Image

അബുദാബിയില്‍ മാഹി ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്റും തലശേരി ഭക്ഷ്യമേളയും 17ന്

Published on 05 February, 2017
അബുദാബിയില്‍ മാഹി ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്റും തലശേരി ഭക്ഷ്യമേളയും 17ന്
  അബുദാബി : മാഹി,തലശേരി നിവാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മനയില്‍ മഹ്‌റൂഫ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റും കുടുംബ സംഗമവും തലശരി ഭക്ഷ്യമേളയും ഫെബ്രുവരി 17 ന് (വെള്ളി) അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും.

രാവിലെ 8.30 മുതല്‍ രാത്രി 11 വരെ നീളുന്ന പരിപാടിയില്‍ യുഎഇയിലെ ആറു പ്രമുഖ ക്രിക്കറ്റ് ക്ലബുകള്‍ മത്സരിക്കും. വിജയികള്‍ക്ക് ബിഗ് മാര്‍ട്ട് ട്രോഫികളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. 

അബുദാബി ഗീറൈസ് റസ്റ്ററന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളായ എഫ്‌സിസി റോംഗ് , അല്‍ഫിദ കെല്‍ട്രോണ്‍, പാലൂര്‍ സിസി , റജബ് എക്‌സ്പ്രസ്, മാഹി ചലഞ്ചേഴ്‌സ്, എംസിസി എന്നിവയുടെ ക്യാപ്റ്റന്മാര്‍ക്ക് ടി.ടി.പി. ജാബിര്‍, കെ.കെ. ഹാരിസ്, എം.പി. ഫൈസല്‍ എന്നിവര്‍ ജേഴ്‌സികള്‍ കൈമാറി. മാഹി ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ അസ്ലാം അലി ,വൈസ് ചെയര്‍മാന്‍ മുഹമ്മദ് സനൂന്‍, ട്രഷറര്‍ ഇല്യാസ് അലി എന്നിവര്‍ പ്രസംഗിച്ചു. 

മത്സരങ്ങളോടനുബന്ധിച്ചു അഞ്ചു മുതല്‍ മാഹി, തലശേരി നിവാസികളുടെ കുടുംബ സംഗമവും തലശേരി ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വിനോദ കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0506565498.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക