Image

ലോകത്തെ ഏറ്റവും ഭാരമുള്ള ഈജിപ്‌ഷ്യന്‍ സ്വദേശിനിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ചെലവായത്‌ 83 ലക്ഷം

Published on 12 February, 2017
ലോകത്തെ ഏറ്റവും ഭാരമുള്ള ഈജിപ്‌ഷ്യന്‍ സ്വദേശിനിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ചെലവായത്‌ 83 ലക്ഷം
മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള സ്‌ത്രീയായ ഈജിപ്‌ഷ്യന്‍ സ്വദേശിനി ഇമാന്‍ അഹമ്മദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ടി വന്നത്‌ 83 ലക്ഷം രൂപ.. പ്രത്യേകം സജ്ജമാക്കിയ ലോറിയിലാണ്‌ ഇമാനെ ആശുപത്രിയില്‍ എത്തിച്ചത്‌.

മുംബൈയില്‍ ചര്‍ണി റോഡിലുള്ള സെയ്‌ഫി ആശുപത്രിയിലാണ്‌ അമിത ഭാരം മൂലം വിഷമിക്കുന്ന ഇമാന്‍റെ ശസ്‌ത്രക്രിയ നടക്കുന്നത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ 3000 ചതുരശ്ര അടിയുള്ള തിയറ്ററാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

 ശസ്‌ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുളള മറിയും അറ്റന്‍ഡര്‍ക്കുളള മുറിയും രണ്ട്‌ വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ്‌ മുറിയുമാണു തയാറാക്കിയിരിക്കുന്നത.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക