Image

ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ ഫെബ്രുവരിയിലെ പരിപാടികള്‍

Published on 05 February, 2017
ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ ഫെബ്രുവരിയിലെ പരിപാടികള്‍
   ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ ഫെബ്രുവരി മാസത്തിലെ വിവിധ പരിപാടികള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

അഞ്ച് (ഞായര്‍) വൈകുന്നേരം നാലിന് സെന്റ് അന്തോണിയൂസ് ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്ന് പാരീഷ് ഹാളില്‍ വാര്‍ഷിക അവലോകത്തിനു ശേഷം പുതിയ പാരീഷ് കമ്മിറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പം നടക്കും.

12 ന് (ഞായര്‍) വൈകുന്നേരം നാലിന് സെന്റ് അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ഒത്തുകൂടലും കുട്ടികളുടെ മതബോധന ക്ലാസുകളും ഉണ്ടായിരിക്കും. സിസ്റ്റര്‍ ജീന എഫ്‌സിസി, സിസ്റ്റര്‍ ആന്‍സിന്‍ എഫ്‌സിസി എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. 

18 ന്(ശനി) വൈകുന്നേരം ആറിന് സുധീഷ് മാത്യുവിന്റെ ഭവനത്തില്‍ കുടുംബപ്രാര്‍ഥന നടക്കും.(Address: Landauer Strasse 36, 65934, Frankfurt/M. Strassenbahn 11 oder 21.Haltestelle: Luthmerstrasse. Ph: 06993995628).

വലിയ നോന്പിന്റെ ഒരുക്കമായി നടത്തുന്ന ആരാധന 25 ന്(ശനി) രാവിലെ എട്ടിന് ദിവ്യബലിയോടുകൂടി ആരംഭിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കുന്ന ആരാധനയിലേയ്ക്കും മറ്റെല്ലാ പരിപാടിയിലേയ്ക്കും തിരുക്കര്‍മങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.തോമസ് ഈഴോര്‍മറ്റം സിഎംഎഫ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.തോമസ് കുര്യന്‍ 06961000920,

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക