Image

യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര ഗുണ്ടായിസം: പ്രതികരണവുമായി അരുന്ധതി

Published on 11 February, 2017
യൂണിവേഴ്‌സിറ്റി കോളേജില്‍  സദാചാര ഗുണ്ടായിസം:   പ്രതികരണവുമായി  അരുന്ധതി
തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസ വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയും അവതാരകയുമായ ബി അരുന്ധതി. കോളേജിലെ വിദ്യാര്‍ഥിനികളായ അസ്മിത, സൂര്യഗായത്രി എന്നിവര്‍ക്കൊപ്പം നാടകം കാണാന്‍ ക്യാമ്പസിലെത്തിയ ജിജീഷ് എന്ന യുവാവിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.
കഌസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്‌മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.
ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.
ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും
എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടും. എസ് എഫ് ഐ കോട്ട തകരും. അതുകൊണ്ട് പാര്‍ടി യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപഌം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.
Join WhatsApp News
keraleeyan 2017-02-11 12:47:28
ആരെയും തല്ലാം. വേണമെങ്കില്‍ കൊല്ലാം. കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാരും ആര്‍.എസ്.എസുകാരും കൊണ്ടു വന്നിരിക്കുന്ന തത്വ ശാസ്ത്രമാണ്.അതു കേമമായി ഇരു കൂട്ടരും കരുതുന്നു.
ആണോ? സംസ്‌കാരമുള്ള മനുഷ്യന്‍ മറ്റു മനുഷനെ ഉപദ്രവിക്കില്ല. ആക്രമിക്കുന്നതിനെപറ്റി ആലോചിക്കുക പോലുമില്ല. കേരളത്തില്‍ മതവും തത്വശാസ്ത്രങ്ങളും ഈ ഹീന ജന്തുക്കള്‍ക്ക് അടിയറവു പറഞ്ഞോ? 
വിദ്യാധരൻ 2017-02-11 21:07:02
നാരികൾ ഭൂവിൽ നഹിയെന്നു വന്നാൽ 
കാവ്യത്തിനില്ല വിഷയം കവി മൂകനാകും - എങ്കിലും 

നാരികൾ നാരികൾ വിശ്വവിപത്തിന്റ 
നാരായവേരുകൾ നാരകീയാഗ്നികൾ 

സ്ത്രീകൾ കഴിവുള്ളവരെങ്കിലും അവർ നാശത്തിന് ഹേതുവാകാറുണ്ട് . അയോധ്യയിലെ ദശരഥന്റെ ഭാര്യയായിരുന്ന കൈകേയി കാരണമാണ് രാമന് പതിനാലു വർഷം വനവാസം നടത്തേണ്ടതായിട്ട് വന്നത് .  ഹിരണ്യകശുപുവിന്റെ സഹോദരിയും പ്രഹളാതൻറെ അമ്മായിയുമായിരുന്ന ഹോലിക ഒരു രാക്ഷസി ആയിരുന്നു. പ്രഹളാതനെ കൊല്ലുക എന്നതായിരുന്നു അവളുടെ ഉന്നം.  രാമനെ വനവാസത്തിനു അയക്കാൻ കൈകേയി കാരണമായിരുന്നെങ്കിൽ അതിന്റ പിന്നിൽ പ്രവർത്തിച്ചത് മന്ദരയായിരുന്നു .  രാവണന്റെ സഹോദരി ശൂർപ്പണകയുടെ കഥ ഏവർക്കും അറിയാവുന്നതാണല്ലോ.  സുന്ദരിയായിരുന്ന പൂതനയുടെ സൗന്ദര്യത്തിൽ മയങ്ങാത്ത പുരുഷന്മാരില്ലായിരുന്നു. അവൾ ഒരു അപ്സരസ്സായിരിക്കുമെന്ന് പലരും കരുതി. പക്ഷെ അവളുടെ ലക്ഷ്യം കൃഷ്ണന് വിഷം കൊടുത്ത് കൊല്ലുക എന്നതായിരുന്നു അങ്ങനെ പുരാണങ്ങളിൽ പല സ്ത്രീകളും വിശ്വവിപത്തിന്റ നാരായവേരുകൾ ആയി തീർന്നിട്ടുണ്ട് 

കെട്ടും ഭുജാലതകൾകൊണ്ടവളങ്ങൊരിക്കൽ 
കൂട്ടും കടാക്ഷവടികൊണ്ടടി മറ്റൊരിക്കൽ 
പെട്ടെന്നു വാഗമൃതവീചിയിലിട്ടുമുക്കും 
നട്ടംതിരിച്ചിലിവിടെ പലതുണ്ട് പാർത്താൽ (കൈകുളങ്ങര രാമവാര്യർ )
Dr. Sasi 2017-02-12 12:26:34

ഭാരതത്തിനേറ്റ  ഏറ്റവും വലിയ പതനം സ്ത്രീകളെ രണ്ടാം തട്ടിലേക്ക്

മാറ്റിയതുകൊണ്ടാണ് .അന്നത്തെ സമൂഹശരീരത്തിൽ ഗ്രസിച്ചിരിക്കുന്ന അധർമ്മത്തിന്റെയും അനീതിയുടെയും ഹേതുക്കളെ ദൃഷ്ട്ടാന്തവത്കരിച്ചു അതിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുകയാരിരിക്കണം ഋഷികളും ,വാല്‌മീകിയും ,വ്യാസനും . കാളിദാസനും ചൂണ്ടിക്കാണിച്ചത്.അത്തരം ജീവിത സാഹചര്യ്ങ്ങളെ അതീജീവിക്കാൻ  സമൂഹ ശരീരത്തെ പ്രാപ്തപ്പെടുത്തുകയായിരിക്കണം അവരുടെ സന്ദേശം . അല്ലാതെ സ്ത്രീകളെ  ...,,!!സാക്ഷാൽ  ദേവേന്ദ്രൻ പോലും ഉമയിൽ നിന്നാണ്  ബ്രഹ്മവിദ്യ നേടുന്നത് .വിവാദങ്ങൾ ഏറെയുള്ള ഈ സമൂഹത്തിൽ ,എന്തായാലും ഇത്തരം സംവാദങ്ങൾ വളരെ ഉപകാരപ്രദമാണ് !സാഹിത്യലോകം  പ്രതിപക്ഷവും  ഭരണപക്ഷവും ഉള്ള നല്ല ഒരു നിയോജകമണ്ഡലം തന്നെ !!

(Dr.Sasi)
വിദ്യാധരൻ 2017-02-12 20:53:03
ഒരു സ്ത്രീക്ക് സമൂഹത്തിലുള്ള പങ്ക് പലപ്പോഴും കഴിഞ്ഞ ദശാബ്ദങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്.  എന്നാൽ ഈ കാലഘട്ടങ്ങളിൽ ആ ധാരണ മാറിവരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഒരു സ്ത്രീയുടെ പ്രധാന ജോലി എന്ന് പറയുന്നത് ഭാര്യാപദവി, ഭക്ഷണം പാകം ചെയ്യൽ, എല്ലാം വൃത്തിയായി സൂക്ഷിക്കുക കൂടാതെ കുട്ടികളെ വളർത്തുക എന്ന ജോലി .  പുരുഷൻ ജോലി ചെയ്യുത് കൊണ്ടുവരുന്ന പണംകൊണ്ട് നിത്യചിലവുകൾ നടത്തുന്നതിൽ ഉപരി മറ്റൊരു കാര്യത്തിലും അവർക്ക് അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലായിരുന്നു. അതിനെ ചോദ്യം ചെയ്യതാൽ 'ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ ' ഭര്‍ത്സനം കൂടാതെ മാനസികവും ശാരീരികവുമായ പീഡനവും .  

അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ ട്രമ്പ് സ്ത്രീകളെ എത്രമാത്രം താഴ്ത്തികെട്ടിയെന്നത് വളരെ ശ്രദ്ധേയമാണ് .  വിദ്യാഭ്യാസം ഇല്ലാത്ത 72 % വെളുത്തവർഗ്ഗക്കാരായ പുരുഷന്മാരും വിദ്യാഭ്യാസം ഇല്ലാത്ത 62 % സ്ത്രീകളും ട്രംപിന് വോട്ടു ചെയ്യുത് എന്നാൽ വിദ്യാഭ്യാസമുള്ള 54 % വെളുത്തവർഗ്ഗക്കാരായ പുരുഷന്മാരും  45 % സ്ത്രീകളും വോട്ടു ചെയ്‌തു.  സ്ത്രീകളുടെമേൽ പുരുഷനുള്ള മേൽക്കോയ്മ വിട്ടുകൊടുക്കാൻ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും തയാറല്ല എന്ന്  ഈ സ്ഥിതി വിവര കണക്കുകൾ  വ്യക്തമാക്കുന്നു. അതുപോലെ നൂറ്റാണ്ടുകളായി പുരുഷന്റെ കീഴിൽ കിടന്നു നരകിച്ച സ്ത്രീകളും ആഗ്രഹിക്കുന്നത് മർദ്ദനമാണ്. ചിലർക്ക് മർദ്ദിതരായി കഴിയുക എന്നത് ഒരാശക്തിയാണ് 

ഇതൊക്കയാണെങ്കിലും കാര്യമായ മാറ്റങ്ങളെ, കാണാതെ അവഗണിക്കുന്നതും തെറ്റാണ്.  ഇന്ന് ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകൾ പുരുഷന്മാർക്കൊപ്പം അല്ലെങ്കിൽ അവരെക്കാളും വിദ്യാസമ്പന്നരും സാഹസികരുമാണ്. വലിയ വലിയ കമ്പനികളെ നയിക്കുന്ന സ്ത്രീകളുടെ കീഴിൽ വീട്ടിൽ പുലിയായി വിലസുന്ന പല പുരുഷന്മാരും പഞ്ചപുച്ഛം  അടക്കി അവരുടെ ജോലി നിർവഹിച്ച് വീട്ടിൽ പോകുന്നു 

സ്ത്രീകളെ രണ്ടാംകിടയായി കാണുന്നു എന്ന ഡോക്ർ ശശിയുടെ അഭിപ്രായത്തോട് യോചിക്കുന്നു.  ഇന്ന് ഓരോ വീട്ടിലും അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും സ്ത്രീകൾ സമ്പാദിച്ചു കൊണ്ടുവരുന്നതാണ്. എന്നാൽ യാതൊരു ജോലിയും ചെയാതെ ആ അസോസിയേഷൻ ഈ അസോസിയേഷൻ എന്നൊക്കെ പറഞ്ഞു സാമൂഹ്യ സേവനം തൊഴിലാക്കി നടക്കുന്ന പലർക്കും ഇത് മനസിലാകും എന്ന് തോന്നുന്നില്ല. അവരെ സംബന്ധിച്ചടത്തോളം,  വിവരക്കേടിന്റെ  പര്യായമായ ട്രംപ് എന്ന ഉദ്ധണ്ടനാണ് നേതാവ്.  

ന വേത്തി യോ യസ്യ ഗുണ പ്രകർഷം 
സ തം സദാ നിന്ദതി നാത്രചിത്ര 

ഏതൊരുവാണ് ഒരു വസ്തുവിന്റെ ഉൽകൃഷ്ട ഗുണത്തെ അറിയാത്തത് അവൻ അതിനെ എപ്പോഴും നിന്ദിക്കുന്നതിൽ അത്ഭുതപ്പെടാനില്ല .  
പാർവ്വതി എന്ന എഴുത്തുകാരി ആനന്ദ് ജോണിന്റെ അവസ്ഥയെ ഒരു അമ്മയുടെ കാഴ്ചപ്പാടിൽ എഴുതിയപ്പോൾ ചില ദുരഹങ്കാരികളുടെ അഹംഭാവത്തെ സ്പർശിച്ചു.  ഈ മൂഡന്മാർ ഒരിക്കൽപോലും ഒരു അമ്മയുടെ സ്നേഹ സ്പര്ശനങ്ങൾ അനുഭവിച്ചിരിക്കാൻ സാധ്യതയില്ല.  വീട്ടിൽ അമ്മയെ പീഡിപ്പിക്കുന്ന അച്ഛനെ -അപ്പനെ കണ്ടു വളർന്നിട്ടുള്ള ഇവന്റെ തലയിൽ കുടിയിരിക്കുന്നത് അഹങ്കാരത്തിന്റെയും, സ്വാർത്ഥതയുടേയും പ്രതീകങ്ങളായ ട്രംപിനെപോലുള്ളവരായിരിക്കും.  

ലാളിത്യം കലരും വികാരമഖിലം
        ലോകത്തിനാക്ഷേപമാ -
ണാളില്ലാതലയുന്നു പോറ്റിടുവതി-
         ന്നാദർശസംശുദ്ധികൾ 
ആളിക്കത്തി വിഷപ്പുകചുരുൾ  വമി-
         ച്ചുഗ്രസ്ഫുലിംഗോൽക്കരം 
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ 
         വിദ്വേഷ ദാവാഗ്നിയും    (ചങ്ങമ്പുഴ )

മൃദുല വികാരങ്ങളെല്ലാം ലോകത്തിന് ആക്ഷേപകരമാണ്.  കാത്തു രക്ഷിക്കാനാരുമില്ലാതെ ആദർശസംശുദ്ധികൾ (ആദർശവും പരിശുദ്ധിയും ) അലഞ്ഞുതിരിയുന്നു . വലിയ നാളങ്ങളോടെ ആളിപ്പിടിച്ച് , പുകച്ചുരുൾ വമിപ്പിച്ച്, വിദ്വഷമാകുന്ന കാട്ടുതീ ലോകത്ത് നീളെ പടർന്ന് കത്തിയെരിയുന്നു 
Dr.Sasi 2017-02-11 16:15:55

സ്ത്രീകൾക്കു എന്താണ് ഒരു കുറവ് ? അനാദി അനന്തമായ ആർഷ ഭാരതത്തിലേക്ക്  ഒന്ന് നോക്കൂ,! അവിടെ ബ്രഹ്മ്മാവിന്റെ  ക്യാബിനറ്റിൽ  വളരെ പ്രധാനപ്പെട്ട  മൂന്ന്  വകുപ്പുകളും കൈകാര്യും ചെയ്യുതിരുന്നത്  സ്ത്രീകളായിരുന്നു .ഡിഫെൻസ് വകുപ്പ് : ദുർഗ്ഗ; ഫിനാൻസ് വകുപ്പ് : ലക്ഷ്മി ; എഡ്യൂക്കേഷൻ വകുപ്പ് :സരസ്വതി . എല്ലാ അധർമ്മ ശക്തികളും ഒരുമിച്ചപ്പോൾ കാളിയും  രൂപപ്പെട്ടു !!ഈ കാളിയുടെ രൂപം  കാളിമ നിറഞ്ഞ  സമുഹത്തിൽ സ്ത്രീകൾ ഏറ്റെടുക്കേണ്ട  കാലം  വന്നിരിക്കുന്ന !!

(Dr.Sasi)

Sajan 2017-02-13 07:25:45
വിദ്യാധരൻ എഴുതിയിരിക്കുന്നത് അർദ്ധ സത്യം. 

വീട്ടിൽ ഒരു സ്ഥാനവും ഇല്ലാത്ത പുരുഷൻ, എപ്പോഴും പെണ്ണുങ്ങളാണ് ശരി, അവരാണ് നേതാവ് എന്ന് വിചാരിക്കും. അവരുടെ നോട്ടത്തിലും ഹിലരിയാണ് ശരി. എന്തിനും ഏതിനും. 

അവരുടെ കണ്ണിൽ കഴിവ് ഒരു പ്രശ്‌നം അല്ല. സ്ത്രീയോ പുരുഷനോ, അത് മാത്രമാണ് മാനദണ്ഡം

പഠിച്ചതല്ലേ പാടൂ!!!
texan2 2017-02-13 11:26:49
വിദ്യാധരൻ താങ്കളുടെ കമെന്റുകൾ മഹാ ബോർ ആവാൻ  തുടങ്ങിയിട്ടുണ്ട്.   മലയാള സാഹിത്യം , പ്രതെയ്കിച്ചും പുരാണം താങ്കൾ പുലി ആണ്.  
ബാക്കി കാര്യങ്ങൾ വിട്ടു പിടിക്കുന്നതല്ലേ നല്ലതു?
സാഹിത്യത്തിൻറെ കാര്യത്തിൽ ഇവിടത്തെ എഴുത്തുകാരുടെ വിവരക്കേടിന്റെ താങ്കൾ പരിഹസിക്കുന്നത് പോലെ - സമകാലീന പ്രശ്നങ്ങളിലുള്ള - പ്രത്യേകിച്ചും - അമേരിക്കൻ രാഷ്ട്രീയവും, നീതിന്യായ വ്യവസ്ഥിതിയും - ഉള്ള തങ്ങളുടെ വിവരക്കേടിന്റെ ഞങ്ങളും കളിയാക്കേണ്ടി വരും.  വേറെ ഒരു കാര്യം ശ്രദ്ധിച്ചത് -  സ്ത്രീകൾ സ്ത്രീ പീഡകരെ ന്യായതീകരിച്ചു എഴുതുമ്പോൾ താങ്കൾ അതിനെ ന്യായീകരിക്കാൻ വല്ലാതെ തിടുക്കം കാണിക്കുന്നു.  എനിക്ക് തോന്നുന്നു താങ്കൾ കമന്റ് എഴുതിയതിനു ശേഷമാണു ആർട്ടിക്കിൾ വായിക്കുന്നതെന്നു.
VFC (vidyadhrafanclub) 2017-02-13 14:22:38

മോനെ റ്റെക്സനെ ഞങ്ങടെ വിദ്യാധരന്റ് പുറത്തു കേറി റോഡിയോ കളിക്കാൻ നോക്കണ്ട. അയാൾ നിന്നെ കുലുക്കി താഴെയിട്ടു ചവിട്ടും. താൻ ഏതെങ്കിലും ഒരു കാളയുടെ (ന്യുജേഴ്സിയിൽ ഒരു മുക്ര ഇടുന്ന കാളയുണ്ട്)  പുറത്തു കയറി ഇരുന്ന് പ്രാക്ടീസ് ചെയ്യ്. ചന്തിക്ക് തഴമ്പ് വീഴുമ്പോൾ വിദ്യാധരന്റെ പുറത്തു കേറാൻ നോക്ക്


texan2 2017-02-13 15:04:48
വിദ്യധാര മുത്ത് മൊഴികൾ : " ഓരോ വീട്ടിലും വരുമാനത്തിൻെറ സിംഹഭാഗവും സ്ത്രീകളാണ് കൊണ്ടുവരുന്നത്."  ആണുങ്ങൾ ആള് കളിച്ചു നടക്കുകയാണത്രെ ......
This is an example of how he is trying to over generalize things which he has limited knowledge.  It is like this : In my house it  is like this, my friend;s house it is like this ... so everywhere it is like this.
Tired of reading his argument on the above logic...
FYI: There are men who work, earn and take care of their woman and children and parents....
Stop preaching based on what is happening in your house....Vidya..
I do respect woman who work and earn.... I also sympathize to those woman who are not getting enough support from their spouse inspite of earning more...
Most importantly I sympathise more with the men who earns more and never get the support and respect from their spouse...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക