Image

ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനെതിരേ 12 മണിക്കൂറിനുള്ളില്‍ ഒപ്പുവച്ചത് ഏഴു ലക്ഷം ബ്രിട്ടീഷുകാര്‍

Published on 31 January, 2017
ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനെതിരേ 12 മണിക്കൂറിനുള്ളില്‍ ഒപ്പുവച്ചത് ഏഴു ലക്ഷം ബ്രിട്ടീഷുകാര്‍


      ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭാവിയില്‍ ബ്രിട്ടനിലേക്ക് നടത്താനിടയുള്ള സ്‌റ്റേറ്റ് വിസിറ്റിനെതിരേ ഒപ്പു ശേഖരണം. ശേഖരണം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ തന്നെ ഏഴു ലക്ഷം ബ്രിട്ടീഷുകാര്‍ ഒപ്പുവച്ചു കഴിഞ്ഞു.

ബ്രിട്ടന്‍ സന്ദര്‍ശിക്കണമെന്നും രാജ്ഞിയെ കാണണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ട്രംപ് കാണാന്‍ വരുന്നത് രാജ്ഞിക്കു നാണക്കേടാണെന്നാണ് വിരുദ്ധ പ്രചാരകരുടെ വാദം.

ട്രംപിന്റെ സന്ദര്‍ശനം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരു ലക്ഷം പേരുടെ ഒപ്പ് മതി. ഈ സ്ഥാനത്താണ് ഒറ്റ പകലില്‍ മാത്രം ഏഴു ലക്ഷം പേര്‍ പിന്തുണ രേഖപ്പെടുത്തിയത്. എന്നാല്‍ 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും ഒപ്പുവെച്ചവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക