Image

ലൈക്കിന് പണം: സണ്ണി ലിയോണിനെ പോലീസ് ചോദ്യം ചെയ്യും

Published on 10 February, 2017
ലൈക്കിന് പണം: സണ്ണി ലിയോണിനെ പോലീസ് ചോദ്യം ചെയ്യും
ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്ക് പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉത്തര്‍പ്രദേശ് പോലീസ് ചോദ്യം ചെയ്യും. 3,700 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ പ്രധാനപ്രതിയായ അനുഭവ് മിത്തല്‍ ഗ്രെയ്റ്റര്‍ നോയിഡയിലെ ക്രൗണ്‍പ്ലാസയില്‍ സംഘടിപ്പിച്ച ഇ-കൊമേഴ്‌സ്യല്‍ പോര്‍ട്ടലിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ സണ്ണി ലിയോണും പങ്കെടുത്തിരുന്നു. നടിക്ക് മിത്തലുമായുള്ള ബന്ധം സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദിച്ച് അറിയാന്‍ ശ്രമിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍വരുന്ന പോസ്റ്റുകള്‍ക്ക് നല്‍കുന്ന ലൈക്കുകള്‍ക്ക് ഓരോന്നിനും അഞ്ചു രൂപ വീതം നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണത്തട്ടിപ്പ്. മിത്തല്‍ 6.50 ലക്ഷം നിക്ഷേപകരില്‍നിന്നാണ് പണം തട്ടിയത്. മറ്റ് സെലിബ്രിറ്റികളും ത്ട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നോ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക