Image

17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രൈലര്‍ എന്ന റെക്കോര്‍ഡ്‌ സൃഷ്ടിച്ച്‌ 'ഒരു മെക്‌സിക്കന്‍ അപാരത' ട്രൈലെര്‍

Lohit Chandran Published on 09 February, 2017
17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രൈലര്‍ എന്ന റെക്കോര്‍ഡ്‌ സൃഷ്ടിച്ച്‌ 'ഒരു മെക്‌സിക്കന്‍ അപാരത' ട്രൈലെര്‍


കൊച്ചി: ടോവിനോ തോമസ്‌ നായകനാവുന്ന 'ഒരു മെക്‌സിക്കന്‍ അപാരത'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ 17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രൈലെര്‍ എന്ന റെക്കോര്‍ഡ്‌ മലയാള സിനിമ ഇന്‍ഡസ്‌ട്രിയില്‍ സൃഷ്ടിച്ചിരിക്കുകയാണ്‌. 

 മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ ഇന്നലെ റിലീസ്‌ ചെയ്‌ത ട്രൈലെര്‍ വെറും 17 മണിക്കൂറുകള്‍ക്കുള്ളില്‍ 5 ലക്ഷത്തിലധികം വ്യൂസ്‌ നേടി. കൂടാതെ, യൂട്യൂബ്‌ ഇന്ത്യയുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തും വീഡിയോ ഇടം പിടിച്ചിട്ടുണ്ട്‌.

ട്രൈലെര്‍ കാണുവാന്‍: https://www.youtube.com/watch?v=zG6csQ68oSs

ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച 'ഒരു മെക്‌സിക്കന്‍ അപാരത'യില്‍ ടോവിനോ തോമസ്‌, നീരജ്‌ മാധവ്‌, രൂപേഷ്‌ പീതാംബരന്‍, ഗായത്രി സുരേഷ്‌, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. 

ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്‌ദുമാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. അനൂപ്‌ കണ്ണന്‍ സ്റ്റോറീസ്‌ (Anoop Kannan Stories)ന്റെ ബാനറില്‍ അനൂപ്‌ കണ്ണനാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.


17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രൈലര്‍ എന്ന റെക്കോര്‍ഡ്‌ സൃഷ്ടിച്ച്‌ 'ഒരു മെക്‌സിക്കന്‍ അപാരത' ട്രൈലെര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക