Image

കുവൈറ്റ് മീറ്റ് 2017 ഫെബ്രുവരി 24ന്

Published on 01 February, 2017
കുവൈറ്റ് മീറ്റ് 2017 ഫെബ്രുവരി 24ന്

 
കുവൈത്ത്: ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുവൈറ്റ് മീറ്റ് 2017 എന്ന പേരില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് സ്വീകരണവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 24ന് വൈകുന്നേരം ആറിന് അബാസിയ പോപ്പിന്‍സ് ഹാളിലാണ് പരിപാടി.

കുവൈറ്റ് മീറ്റ് 2017 ന്റെ ഫ്‌ളയര്‍ പ്രകാശനം ഒഐസിസി ദേശിയ പ്രസിഡന്റിന് നല്‍കി കോശി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനം ദേശിയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര കോഴിക്കോട് പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടിക്കു നല്‍കി നിര്‍വഹിച്ചു, നിസാം തിരുവനന്തപുരം, പി.ഐ. ഷാജി, വിധു, ശിവന്‍കുട്ടി, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക