Image

ഒഐസിസി അയര്‍ലന്‍ഡ് റിപ്പബ്ലിക് ദിനാഘോഷം നടത്തി

Published on 03 February, 2017
ഒഐസിസി അയര്‍ലന്‍ഡ് റിപ്പബ്ലിക് ദിനാഘോഷം നടത്തി
ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ബ്യൂമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം അയര്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി അയര്‍ലന്‍ഡ് ഘടകം എം.എം. ലിങ്ക് വിന്‍ സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഐസിസി സൗദി ജനറല്‍ സെക്രട്ടറി അഡ്വ. സുദീന്ദ്രന് രവീന്ദ്രനാഥ ടാഗോര്‍ അവാര്‍ഡ് സമ്മാനിച്ചു. അയര്‍ലന്‍ഡിലെ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ഗുര്‍ഷ്ചരണ്‍ സിംഗ്, സിറാജ് സെയ്ദി, ബാബുലാല്‍ യാദവ്, ശ്രീധര്‍, രാജു കുന്നക്കാട്ട്, ഡോ. ജോര്‍ജ്, ജോയി ആന്റണി, റോയി പേരയില്‍, രൂപേഷ് പണിക്കര്‍, ജോര്‍ജ് സ്വോര്‍ഡ്‌സ്, സാജു കോംബാറ തുടങ്ങിയവര്‍ സംസാരിച്ചു. ബിന്ദു നായര്‍ പരിപാടിയുടെ അവതാരികയായിരുന്നു. 

ദേശീയഗാന പഠന ക്ലാസിന് പ്രശസ്ത ഗായകന്‍ ശ്യാം നേൃത്വം നല്‍കി. അയര്‍ലന്‍ഡില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സുജ സോമനാഥന്‍, ഡോ. ഷേര്‍ളി റെജി എന്നിവര്‍ക്കും സിഎ ഫസ്റ്റ് റാങ്ക് നേടിയ ഡിനോ ജേക്കബ്, റിട്ട. ഹൈസ്‌കൂള്‍ ടീച്ചര്‍ ലില്ലി ഗ്രിഗറി, റോസമ്മ എന്നിവര്‍ക്കും മന്ത്രി റിച്ചാര്‍ഡ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പഠനത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്ത വിജയം കരസ്ഥമാക്കിയ ബില്‍റ്റ ബിജു, ഡാറിന്‍ ജെറി, അലന്‍ ഏബ്രഹാം ജോസഫ്, എറിക് പോള്‍, ഹാനോക് ലിബു, അശ്വിന്‍ മാത്യു, അന്ന സെബാസ്റ്റ്യന്‍, ജേക്കബ് മാത്യു, അന്ന ജോസ്, അലന്‍ ജോസ് എന്നിവര്‍ക്ക് ഒഐസിസിയുടെ നെഹ്‌റു അവാര്‍ഡുകളും മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, കൗണ്ടി പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഐസിസി ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സനോജ് മുളവരിക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക