Image

ലോകമെമ്പാടും ഐ ഫോണ്‍ ഉപഭോക്താക്കള്‍ ഭയത്തില്‍ - ഫോണുകള്‍ തിരികെ വിളിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 07 February, 2017
ലോകമെമ്പാടും ഐ ഫോണ്‍ ഉപഭോക്താക്കള്‍ ഭയത്തില്‍ -  ഫോണുകള്‍ തിരികെ വിളിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്:  സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഈയിടെയായി വന്‍ തിരിച്ചടി നേരിടുന്ന ആപ്പിളിന് മറ്റൊരു തിരിച്ചടി കൂടി. ബാറ്ററിക്കു തകരാര്‍ കണ്ടെത്തിയതോടെ ആപ്പിള്‍ യുഎഇയില്‍ മാത്രം 88,000 ഫോണുകള്‍ തിരികെവിളിക്കുന്നു. ഐഫോണ്‍ 6 ഇനത്തില്‍പ്പെട്ട ഫോണുകളാണ് തിരികെവിളിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ  ഐഫോണുകള്‍ തിരികെ വിളിക്കുമോ എന്ന് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കുകയോ, ആപ്പിള്‍ അധിക്യുത ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യുക.

2015 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഐഫോണ്‍ 6ന് ചില ബാറ്ററി പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആപ്പിള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബാറ്ററി പ്രശ്‌നമുള്ള ഫോണുകള്‍ തിരികെ സ്വീകരിക്കുമെന്നും ആപ്പിള്‍ അറിയിച്ചിരുന്നു. ഫോണ്‍ ബാറ്ററികള്‍ മാറ്റി വാങ്ങുന്നതിനായി ഫോണ്‍ ഉടമകള്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ കയറി സീരിയല്‍ നമ്പറുകള്‍ പരിശോധിക്കണമെന്നു കമ്പനി ആവശ്യപ്പെടുന്നു.



ലോകമെമ്പാടും ഐ ഫോണ്‍ ഉപഭോക്താക്കള്‍ ഭയത്തില്‍ -  ഫോണുകള്‍ തിരികെ വിളിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക