Image

പാങ്ങ് കൂട്ടായ്മ പാലിയേറ്റീവിന് വാഹനം നല്‍കി

Published on 05 February, 2017
പാങ്ങ് കൂട്ടായ്മ പാലിയേറ്റീവിന് വാഹനം നല്‍കി

      ജിദ്ദ: ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന് വാഹനം നല്‍കി. 

ചടങ്ങ് ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ഭക്ഷണക്രമങ്ങളും ജീവിതരീതിയും നിത്യരോഗികളാക്കി മാറ്റുന്ന കാലിക സമൂഹത്തിന്റെ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ നാട്ടുകൂട്ടായ്മകള്‍ മുന്നോട്ടു വരണമെന്ന് ഗോപിനടുങ്ങാടി പറഞ്ഞു. അതോടൊപ്പം മനുഷ്യബന്ധങ്ങളുടെ തനിമ ചോരുന്നതുകൊണ്ടാണ് വൃദ്ധസദനങ്ങളും മറ്റും നാട്ടില്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് ഇകെ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് സെന്ററിനുള്ള വാഹനസമര്‍പ്പണ സന്ദേശം ദാവൂദ് പാങ്ങ് അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ തൊട്ടിയന്‍, എന്‍.പി. പോക്കര്‍, എ.സി. ഹംസക്കുട്ടി, ആലുങ്ങല്‍ റസാക്ക്, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ലമെന്റ് അംഗവുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പി.കെ. ഗഫൂര്‍, എ.സി. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക