Image

വിശുദ്ധ പുസ്തകത്തില്‍ 'പപ്പയുടെ സ്വന്തം അപ്പൂസ്' ബാദുഷ നായകനാകുന്നു

Published on 12 February, 2017
വിശുദ്ധ പുസ്തകത്തില്‍ 'പപ്പയുടെ സ്വന്തം അപ്പൂസ്' ബാദുഷ നായകനാകുന്നു
കൊച്ചി: പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ അപ്പൂസ് ആയി അഭിനയിച്ച  ബാദുഷ നായകനായി അഭിനയിക്കുന്നു.  മാര്‍ച്ച് മീഡിയക്കുവേണ്ടി അലി തേക്കുതോട്, സുരേഷ്, അഫ്‌സല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന വിശുദ്ധപുസ്തകം എന്ന ചിത്രത്തിലാണ് ബാദുഷ ആദ്യമായി നായകനാകുന്നത്.

സംവിധാനം - ഷാബു ഉസ്മാന്‍.  ബാദുഷ വ്യത്യസ്തമായ വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അമല്‍ ഉണ്ണിത്താന്‍, മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം, കൊല്ലം സിറാജ്, കോട്ടയം സോമരാജ്, മുരളി മോഹന്‍, ബാബു വെളിയത്ത് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. ഫെബ്രുവരി അവസാനം ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിക്കും.

ഷാബു ഉസ്മാനും ജഗദീപ് കുമാറും ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ഹനീഷ് കോന്നി,   ഗാനങ്ങള്‍ - പൂവച്ചല്‍ ഖാദര്‍, ഫെമിന ബീഗം, സംഗീതം - സുമേഷ് കൂട്ടിക്കല്‍, ആലാപനം - യേശുദാസ്, നജീം അര്‍ഷാദ്, ഷാജഹാന്‍, മായാശങ്കര്‍, അന്നാ ബേബി, ക്യാമറ - ആര്‍. ജയേഷ്, എഡിറ്റര്‍ - ബാബു രത്‌നം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ - സുരേഷ് കുണ്ടറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മാത്യു കോന്നി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - അപ്പു അലിമുക്ക്, മേക്കപ്പ് - മുരുകന്‍ കുണ്ടറ, കൊറിയോഗ്രാഫര്‍ - നജ്മല്‍ വോള്‍ക്കാനോ, അസോസിയേറ്റ് ഡയറക്ടര്‍ - മന്‍സൂര്‍ സേഠ്, സ്റ്റില്‍ - ശാലു പ്രകാശ്, പിആര്‍ഒ - അയ്മനം സാജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക