Image

ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തന്നെ കര്‍ണ്ണനും

Published on 07 February, 2017
ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തന്നെ കര്‍ണ്ണനും


ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തന്നെ കര്‍ണ്ണനും തുടക്കം കുറിക്കുന്നതായി സംവിധായകന്‍ ആര്‍ എസ് വിമല്‍. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു. ആറ് മാസമായി 200 ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി രാംമോജി ഫിലിം സിറ്റിയില്‍ പണി തുടങ്ങിയിട്ട്.

ഏറ്റവും വലിയ പ്രത്യേകത കര്‍ണ്ണന് വേണ്ടി ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. രാംമോജി ഫിലിം സിറ്റിയും വാരാണാസിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ബഹുഭാഷാ ചിത്രം കൂടിയായിരിക്കും ഇത്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ബാഹുബലിയുടെ ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാറാണ് കര്‍ണന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക