Image

യൂറോപ്യന്‍ യൂണിയന് ട്രംപ് അനുയായിയുടെ മുന്നറിയിപ്പ്

Published on 05 February, 2017
യൂറോപ്യന്‍ യൂണിയന് ട്രംപ് അനുയായിയുടെ മുന്നറിയിപ്പ്


ബ്രസല്‍സ്: സഖ്യങ്ങളുടെ കാര്യത്തില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് യൂറോപ്യന്‍ യൂണിയന് യുഎസിന്റെ അനൗപചാരിക മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ അംബാസഡറായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിക്കുമെന്നു കരുതപ്പെടുന്ന ടെഡ് മല്ലോച്ചാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാനുള്ള ഹിതപരിശോധനാ ഫലം വന്നപ്പോള്‍ ഏതു യൂറോപ്യന്‍ രാജ്യവും ഈ പാത പിന്തുടരാം എന്ന് അഭിപ്രായപ്പെട്ടയാളാണ് ടെഡ്. യൂറോപ്യന്‍ യൂണിയനുമായല്ല, യൂറോപ്യന്‍ രാജ്യങ്ങളുമായി പ്രത്യേകമുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ മാത്രമാണ് ട്രംപിനു താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ട്രാന്‍സ് പസഫിക് വ്യാപാര കരാറില്‍നിന്ന് യുഎസ് നേരത്തെ തന്നെ പിന്‍മാറിയിരുന്നു. ഇനി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്തു വരുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക് കരാറില്‍നിന്നു പിന്‍മാറുമെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. ഇതിനൊപ്പം, യൂറോപ്യന്‍ യൂണിയന്‍ വിടുന്ന യുകെയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ യുഎസ് തുടങ്ങിവയ്ക്കുകയും ചെയ്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക