Image

ലോ അക്കാദമിയില്‍ ഇന്നു ക്‌ളാസുകള്‍ പുനരാരംഭിച്ചു

Published on 12 February, 2017
ലോ അക്കാദമിയില്‍ ഇന്നു ക്‌ളാസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ ഇന്നു ക്‌ളാസുകള്‍ പുനരാരംഭിച്ചു . ഒരുമാസത്തെ സമരത്തിനു ശേഷമാണ്‌ ഇന്നു ക്‌ളാസുകള്‍ തുറക്കുന്നത്‌.

 സമരത്തിന്റെ ഭാഗമായി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ്‌ സമരം അവസാനിപ്പിച്ചത്‌.വൈസ്‌ പ്രിന്‍സിപാലിനായിരിക്കും കോളേജിന്റെ ചുമതല. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി ഐക്യം പ്രവര്‍ത്തകരും ഇന്ന്‌ കോളേജില്‍ പ്രകടനം നടത്തും.

അതിനിടെ കോളേജിന്‌ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിയണമെന്നു ആവശ്യപ്പെട്ട്‌ റവന്യൂ വകുപ്പ്‌ നോട്ടീസ്‌ നല്‍കും. തഹസില്‍ദാര്‍ ആണ്‌ ഒഴിയാന്‍ നോട്ടീസ്‌ നല്‍കുക.

രണ്ടാഴ്‌ചയ്‌ക്കകം കെട്ടിടങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരിക്കും നോട്ടീസ്‌ നല്‍കുക. കോളജിനുളളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ലക്ഷ്‌മി നായരെയും കുടുംബത്തേയും ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനും റവന്യു വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. 

ഒരു മാസത്തോളം നീണ്ട വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനൊടുവിലാണ്‌ പേരൂര്‍ക്കടയിലെ ലോ അക്കാദമി ഇന്ന്‌ തുറന്നത്‌.

സമരത്തിന്റെ വിജയത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ വിപുലമായ ആഘോഷപരിപാടികളാണ്‌ കോളേജില്‍ ഒരുക്കിയിട്ടുള്ളത്‌. 

കോളേജിലെത്തുന്ന വിദ്യാര്‍ത്ഥികളോട്‌ സമരവിജയത്തെ കുറിച്ചും നേടിയെടുത്ത അവകാശങ്ങളെ കുറിച്ചും വിശദീകരിക്കാനായിരിക്കും വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം.

നേരത്തേ ലോ അക്കാദമിയുടെ പ്രധാന കവാടത്തിലെ ഗെയിറ്റും  തൂണുകളും റവന്യൂ വകുപ്പ്‌ അധികൃകര്‍ പൊളിച്ച്‌ നീക്കിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച കവാടം പൊളിച്ചു നീക്കാന്‍ മാനേജ്‌മെന്റിന്‌ നല്‍കിയ സമയപരിധി അവസാനിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക