Image

കൈലാഷ്‌ സത്യാര്‍ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്‌കാരം കണ്ടെടുത്തു

Published on 12 February, 2017
 കൈലാഷ്‌ സത്യാര്‍ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്‌കാരം കണ്ടെടുത്തു


ന്യൂദല്‍ഹി: ബച്‌പന്‍ ബച്ചാവോ ആന്ദോളന്‍ സ്ഥാപകന്‍ കൈലാഷ്‌ സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടത്തിയ മൂന്ന്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരില്‍ നിന്ന്‌ സത്യാര്‍ഥിയുടെ, മോഷണം പോയ നൊബേല്‍ പുരസ്‌കാരം പൊലീസ്‌ കണ്ടെടുത്തു.

സത്യാര്‍ഥിയുടെ ദല്‍ഹിയിലെ വസതിയില്‍ നിന്നാണ്‌ പുരസ്‌കാരവും പണവും സ്വര്‍ണാഭരണങ്ങളും കഴിഞ്ഞദിവസം കൊള്ളയടിക്കപ്പെട്ടത്‌.

കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കടന്ന്‌ കവര്‍ച്ച നടത്തുകയായിരുന്നുവെന്ന്‌ അറസ്റ്റിലായയാള്‍ പോലീസിനോട്‌ സമ്മതിച്ചു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക