Image

എത്തിയാദ് എയര്‍വെയ്‌സ് ലുഫ്ത്താന്‍സാ സഖ്യം നിലവില്‍ വന്നു

ജോര്‍ജ് ജോണ്‍ Published on 02 February, 2017
എത്തിയാദ് എയര്‍വെയ്‌സ് ലുഫ്ത്താന്‍സാ സഖ്യം നിലവില്‍ വന്നു
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. നാഷണല്‍ എയര്‍ലൈന്‍സ് എത്തിയാദ് എയര്‍വെയ്‌സ് അന്തരാഷ്ട്ര നിലവാരത്തില്‍ ജര്‍മന്‍ ലുഫ്ത്താന്‍സായുമായി പുതിയ സഖ്യം നിലവില്‍ വന്നു. എത്തിയാദ് എയര്‍വെയ്‌സ് സി.ഇ.ഒ. ജെയിംസ് ഹോഗനും, ലുഫ്ത്താന്‍സാ പ്രസിഡന്റ് കാര്‍സ്റ്റന്‍ സ്‌പോറും ഔദ്യോഗികമായി പ്രഖ്യാപിച്ചതാണിത്.  ഇപ്പോള്‍ എത്തിയാദ് ഉള്‍പ്പെടെ 6 എയര്‍ലൈന്‍സ് ആരംഭിച്ച സഖ്യത്തിന് പുറമെ ആണ് ജര്‍മന്‍ ലുഫ്ത്താന്‍സായുമായുള്ള പുതിയ സഖ്യം. ഇപ്പോഴത്തെ സഖ്യത്തില്‍  എത്തിയാദ് എയര്‍വെയ്‌സ് (യു.എ.ഇ.), എയര്‍ ബെര്‍ലിന്‍ (ജര്‍മനി), എയര്‍ സെര്‍ബിയാ (സെര്‍ബിയാ), എയര്‍ സീഷെല്‍സ് (സീഷെല്‍സ് ഐലന്റ്), ജെറ്റ് എയര്‍വെയ്‌സ് (ഇന്ത്യാ), ഡാര്‍വിന്‍ എയര്‍ലൈന്‍സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവയാണുള്ളത്. 

ജര്‍മന്‍ ലുഫ്ത്താന്‍സായുമായുള്ള എത്തിയാദ് എയര്‍വെയ്‌സ് പുതിയ സഖ്യം ഇന്ത്യ, അമേരിക്ക, കാനഡാ, ആഫ്രിക്കാ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും, യാത്രക്കാരെയും വര്‍ദ്ധിപ്പിക്കും. ഇനി മുതല്‍ ജര്‍മന്‍ ലുഫ്ത്താന്‍സാ, എത്തിയാദ് എയര്‍വെയ്‌സ് കോഡ് ഷെയര്‍ ഫ്‌ളൈറ്റുകളില്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ലാതെ സഞ്ചരിക്കാം. എത്തിയാദ് എയര്‍വെയ്‌സ് സഖ്യം ഇന്ത്യന്‍ പ്രവാസികള്‍ക്കും, ബിസിനസ്സ് യാത്രക്കാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും കൂടുതല്‍ ഗുണകരമാണ്. എത്തിയാദ് എയര്‍ലൈന്‍സിന്റെ എത്തിനിക്, ടൂറിസ്റ്റ്, ബിസസ്സ് നിരക്കുകളില്‍ യാത്ര ചെയ്യാം.

അമേരിക്ക, ഇംഗ്ലണ്ട്, കാനഡാ, സൗത്ത് അമേരിക്കാ, യൂറോപ്പ് യാത്രക്കാര്‍ക്ക് എത്തിയാദ് സഘ്യ എയര്‍ലൈന്‍സിന് പുറമെ  ലുഫ്ത്താന്‍സാ  കോഡ് ഷെയര്‍ കണക്ഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. അതുപോലെ കുറഞ്ഞ സമയത്ത് ഇന്ത്യയില്‍ എത്താനും സാധിക്കും.  ജര്‍മനിയിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും ലുഫ്ത്താന്‍സാ, എത്തിയാദ്  എയര്‍വെയ്‌സ് കോഡ് ഷെയര്‍ ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പോര്‍ട്ടുളിലേക്കും കണക്ഷന്‍ ലഭിക്കും. കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ നിരന്തരം പരിശ്രമിച്ചിട്ടും അനുമതി ലഭിക്കാതിരുന്ന ജര്‍മന്‍ ലുഫ്ത്താന്‍സാക്ക് എത്തിയാദ് സഖ്യത്തിലൂടെ ആണെങ്കിലും ഇത് സാധിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു.


എത്തിയാദ് എയര്‍വെയ്‌സ് ലുഫ്ത്താന്‍സാ സഖ്യം നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക