Image

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, ആട് 2 ക്രിസ്മസിന്

Published on 06 February, 2017
ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, ആട് 2 ക്രിസ്മസിന്


മിധുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം. തിയേറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞെങ്കിലും ഡിവിഡിയിലൂടെ തരംഗമായി മാറി. ജയസൂര്യയ്ക്ക് പോലുമില്ലാത്ത ആരാധകരാണ് ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനുള്ളത്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം ആട്2 ആയിരിക്കും മിധുന്‍ ഒരുക്കുക എന്ന് വിവരം ഉണ്ടായിരുന്നു. എന്നാല്‍ അലമാരയാണ് അതിന് ശേഷം എത്തുന്ന മിധുന്‍ മാനുവല്‍ ചിത്രം.

ഇപ്പോള്‍ ആട്2 ഉറപ്പിച്ചിരിക്കുകയാണ് മിധുന്‍. അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു… ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു.. ‘ആട്.2’ ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും.. മിധുന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മിധുനും വിജയ് ബാബുവും ജയസൂര്യയും ഉള്ള ഒരു സെല്‍ഫിയും മിധുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. െ്രെഫഡെ ഫിലിം ഹൗസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക