Image

വിവാദ സ്വാമി ഓമിനെതിരെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചന്നെു എഫ്‌.ഐ.ആര്‍

Published on 12 February, 2017
വിവാദ സ്വാമി ഓമിനെതിരെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചന്നെു  എഫ്‌.ഐ.ആര്‍

ന്യൂദല്‍ഹി: വസ്‌ത്രം വലിച്ച്‌ കീറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചന്നെുമുള്ള പരാതിയില്‍ വിവാദ സ്വാമി ഓമിനെതിരെ ദല്‍ഹി പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. സ്വാമിയുടെയും സഹായിയുടെയും പേരിലാണ്‌ ദല്‍ഹി ഐ.പി പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയതിരിക്കുന്നത്‌. 

ഫെബ്രുവരി ഏഴിന്‌ രാജ്‌ഘട്ടില്‍വച്ച്‌ സ്വാമിയും സഹായി സന്തോഷ്‌ ആനന്ദും ചേര്‍ന്ന്‌ ജനക്കൂട്ടത്തിനു മുന്നില്‍ വച്ച്‌ യുവതിയെ ആക്രമിക്കുകയായിരുന്നെന്നു. ഇരുവരും ചേര്‍ന്ന്‌ യുവതിയെ വിവസ്‌ത്രയാക്കാന്‍ ശ്രമിക്കുകയും പരാതി നല്‍കിയാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്‌.

സംഭവത്തെക്കറിച്ച്‌ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ്‌ ഇതിനുമുമ്പും ഇവര്‍ക്കെതിരെ സ്വാമിയുടെ അക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ്‌ പറയുന്നത്‌. യുവതിയുടെ ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓം സ്വാമിക്കും സഹായിക്കുമെതിരേ കേസ്‌ നിലവിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക