Image

5 വര്‍ഷത്തെ 20 വേഷങ്ങളെ ഓര്‍ത്തെടുത്ത് ദുല്‍ഖര്‍

Published on 06 February, 2017
5 വര്‍ഷത്തെ 20 വേഷങ്ങളെ ഓര്‍ത്തെടുത്ത് ദുല്‍ഖര്‍


വാപ്പച്ചിയുടെ പാത പിന്തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം തികയുന്നു. ഫെബ്രുവരി മൂന്നിനാണ് ദുല്‍ഖര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം തികഞ്ഞത്. തന്റെ അഞ്ച് വര്‍ഷത്തെ സിനിമ ജീവിതം വ്യത്യസ്തമായ രീതിയിലാണ് ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നത്. ഒരുതരം ഫ്‌ലാഷ്ബാക്ക്. ഒപ്പം അഞ്ചുവര്‍ഷക്കാലം കൊണ്ട് അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വച്ച് ജംഷാദ് തയ്യാറാക്കിയ പോസ്റ്റര്‍ സഹിതമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ പിന്നിട്ട വഴികളെക്കുറിച്ച് പറയുന്നത്.

ഒരിക്കലും ഇതുപോലെ അഭിനയിക്കാനാവുമെന്ന് കരുതിയിരുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. അതിന്റെ സമ്മര്‍ദവും വെല്ലുവിളിയും കടുപ്പമേറിയതായിരുന്നു. ഓരോ ദിവസം കഴിയുംതോറും ഓരോ സിനിമ കഴിയുംതോറും അതിനെ മറികടന്നു. അതിനൊരു കാരണം സ്‌നേഹമാണ്. സ്‌നേഹമുണ്ടെങ്കില്‍ ഏത് സ്വപ്നവും നമുക്ക് കൈവരിക്കാനാവുംദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘അഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ഇത് കൈവരിക്കാനാവുമെന്ന് പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നില്ല എനിക്ക്. അന്ന് മുതല്‍ ഇന്നുവരെയുള്ള ഓരോ ദിവസവും ഓരോ വര്‍ഷവും ഓരോ സിനിമയിലും കൂടുതല്‍ മെച്ചപ്പെട്ട് അഭിനയിക്കാന്‍ കഴിയുന്നതിന്, എന്നിലെ എന്നെ തിരിച്ചറിയാന്‍ കഴിയുന്നതിന് ഒരു കാരണമേയുള്ളൂ. അതാണ് സ്‌നേഹം. എനിക്കും എന്റെ സിനിമകള്‍ക്കും നിങ്ങള്‍ നല്‍കുന്ന അളവറ്റ ഈ സ്‌നേഹം, എന്റെ കുടുംബം നല്‍കുന്ന മുന്‍വിധികളില്ലാത്ത സ്‌നേഹം, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നല്‍കുന്ന പ്രോത്സാഹനം. ഇതൊക്കെയാണ് എന്നെ ഇക്കാലമത്രയും നിലനിര്‍ത്തിയത്. നക്ഷത്രങ്ങളെ ലക്ഷ്യമിടൂ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും. അതിന് വേണ്ടത് ഒന്നു മാത്രം. സ്‌നേഹം’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക