Image

ന്യൂജേഴ്‌സി ലാറ്റിന്‍ കാത്തലിക്‌ ഫെല്ലോഷിപ്‌ പനക്കലച്ചന്റെ നോമ്പുകാലധ്യാനം നടത്തുന്നു

സെബാസ്റ്റ്യന്‍ ടോം Published on 22 February, 2012
ന്യൂജേഴ്‌സി ലാറ്റിന്‍ കാത്തലിക്‌ ഫെല്ലോഷിപ്‌ പനക്കലച്ചന്റെ നോമ്പുകാലധ്യാനം നടത്തുന്നു
ടീനെക്ക്‌: സുപ്രസിദ്ധ വചന പ്രഘോഷകന്‍ റവ. ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ വി. സി. നയിക്കുന്ന രണ്ടുദിവസത്തെ നോമ്പുകാല ധ്യാനം കേരള ലാറ്റിന്‍ കാത്തലിക്ക്‌ ഫെല്ലോഷിപ്‌ ഓഫ്‌ ന്യൂജേഴ്‌സി നടത്തുന്നു. മാര്‍ച്ച്‌ 28, 29 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട്‌ അഞ്ചു മണി മുതല്‍ ഒന്‍പത്‌ മണി വരെയാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. ടീനെക്കിലുള്ള സെ. അനസ്റ്റാസ്യ പള്ളിയില്‍ (1095 Teaneck Road, Teaneck, NJ 07666) ആയിരിക്കും രണ്ടുദിവസവും വചനപ്രഘോഷണവും, ഗാനപൂജയും, ആരാധനയും നടക്കുക.

`പരിശുദ്ധാല്‍മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും, യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കും'. (അപ്പ: 1:8). ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും, ആരാധനയും, കുമ്പസാരവും, സൗഖ്യപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിശ്വാസവളര്‍ച്ചയിലേക്കു നയിക്കുന്ന ആഴമേറിയ വചനങ്ങളോടുകൂടിയ ഈ ധ്യാനം കര്‍ത്താവിന്റെ തിരുവുത്ഥാനത്തിരുനാളിനുവേണ്ടി ഒരുങ്ങുന്നതിനും, നിങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹവര്‍ഷത്തിന്റെ അമൂല്യമായ അവസരമാക്കിത്തീര്‍ക്കുന്നതിനും
സാധിക്കും എന്ന്‌ കേരള ലാറ്റിന്‍ കാത്തലിക്ക്‌ ഫെല്ലോഷിപ്‌ ഓഫ്‌ ന്യൂജേഴ്‌സിക്കു വേണ്ടി റവ. ഫാ. ജോസ്‌ മാനുവേല്‍ അറിയിക്കുന്നു. എല്ലാവരെയും രണ്ടുദിവസത്തെ നോമ്പുകാലധ്യാനത്തിലേക്ക്‌ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക്‌: റവ. ഫാ. റവ. ഫാ. ജോസ്‌ മാനുവേല്‍ 201 699 2522.
ന്യൂജേഴ്‌സി ലാറ്റിന്‍ കാത്തലിക്‌ ഫെല്ലോഷിപ്‌ പനക്കലച്ചന്റെ നോമ്പുകാലധ്യാനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക