Image

കോളേജ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികളുടെ പരാതി

Published on 11 February, 2017
കോളേജ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികളുടെ പരാതി
ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കോളേജ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികളുടെ പരാതി.
തങ്ങളുടെ രക്ഷിതാക്കളെ ചെയര്‍മാന്‍ പി കൃഷ്ണദാസ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാല് വിദ്യാര്‍ഥികളാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞുവെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
'ഇപ്പോള്‍ നിങ്ങളുടെ മക്കളെ കോളേജില്‍ വന്നാല്‍ കാണാന്‍ സാധിക്കും. ഇനി ഹോസ്പിറ്റലിലോ മോര്‍ച്ചറിയിലോ വിദ്യാര്‍ഥികളെ കാണേണ്ട ഗതി വരും' എന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി അതുല്‍ ജോസ് എന്ന വിദ്യാര്‍ഥി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു
പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക