Image

മുഖം പൂര്‍ണമായി മറയ്ക്കുന്ന ബുര്‍ഖയ്ക്ക് ഓസ്ട്രിയയില്‍ നിരോധനം വരുന്നു

Published on 31 January, 2017
മുഖം പൂര്‍ണമായി മറയ്ക്കുന്ന ബുര്‍ഖയ്ക്ക് ഓസ്ട്രിയയില്‍ നിരോധനം വരുന്നു


      വിയന്ന: രാജ്യത്ത് മുഖം പൂര്‍ണ്ണമായി മൂടുന്ന ബുര്‍ഖയ്ക്ക് പൊതുസ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നു ഓസ്ട്രിയന്‍ ചാന്‍സിലര്‍ ക്രിസ്ത്യന്‍ കേണ്‍. അടുത്ത ഒന്നരവര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ മന്ത്രിമാര്‍ ഒപ്പു വയ്ക്കുന്നിതിനിടെയാണ് പുതിയ തീരുമാനം ചാന്‍സലര്‍ അറിയിച്ചത്. 

ഉദ്യോഗസ്ഥര്‍ക്കുള്ള ഹിജാബ് (ഹെഡ് സ്‌കാര്‍ഫ്) നിരോധനം മതവികാരം വൃണപ്പെടുത്താതെ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഓസ്ട്രിയയിലെ 6 ലക്ഷം വരുന്ന മുസ്ലിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകതെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുക, ഇന്റഗ്രേഷന്റെ കാര്യത്തിലും മൂല്യ പ്രസ്താവനയിലും ഒപ്പുവയ്ക്കുന്ന കരാറും കുടിയേറി വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടങ്ങിയ 35 പേജുള്ള പ്രോഗ്രാം ലിസ്റ്റില്‍ ഓസ്ട്രിയ അനുശാസിക്കുന്ന മൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഒരുക്കമല്ലാത്തവര്‍ക്കു രാജ്യം വിട്ടുപോകാവുന്ന തരത്തിലുള്ള വാചകങ്ങളും ഉള്‍ക്കൊള്ളിച്ചട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. 

നികുതി കുറച്ച് എഴുപതിനായിരം പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും, അതുവഴി ഓസ്ട്രിയന്‍ തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ വരവ് പരിമിതപ്പെടുത്തുമെന്നും പുതിയ റിപോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രിയയിലെയും, യൂറോപ്പിലെയും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക