Image

രംഗീല എടുത്തത് ഊര്‍മ്മിളയുടെ മാദക സൌന്ദര്യം പകര്‍ത്താന്‍ ;രാം ഗോപാല്‍ വര്‍മ്മ

Published on 07 February, 2017
രംഗീല എടുത്തത് ഊര്‍മ്മിളയുടെ മാദക സൌന്ദര്യം പകര്‍ത്താന്‍ ;രാം ഗോപാല്‍ വര്‍മ്മ


തന്റെ സിനിമാ കരിയറില്‍ സൗന്ദര്യം കൊണ്ടു തന്നെ ഇത്രയധികം ആകര്‍ഷിച്ചത് ഊര്‍മ്മിള മാത്രമാണെന്നാണ് രാംഗോപാല്‍ വര്‍മ്മ . ഊര്‍മ്മിളയുടെ മാദക സൗന്ദര്യം പകര്‍ത്തുന്നതിനു വേണ്ടിയാണ് രംഗീല സിനിമ എടുത്തതെന്നും അദ്ദേഹം  വെളിപ്പെടുത്തി. മനോഹരമായൊരു പെയിന്റിങ്ങാണ് ഊര്‍മ്മിള. അതിന്റെ യഥാര്‍ത്ഥ സൗന്ദര്യം അറിയണമെങ്കില്‍ മനോഹരമായൊരു ഫ്രെയിം കൂടി വേണമായിരുന്നു. അതാണ് രംഗീലയിലൂടെ ചെയ്തതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ചിത്രമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സംവിധായകന്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. തന്റെ ബ്ലോഗിലാണ് രംഗീലയെക്കുറിച്ചും ഊര്‍മ്മിളയെക്കുറിച്ചുമുള്ള കാര്യങ്ങള്‍ വര്‍മ്മ വെളിപ്പെടുത്തിയിട്ടുള്ളത്.

രംഗീലയ്ക്ക് ശേഷം രാംഗോപാല്‍ വര്‍മ്മയും ഊര്‍മ്മിള മണ്ഡോദ്ക്കറും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് വര്‍മ്മയുമായി വേര്‍പിരിഞ്ഞ താരം ബിസിനസുകാരനായ അക്തര്‍ മിറിനെ വിവാഹം ചെയ്തു. വിവാഹത്തിന് ഊര്‍മ്മിളയ്ക്ക് ആശംസ അര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ വര്‍മ്മയുമുണ്ടായിരുന്നു. രംഗീല പോലെ ജീവിതം എമ്മും മികച്ചതാവട്ടെയെന്നാണ് വര്‍മ്മ കുറിച്ചത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല ഊര്‍മ്മിള മണ്ഡോദ്ക്കറിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു രംഗീല. തൊണ്ണൂറുകളില്‍ ബോളിവുഡിലെ മാദകറാണിയായി ഊര്‍മ്മിള മാറിയതും ഈ ചിത്രത്തിലൂടെയാണ്. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക