Image

അടൂര്‍ എന്‍ആര്‍ഐ കുവൈറ്റ് ചാപ്റ്ററിന് പുതിയ നേതൃത്വം

Published on 07 February, 2017
അടൂര്‍ എന്‍ആര്‍ഐ കുവൈറ്റ് ചാപ്റ്ററിന് പുതിയ നേതൃത്വം


      കുവൈത്ത്: അടൂര്‍ എന്‍ആര്‍ഐ കുവൈറ്റ് ചാപ്റ്റര്‍ 2017 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ഡാനിയേല്‍ 2016 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ മാത്യു വരവുചെലവ് കണക്കും കാരുണ്യ കണ്‍വീനര്‍ കെ.കെ റോയി പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പു നടപടികള്‍ക്ക് കുഞ്ഞച്ചന്‍ ബേബി മേല്‍നോട്ടം വഹിച്ചു. 

പുതിയ ഭാരവാഹികളായി ശ്രീകുമാര്‍ എസ്. നായര്‍(പ്രസിഡന്റ്) ബിജോ പി. ബാബു (വൈസ് പ്രസിഡന്റ്), കെ.സി. ബിജു (ജനറല്‍ സെക്രട്ടറി), ജോണ്‍ മാത്യു (ട്രഷറര്‍), ടെറി തോമസ് (ജോയിന്റ് സെക്രട്ടറി), ക്രിസ്റ്റി ഡാനിയേല്‍ (ജോ. ട്രഷറര്‍) എന്നിവരേയും കണ്‍വീനര്‍മാരായി ബിനു ജോര്‍ജുകുട്ടി (പിആര്‍ഒ), റിജോ കോശി (കാരുണ്യ), കെ.ജെ. ബിനോയി (കള്‍ച്ചറല്‍), ഷിബു മത്തായി (ഓഡിറ്റര്‍) എന്നിവരേയും ഉപദേശക സമതിയിലേക്ക് റിജു വര്‍ഗീസ് (ചെയര്‍മാന്‍) കോശി മാത്യു, കുഞ്ഞച്ചന്‍ ബേബി, ജി. മാത്യു, സാം സി. വിളനിലം എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മാത്യൂസ് ഉമ്മന്‍, ബിജു ഡാനിയേല്‍, വില്യം കുഞ്ഞു കുഞ്ഞു, ജിജു ഡേവിഡ്, റെജി തോമസ്, ബിനു പൊടിയന്‍, എ.ജി. സുനില്‍ കുമാര്‍, അലക്‌സ് മേലൂട്ട്, സോബേഷ് തോമസ്, ജയന്‍ ജനാര്‍ദ്ദനന്‍,തോമസ് ജോണ്‍, അനീഷ് ഏബ്രഹാം, ഷാബു എസ് റാവുത്തര്‍, ലിജു ഫിലിപ്പ്, സുരേഷ് കുമാര്‍, അനു പി. രാജന്‍, എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക