദീന്‍, റീനു സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്യുക, വ്യത്യസ്തത കണ്ടെത്തുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. നൂറോളം അംഗങ്ങള്‍ വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കി ഫാമിലി മീറ്റില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക